മോഹൻലാൽ നായകനാക്കി നന്ദ് കിഷോർ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം വൃഷഭയുടെ ചിത്രീകരണത്തിനിടെ എടുത്ത ചിത്രമാണ് താരം സോഷ്യൽ മിഡിയയിൽ ആരാധകരിൽ ശ്രദ്ധ നേടുന്നത്, വൃഷഭയുടെ ആദ്യ ഷെഡ്യൂൾ പൂർത്തീകരിച്ചിരിക്കുകയാണ് എന്ന് അറിയിച്ചുകൊണ്ടാണ് വള്ളുമായി നിൽക്കുന്ന ചിത്രം മോഹൻലാൽ പങ്കു വച്ച് മോഹൻലാൽകുറിച്ചത്.
മോഹൻലാലിന്റെ ആദ്യ പാൻ ഇന്ത്യൻ ചിത്രം കണക്ട് മീഡിയയും എ.വി.എസ് സ്റ്റുഡിയോസുമായി ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ഏക്താ കപൂർ സംയുക്തമായി നിർമിക്കുന്ന ചിത്രം കൂടിയാണ് വൃഷഭ. അച്ഛന്റെയും മകന്റെയും കഥയായതിനാൽ, മോഹൻലാലിന്റെ മകനായി പ്രശസ്ത തെലുങ്ക് നടൻ ശ്രീകാന്തിന്റെ മകൻ റോഷൻ മേക്കയാണ് എത്തുന്നത്. നായികയായി ഷാനയ കപൂർ എത്തുന്നുണ്ട്, ദേവി ശ്രീ പ്രസാദ് സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്.
ഇമോഷൻസ് കൊണ്ടും വി.എഫ്.എക്സ് കൊണ്ടും മികച്ച ദൃശ്യാനുഭവമാകും ചിത്രം സമ്മാനിക്കുന്ന ചിത്രം മലയാളം, തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിലായി ലോകമെമ്പാടുമുള്ള 4500-ലധികം സ്‌ക്രീനുകളിൽ 2024 ൽ റിലീസ് ചെയ്യുന്നതാണ്. 2024ലെ തന്നെ ഏറ്റവും വലിയ ചിത്രമായിട്ടാണ് വൃഷഭ ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ട്.
ഇന്ത്യ ഏറ്റവും കൂടുതൽ ഏറെ കാത്തിരിക്കുന്ന ഇതിഹാസ ആക്ഷൻ എന്റർടൈൻമെന്റ് ചിത്രമാണ് വൃഷഭ. രാജിനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത് ഈ അടുത്തിടെ റിലീസ് ചെയ്ത ജയ്ലർ ചിത്രമാണ് മോഹൻലാലിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം, തിയറ്ററിൽ ഇപ്പോഴും പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായം നേടിയെടുത്തോണ്ടിരിക്കുന്ന ജയ്ലർ ആഗോള ബോക്സ് ഓഫീസിൽ 152 കോടി രൂപ നേടിയെടുത്തു. മാത്യുസ് എന്ന കഥാപാത്രമായി എത്തിയ മോഹൻലാലിന്റെ ക്യാരറ്റർ ആരാധകരിൽ ഹരം കൊള്ളിച്ചു എന്ന് തന്നെ പറയാം.