15 ഉം 20 ഉം അന്തർദേശിയ ഭാഷയിൽ മോഹൻലാലിന്റെ ബറോസ് എത്തുന്നു

മോളിവുഡിൽ നിന്നും മറ്റൊരു മികച്ച 3ഡി വിസ്‌മയമായി എത്തുകയാണ് ബറോസ്. പോർച്ചുഗീസ് പശ്ചാത്തലം ഒരുക്കുന്ന ബറോസ് ഒരു 3ഡി ഫാന്റസിയിൽ നിധി കാക്കുന്ന ഭൂതത്തിന്റെ കഥ ആയിട്ടാണ് ബറോസ് എത്തുക.

ആദ്യം ആയി സംവിധാനം ചെയ്യുന്ന ചിത്രം

മലയാളത്തിന്റെ ഇതിഹാസ നായകൻ ‘മോഹൻലാൽ’ അഥവാ ലാലേട്ടൻ ആദ്യമായി സംവിധാനം ചെയുന്ന ചിത്രമാണ് ‘ബറോസ്’. നടനിൽ നിന്ന് ഒരു സംവിധാനത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് ‘ബറോസ്’. എന്ന ചിത്രത്തിലൂടെ ‘മോഹൻലാൽ’, കുട്ടികൾക്ക് വേണ്ടി ഒരുക്കിയ ചിത്രം എന്നാണ് സൂചന. അത് കൊണ്ട് തന്നെ ഏറെ ആഹ്ലാതത്തോടെയാണ് ആരാധകർ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. മോഹൻലാലിന്റെ ‘ബറോസ്’ സിനിമ കാഴ്ച്ചക്കാരെ വിസ്‌മയിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

‘ഒരു സിനിമ സംവിധാനം ചെയ്യുക എന്നുള്ള കാര്യം മോഹൻലാൽ ഇതുവരെ ചിന്തിക്കാത്ത ഒരു വിഷയം ആയിരുന്നു, സിനിമ സംവിധാനം ചെയ്യുന്നത് ഒരു വലിയ പ്രോസസ്സ് ആണ് എന്നും, പക്ഷെ ബറോസ് ഒരു സാധാരണ സിനിമയല്ല, ബറോസ് സിനിമയുടെ സംവിധാനം നമ്മളിലേക്ക് വന്നത് നിയോഗമാണ്’ എന്ന് മോഹൻലാൽ ഒരിക്കൽ ഒരു അഭിമുഖത്തിൽ പറയുക ഉണ്ടായി.

അഭിനയതക്കൾ

മോഹൻലാൽ, ഗുരു സോമസുന്ദരനുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. മറ്റ് താരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്ത് വിട്ടട്ടില്ല. എന്നിരുന്നാലും വിദേശ താരങ്ങൾ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ വരുന്നത്.

2024-ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഛായാഗ്രഹണ ബഹുമതി ലഭിച്ച സന്തോഷ് ശിവൻ ആണ് ചിത്രം ഛായാഗ്രഹണം ചെയ്യുന്നത്. ബി. അജിത്കുമാർ ആണ് ചിത്രം എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്.

ആശിർവാദ് സിനിമാസ്ന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്, ആശിർവാദ് സിനിമാസ് ഇത് വരെ നിർമ്മിച്ച 32 സിനിമയിലും മോഹൻലാൽ അഭിനയിച്ചിട്ടുണ്ട്. മൈ ഡിയർ കുട്ടിചാത്തൻ സംവിധായകൻ ജിജോ പൊന്നൂസ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം ഏറെ പ്രാധാന്യമുള്ള ബറോസിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് 13 വയസ്സുക്കാരൻ ‘ലിഡിയൻ നാദസ്വരം’ ആണ്. 400 വർഷം പഴക്കമുള്ള ശൈലിയിൽ ഒള്ള സംഗീതം ആയിരിക്കും ബറോസിൽ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ അപ്ഡേറ്റ്സ്

2019 ഏപ്രിൽ പ്രഖ്യാപിച്ച ബറോസ് ചിത്രം 2021 മാർച്ച് 24 ആയിരുന്നു പൂജ നടത്തിയിരുന്നത്. കൊച്ചിയിൽ നടത്തിയ ബറോസിൻ്റെ ലോഞ്ചിൽ പൃഥ്വിരാജ്, ദിലീപ്, മമ്മൂട്ടി അതേസമയം മലയാള സിനിമ വ്യവസായത്തിലെ സംവിധായകന്മാരായ പ്രിയദർശൻ, സിബി മലയിൽ, സത്യൻ അന്തിക്കാട് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിയിരുന്നു. മാർച്ച് 31 ന് ആണ് ബറോസിന്റെ ചിത്രീകരണം ആരംഭിച്ചത്. ഗോവയിലും ഡേരാൾഡിലും കേരളത്തിലും പ്രധാന ലൊക്കേഷനുകൾ. ഒരു വർഷത്തെ പ്രീപ്രൊഡക്ഷനും ചിത്രീകരണത്തിനും ശേഷം 2022 ജൂലൈ 29-ന് ചിത്രീകരണം പൂർത്തികരിച്ചത്.

റിലീസ് തീയതി

ഇന്നേക് മൂന്ന് വർഷം പിന്നീടുമ്പോൾ മോഹൻലാലിന്റെ ബറോസ് തിയറ്ററിൽ എത്തുകയാണ്. അതിനായി ഒരു വലിയ പ്രഖ്യാപനവും ആയിട്ടാണ് മോഹൻലാൽ 2024 ആഗസ്റ്റ് 17 ന് സോഷ്യൽ മിഡിയയിൽ എത്തിയിരുന്നു. ഈ വരുന്ന ഓണം പ്രമാണിച്ച് 2024 സെപ്റ്റംബർ 12 ന് തിയറ്ററിൽ എത്തുമെന്ന് പ്രതീക്ഷിച്ച ബറോസ് ഒക്ടോബർ 3-ന് വരുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ആദ്യം ഒഓക്കെ 60-ലധികം രാജ്യങ്ങളിലെ തിയറ്ററിൽ 2023 ഡിസംബർ 21-ന് ബിഗ് സ്ക്രീനുകളിൽ എത്തും എന്ന് റിപ്പോർട്ട് വന്നിരുന്നു. പിന്നീട് പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ കഴിയാത്തതിനാൽ 2024 മാർച്ചിൽ 28-ന് മാറ്റി റിലീസ് ചെയ്യും എന്ന് മോഹൻലാൽ തന്നെ വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ പ്രക്രിയയകളും

പാൻ വേൾഡ് ആയി റിലീസ് ചെയ്യുന്ന ബറോസ് 15 മുതൽ 20 ഭാഷകളിൽ ഡബ് ചെയ്ത് സബ്ടൈറ്റിൽ കൂടിയാണ് തിയറ്ററിൽ എത്തുന്നത്. ബറോസ് ആരാധകരെ പോലെ ഏറെ ആവേശമാണ് സിനിമ കാണാൻ എന്നും മോഹൻലാൽ വെളിപ്പെടുത്തിയിരുന്നു.

സാങ്കേതിക വിദ്യയുടെ സഹായത്തോടെ വീണ്ടും ദേവദൂതൻ തിയറ്ററിലേക്ക്

കാലം പോകെ പോകെ പ്രേക്ഷകരിൽ വാഴ്ത്തപെട്ട സിനിമയായിരുന്നു ദേവദൂതൻ, ഇന്നിപ്പോൾ ഇതാ സാങ്കേതിക വിദ്യയുടെ സഹായത്തോടെ, 24 വർഷങ്ങൾക്ക് ശേഷം ദേവദൂതൻ വീണ്ടും റീ-റിലീസിന് തയ്യാറെടുക്കുകയാണ്. മികച്ച ശബ്‌ദട്രാക്കുകളാൽ 4കെ സിനിമയിൽ റീമാസ്റ്റർ ചെയ്തത്, ഗംഭീര ദൃശ്യം ജൂലൈ 26-നാണ് പ്രേക്ഷകരിലേക്ക് എത്തുക.

മോഹൻലാലിൻ്റെ ക്ലാസിക്, റൊമാൻസ്, ഹൊറർ ചിത്രമായ ദേവദൂതന്റെ ട്രൈലെർ ഇന്നലെയാണ് പുറത്തിറങ്ങിയത്. രണ്ട് മിനിറ്റും ആറ് സെക്കന്റുമുള്ള ഒഫീഷ്യൽ ട്രൈലെർ കണ്ട് പ്രേക്ഷകരിൽ ആവേശമാണ് ജനിപ്പിച്ചിരിക്കുന്നത്. കാലം തെറ്റി ഇറങ്ങിയ സിനിമ, പക്ഷെ ഇന്ന് ഇറങ്ങിയാൽ അതൊരു തിയേറ്റർ എക്സ്പീരിയൻസ് ആകും എന്ന് ഉറപ്പിച്ച് പറയുകാണ് ട്രൈലെർ കണ്ടവർ.

2000-ൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ദേവദൂതൻ’, ആക്കാലത്ത് ബോക്സ്‌ ഓഫീസിൽ പരാജയം നേടിയെങ്കിലും സോഷ്യൽ മിഡിയയിൽ വൻ സ്വീകാരിതയാണ് നേടിയത്. വിശാൽ കൃഷ്‌ണമൂർത്തി എന്ന യൂണിക്ക് കഥാപാത്രമയിട്ടാണ് മോഹൻലാൽ വേഷമിട്ടത്.

‘ഈ സിനിമ ഫിലിമിലാണ് ഷൂട്ട്‌ ചെയ്തിരിക്കുന്നത്, 24 വർഷം കഴിയുമ്പോൾ ലാബിൽ നിന്നും നഷ്ട്ടം വരാം. പക്ഷെ ഏതൊരു ഭാഗ്യകൊണ്ട് ഈ ചിത്രത്തിന്റെ പ്രിന്റ് ഉണ്ടായിരുന്നു. അതിൽ നിന്ന് തന്നെ ഈ സിനിമയ്ക്ക് ഏതൊരു ഭാഗ്യമുണ്ട്. ഈ സിനിമയിൽ ആർക്കോ എന്തോ പറയാനുണ്ട്, ഇപ്പോൾ ഞങ്ങൾ മനസ്സിലാക്കുന്നു ഇപ്പോൾ ഞങ്ങൾക്ക് നിങ്ങളോട് എന്തോ പറയാനുണ്ട് എന്ന്. ഈ സിനിമ എനിക്ക് അത്രയും ഇഷ്ട്ടപ്പെട്ട സിനിമകളിൽ ഒന്നാണ്, ഒരു നാടൻ എന്ന നിലയിൽ എപ്പോഴും ഈ സിനിമയുടെ ഗാനങ്ങൾ കേൾക്കാറുണ്ട്’.

‘എന്ത് കൊണ്ട് സിനിമ വിജയ്ക്കാത്തത്, ഇത് കാലം തെറ്റിയുള്ള സിനിമ അല്ല എന്തെങ്കിലും കാരണം കാണും. അന്ന് ആർക്കോ എന്തോ പറയാനുള്ളത് മനസ്സിലായിട്ടുണ്ടാവില്ല, ചിലപ്പോൾ മറ്റ് സിനിമകൾക്കൊപ്പം ഇറങ്ങിയത് കൊണ്ടാവാം അല്ലെങ്കിൽ ആൾക്കരിലേക്ക് എത്താൻ സാധിക്കാത്തത് കൊണ്ടാവാം. എന്നാൽ അന്ന് സിനിമ കണ്ടപ്പോൾ അത്ഭുതമായിരുന്നു, സിനിമയുടെ സൗണ്ട് ആണെങ്കിലും ഗാനങ്ങൾ ആണെങ്കിലും ക്യാമറയാണെങ്കിലും’.

‘പിന്നെ എന്ത് കൊണ്ട് ഓടിയില്ല, എത്രയോ വലിയ നല്ല സിനിമകൾ ഓടാതെ ഇരുന്നിട്ടുണ്ട്. അത് എന്ത് കൊണ്ട് എന്ന് ചിന്തിക്കാൻ പോയാൽ പ്രൊപ്പറായിട്ട് ഉത്തരം ഉണ്ടാവില്ല. പക്ഷെ സിബി അതിനെ വീണ്ടും റീ എഡിറ്റ്‌ ചെയ്ത്, ആ സിനിമയിൽ ഞങ്ങൾക്ക് നിങ്ങളോട് എന്തോ പറയാനുണ്ട് എന്നുള്ളത് നിങ്ങളെ കാണിക്കാനായി അദ്ദേഹം അതിമനോഹരമായിട്ട് ചെയ്തിട്ടുണ്ട്’.

‘ എന്റെ സിനിമ ജീവിതത്തിലെ ഏറ്റവും നല്ല സിനിമകൾ സമ്മാനിച്ച സംവിധായാകനാണ് സിബി. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’, ‘മുതലുള്ള പരിചയമാണ്’, ‘സദയം’, ‘ദശരഥം’ തുടങ്ങിയ സിനിമൾക്ക് പരാജയം ഉണ്ടായെങ്കിലും പിൽക്കാലത്ത് യൂട്യൂബിലും ടെലിവിഷനിലും ആണെങ്കിലും ഇപ്പോഴും ആളുകളുടെ മനസ്സിൽ എത്തുന്നുണ്ട്. എത്രയോ സിനിമയുടെ പ്രിന്റ് നഷ്ട്ടമായി പോയി, പക്ഷെ ഈ പ്രിന്റിന് മാത്രം ഒന്നും സംഭവിക്കാത്തത് വീണ്ടും ഈ സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കണം എന്നുള്ള ആഗ്രഹം ഈ സിനിമയ്ക്കുണ്ട് എന്ന് വിശ്വാസിക്കുന്നു ‘ മോഹൻലാൽ ട്രൈലെർ ലോഞ്ചിനിടെ സിനിമയുടെ പരാജയത്തെ കുറിച്ച് സംസാരിച്ചിരുന്നു.

കോക്കഴ്സ് മീഡിയ എന്റർടൈൻമെന്റ്സ് ബാനറിൽ സിയാദ് കോക്കർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിദ്യാസാഗർ ആണ് ചിത്രത്തിന് അതിമനോഹരം സംഗീതം ഒരുക്കിയിരിക്കുന്നത്.

എല്ലാവരുടെയും കട്ടിലിന്റെ മേലിൽ അല്ലെ കിടക്ക, വൈറലായി പ്രണവിന്റെ ചിത്രം

Pranav Mohanlal’s Hampi adventure

മലയാള സിനിമയുടെ ലെജൻട്രി നടനായ മോഹൻലാലിന്റെ മകൻ ആണ് പ്രണവ് മോഹൻലാൽ, സിനിമയിൽ കൂടുതൽ സജീവമല്ലെങ്കിൽ പോലും ആരാധർക്ക് പ്രിയമാണ് പ്രണവിനെ. താരപുത്രൻ എന്ന നിലയിൽ സിനിമയിൽ അഭിനയിക്കുന്നതിനേക്കാൾ കൂടുതൽ, യാത്ര ചെയ്യാൻ ആണ് താല്പര്യം എന്ന് ഒട്ടും മിക്ക മലയാളികൾക്കും അറിയാവുന്നതാണ്. നിരവധി യാത്ര ചിത്രങ്ങൾ ഓക്കേ പ്രണവ് മോഹൻലാലിന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കു വെക്കാറുമുണ്ട്.

pranav mohanlal

ഇപ്പോൾ ഇതാ, പ്രണവ് മോഹൻലാൽ ഈ അടുത്തിടെ ഹംപിയിൽ നിന്നുള്ള ഒരു ചിത്രമാണ് പങ്കു വച്ചിരുന്നത്. ‘ഹംപി’ എന്ന് ക്യാപ്ഷൻ നൽകി കൊണ്ട്, വലിയ പാറമലയിൽ നിൽക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചിത്രത്തിൽ പ്രണവ് എത്തിയ സ്ഥലത്തെക്കാൾ കൂടുതൽ, പ്രണവ് കൊണ്ടുപ്പോയിരിക്കുന്ന വലിയ ബാഗ് ആണ് ശ്രദ്ധ നേടുന്നത്. ചിത്രത്തിന് താഴെ കമന്റ്‌ ബോക്സിൽ ‘എല്ലാവരുടെയും കട്ടിലിന്റെ മേലിൽ അല്ലെ കിടക്ക…എന്നാൽ അപ്പുവിന്റെ അങ്ങനല്ല’, എന്നും ‘ഹാവു.. ഇന്ത്യയിൽ തന്നെ ഇണ്ടല്ലോ ഭാഗ്യം’ തുടങ്ങിയ രസകരമായ കമന്റാണ് വരുന്നത്.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത, ‘ വർഷങ്ങൾക്ക് ശേഷം’ ചിത്രമാണ് പ്രണവിന്റെ അവസാനമായി പുറത്ത് ഇറങ്ങിയ ചിത്രം. പ്രണവിനെ കൂടാതെ ധ്യാൻ ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, നിവിൻ പോളി, അജു വർഗീസ് തുടങ്ങിയ താരങ്ങൾ അഭിനയിച്ചിരുന്നു. തിയറ്ററിൽ സൂപ്പർ ഹിറ്റ് ചിത്രമായ ‘ വർഷങ്ങൾക്ക് ശേഷം’, ഒടിടി പ്ലാറ്റ്ഫോമായ സോണിലീവിൽ സംരക്ഷണം ആരംഭിച്ചിരിക്കുകയാണ്.

Other Related News

ur blog category

ചേട്ടന്റെ നിർമ്മാണത്തിൽ അനിയൻ കാർത്തിയുടെ അടുത്ത ചിത്രം, ഫസ്റ്റ് സെക്കന്റ്‌ ലുക്ക്‌ പോസ്റ്റർ

New Tamil Movie Meiyazhagan

’96’ സിനിമയ്ക്ക് ശേഷം ഡയറക്ടർ സി. പ്രേം കുമാർ സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന അടുത്ത ചിത്രത്തിൽ, കാർത്തിയും അരവിന്ദ് സ്വാമിയും ഒന്നിക്കുന്നു. ‘മെയ്യഴകൻ’ എന്ന് പേരുള്ള ചിത്രം കാർത്തിയുടെ 27-മത്തെ ചിത്രം കൂടിയാണ്, ചേട്ടൻ സൂര്യയുടെ 2D എൻ്റർടെയ്ൻമെൻ്റിന് കീഴിൽ സൂര്യയും ജ്യോതികയും ചേർന്നാണ് നിർമ്മിക്കുന്നത്.

Karthi & Aravind Swami

കാർത്തിയുടെ ജന്മദിനത്തിൽ ആയത് കൊണ്ട് ചിത്രത്തിന്റെ രണ്ട് പോസ്റ്റർ ആണ് പുറത്ത് ഇറക്കിയിരിക്കുന്നത്. ആദ്യത്തെ പോസ്റ്ററിൽ അരവിന്ദ് സ്വാമിയ്ക്ക് ഒപ്പം സൈക്കിളിന്റെ പിന്നിൽ ഇരിക്കുന്ന കാർത്തിയെയാണ് കാണിക്കുന്നത്. സെക്കന്റ്‌ ലുക്കിൽ വരുമ്പോൾ കാർത്തി കാളയെ പിടിച്ച് നിൽക്കുന്നതാണ്, ചിത്രത്തിൽ ശ്രീ ദിവ ആണ് മറ്റൊരു താരം. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോവിന്ദ് വസന്ത ആണ്.

ചിത്രത്തെ കുറിച്ച് മറ്റ് വിവരങ്ങൾ ഒന്നും തന്നെ പുറത്തു വിട്ടട്ടില്ല, എന്നിരുന്നാലും കാർത്തിയും അരവിന്ദ് സ്വാമിയും ആദ്യമായിട്ട് ഒന്നിക്കുന്നത് കൊണ്ട് പ്രേക്ഷകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.

രാജു മുരുഗൻ സംവിധാനം ചെയ്ത് കഴിഞ്ഞ വർഷം റിലീസ് ചെയ്ത, ജപ്പാൻ ആണ് കാർത്തിയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. പ്രതിക്ഷയിൽ തിയറ്ററിൽ ഇറങ്ങിയ ജപ്പാൻ മികച്ച വിജയം ഒന്നും നേടാൻ ചിത്രത്തിന് കഴിഞ്ഞില്ല.

അതേസമയം വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത കസ്റ്റഡി ചിത്രത്തിൽ ആണ്, അരവിന്ദ് സ്വാമിയുടെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം. നാഗ ചൈതന്യ ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തിയത്.

Related Articles Are:

150 ദിവസത്തെ പരിശീലനം, 30 ദിവസത്തെ ഷൂട്ട്, 2 പരിക്കുകൾ,1 ഫിലിമിന് വേണ്ടി, വീഡിയോ പങ്കു വച്ച് ജാൻവി കപൂർ

pic of Janhvi Kapoor in Mr and Mrs Mahi

ജാൻവി കപൂറും, രാജ്കുമാർ റാവും രണ്ടാം തവണ കൂടി ഒന്നിക്കുന്ന സിനിമയാണ് “മിസ്റ്റർ & മിസ്സിസ് മഹി”. റൊമാറ്റിക് സ്പോർട്സ് ചിത്രം കൂടിയായ “മിസ്റ്റർ & മിസ്സിസ് മഹി”യിൽ, ക്രിക്കറ്റിനോടുള്ള രണ്ട് വ്യക്തികളുടെ ആത്മബന്ധത്തിന്റെ കഥയാണ് ഇത്.

ഇപ്പോഴിതാ ചിത്രത്തിന് വേണ്ടി 150 ദിവസത്തെ പരിശീലനവും, 30 ദിവസത്തെ ഷൂട്ടും, 2 പരിക്കുകളും അതും ഒരു ഫിലിമിന് വേണ്ടി താരം വീഡിയോ പങ്കു വച്ചിരിക്കുകയാണ്. വീഡിയോയിൽ തന്നെ വ്യക്തമാണ് ജാൻവി കപൂർ എത്രത്തോളം ഈ സിനിമയ്ക്ക് ആയി കഷ്ട്ടപെട്ടിട്ടുണ്ട് എന്നുള്ളത്.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ജാൻവി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്, രണ്ട് വർഷമായിട്ടാണ് ക്രിക്കറ്റ്‌ പരിശീലിക്കാൻ തുടങ്ങിയത്. ക്രിക്കറ്റ്‌ കളിക്കുന്നിടയിൽ പരിക്കുകകളും തോളുകളിലെ രണ്ടും സ്ഥാനം തെറ്റിയെന്നും താരം സംസാരിച്ചിരുന്നു. ശരൺ ശർമ്മ സംവിധാനം ചെയ്യുന്ന “മിസ്റ്റർ & മിസ്സിസ് മഹി”യുടെ ട്രൈലെറിനും ഗാനത്തിനും വൻ സ്വീകാരിതയാണ് ലഭിച്ചത്.

മെയ് 31 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രം സീ സ്റ്റുഡിയോയും, ധർമ്മ പ്രൊഡക്ഷൻസും, ധർമ്മ പ്രൊഡക്ഷൻസ് ബാനറിൽ കരൺ ജോഹർ, സീ സ്റ്റുഡിയോസ്, ഹിറൂ യാഷ്, ജോഹർ, അപൂർവ മേത്ത എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. അതും കൂടാതെ ചിത്രത്തിന്റെ റിലീസിന് അനുബന്ധിച്ച് അനുഗ്രഹം നേടാൻ ജാൻവി കപൂറും, രാജ്കുമാറും വാരണസിയിൽ ഗംഗ ആരതിക്ക് പങ്കു എടുത്തിയിരുന്നു.

More From Flixmalayalam:

ഭജേ വായു വേഗയുടെ ട്രൈലെർ തിയതി പുറത്ത്

Bhaje Vayu Vega Trailor

തെലുങ്ക് നടൻ കാർത്തികേയയുടെ വരാനിരിക്കുന്ന ചിത്രം ആണ് ‘ഭജേ വായു വേഗം’, ചിത്രത്തിന്റെ ട്രൈലെർ തിയതി പുറത്ത് വിട്ടിരിക്കുകയാണ്. മെയ്‌ 25-ന് 12:15 ആണ് റിലീസ് ചെയ്യുന്നത്, ചിത്രം മെയ്‌ 31-നാണ് തിയറ്ററിൽ റിലീസ് ചെയ്യുന്നത്.

Pic Of Karthikeya

പ്രശാന്ത് റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ ഇക്കഴിഞ്ഞ മാസമാണ് പുറത്തിറക്കിയത്, ടീസർ മെഗാസ്റ്റാർ ചിരൻജീവിയാണ് ലോഞ്ച് ചെയ്തത്. യുവി കൺസെപ്റ്റ്സിൻ്റെ ബാനറിൽ അജയ് കുമാർ, രാജു.പി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

ആക്ഷൻ ഡ്രാമയിൽ ഒരുങ്ങുന്ന ‘ഭജേ വായു വേഗം’യിൽ ശരത് ലോഹിതാശ്വ, ഐശ്വര്യ മേനോൻ, രാഹുൽ ടൈസൺ, രവിശങ്കർ, തനിക്കെല്ല ഭരണി എന്നിവർ ആണ് ചിത്രത്തിലെ താരങ്ങൾ. രാധൻ ആണ് ചിത്രത്തിന് സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്നത്, ചിത്രത്തിലെ ആദ്യ ഗാനമായ ‘സെറ്റ് ആയിന്ദേ’ ലിറിക്‌സ് വീഡിയോ പുറത്ത് ഇറക്കിട്ടുണ്ട്.

ക്ലസിന്റെ സംവിധാനത്തിൽ, 2023-ൽ പുറത്തിറങ്ങിയ ‘ബെദുരുലങ്ക 2012’ എന്ന ചിത്രമാണ് കാർത്തികേയയുടെ അവസാനമായി റിലീസ് ചെയ്ത ചിത്രം. കോമഡി ചിത്രമായ ‘ബെദുരുലങ്ക 2012’ നേഹ ഷെട്ടി ആയിരുന്നു നായിക.

More From Flixmalayalam:

ഇപ്പോൾ സോഷ്യൽ മിഡിയയെ ഭരിച്ച് ഫൂളും ദീപകും, വൈറൽ വീഡിയോസ്

Laapataa Movie | Deepak & Fool

കഴിഞ്ഞ വർഷം സെപ്റ്റംബർ 8-ന് റിലീസ് ചെയ്ത ചിത്രം ആയിരുന്നു ലാപതാ ലേഡീസ്, ഉത്തരേന്ത്യയിലെ ഗ്രാമീണതയും, പാരമ്പര്യത്തെയും ആസ്പതമാക്കി ആണ് സിനിമ ഒരുക്കിരിക്കുന്നത്. ഒരു കർഷകനായ ദീപക് എന്ന വ്യക്തി ഫൂൽ എന്ന പെൺകുട്ടിയെ, കല്യാണം കഴിഞ്ഞ് വീട്ടിലേക്ക് ട്രെയിനിൽ ഭാര്യയെയും കണ്ട് മടങ്ങുന്നു. പാരമ്പര്യ പ്രകാരം കല്യാണം കഴിഞ്ഞ രണ്ടു പേർ ട്രെയിനിൽ ഉണ്ട്, ഇറങ്ങേണ്ട സ്റ്റേഷനിൽ ധൃതിയിൽ ഭാര്യയെയും കൊണ്ട് ഇറങ്ങി വീട്ടിലെത്തുമ്പോൾ ആണ് ഭാര്യ മാറി പോയി എന്ന് മനസ്സിലാക്കുന്നത്.

Laapataa Ladies Movie Hero & Heroine

കിരൺ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ്, ഈ കഴിഞ്ഞ ഏപ്രിൽ ആയിരുന്നു ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്. എന്നാൽ നല്ല പ്രേക്ഷക പ്രതികരണം ആണ് നെറ്റ്ഫ്ലിക്സിലൂടെ നേടിയത്. ചെറിയ സിനിമ ആണെങ്കിലും ദീപക് എന്ന നായകന്റെയും ഫൂൽ എന്ന നായികയുടെയും കെമിസ്ട്രി ആളുകളിലേക്ക് ഏറെ ആഴ്ന്ന് ഇറങ്ങുന്നത് ആയിരുന്നു.

ഇന്ന് ഇപ്പോൾ സോഷ്യൽ മിഡിയ മുഴുവൻ സിനിമയുടെ അവസാന ഭാഗങ്ങൾ, നാളുകൾക്ക്‌ ശേഷം ഫൂലും ദീപകും നേരിൽ കാണുന്ന മുഹൂർത്തം റീൽസായും സ്റ്റാറ്റസായും വൈറലായി കഴിഞ്ഞു. ചിത്രത്തിൽ കേൾക്കാൻ കൊതിക്കുന്ന ‘ഒ സജിനി രേ’ എന്ന ഗാനവും അതിനൊപ്പം തന്നെ വൈറൽ ആയി.

ജിയോ സ്റ്റുഡിയോസും ആമിർ ഖാൻ പ്രൊഡക്ഷൻസ് ബാനറിൽ, ആമിർ ഖാൻ, ജ്യോതി ദേശ്പാണ്ഡെ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നിതാൻഷി ഗോയൽ ആണ് ഫൂൽ എന്ന കഥാപാത്രവും, സ്പർശ് ശ്രീവാസ്തവ് ആണ് ദീപക് എന്ന കഥാപാത്രവും, പ്രതിഭ രന്തയാണ് ജയ എന്ന കഥാപാത്രം അവതരിപ്പിച്ചത്.

Related Articles Are:

ദേവരയിലൂടെ എൻ.ടി.ആർ എല്ലാ റെക്കോർഡുകളും തകർക്കും, ആദ്യ ഗാനം പുറത്ത്

ജൂനിയർ എൻടിആറിന്റെ ജന്മ ദിനത്തിൽ താരത്തിന്റെ റിലീസ് ചെയ്യാൻ ഇരിക്കുന്ന, ‘ദേവര’ സിനിമയിലെ ആദ്യ ഗാനം പുറത്ത് ഇറങ്ങി. ഇന്ത്യൻ മുഴുവൻ അറിയപ്പെടുന്ന സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് ഈണം പകർന്നിരിക്കുന്നത്. അത് കൊണ്ട് തന്നെ ഒരു കോടിയിലേറെ ആളുകൾ ആണ് ഗാനം കണ്ടത്, ‘ഫീയർ’ എന്ന ഗാനം അനിരുദ്ധ് തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം എന്നി ഭാഷയിൽ ആലപിച്ചിട്ടുണ്ട്.

‘ആർആർആർ’ ചിത്രത്തിന് ശേഷം, ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ ആണ് എൻടിആറിന്റെ ചിത്രം തിയറ്ററിൽ റിലീസ് ചെയ്യുന്നത്. കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രം ഈ വർഷം ഒക്ടോബർ 10-നാണ് തിയറ്ററിൽ റിലീസ് ചെയ്യുന്നത്. ചിത്രം രണ്ട് ഭാഗങ്ങളായിട്ടാണ് പുറത്തിറങ്ങുന്നത് എന്നാണ് റിപ്പോർട്ട് ഉള്ളത്.

ആക്ഷൻ മാസ് എന്റർടൈൻമെന്റ് ചിത്രം കൂടിയായ ‘ദേവര’ നന്ദമുരി താരക രാമറാവു ആർട്സ്, യുവസുധ ആർട്സ് ബാനറിൽ സുധാകർ മിക്കിളിനേനി, കൊസരാജു ഹരികൃഷ്ണ എന്നിവർ ആണ് ചിത്രം നിർമ്മിക്കുന്നത്. ജാൻവി കപൂർ , സെയ്ഫ് അലി ഖാൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.

ജനതാ ഗ്യാരജ് മുതൽ ആണ് ജൂനിയർ എൻടിആറിനെ മലയാളികൾ കൂടുതൽ ശ്രദ്ധികാൻ തുടങ്ങിയത്. താരത്തിന്റെ ആക്ടിങ്, ഡാൻസിങ്, ഡയലോഗ് ഡെലിവറി എന്നിവ ഓക്കെ കിടുവാണ്. അവിടെ അറിയപ്പെടുന്നത് പോലെ തന്നെ വൺ ടേക് ആക്ട‌ർ എന്നാണ് താരത്തെ മലയാളികളിൽ അറിയപ്പെടുന്നത്.

Related Articles :

എടാ മോനേ ഏതാണ് ഐറ്റം, ഫഹദ് ജീത്തു കോംബോ ഒരുങ്ങുന്നു, റിപ്പോർട്ട്

Fahad And Jithu Combo

ഫഹദ് ഫാസിൽ ജീത്തു ജോസഫ് കൂട്ടുകെട്ടിൽ, അടുത്ത ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്, ശാന്തി മായാദേവി ആണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത്. ഇ-ഫോർ എന്റർടെയിൻമെന്റിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്, ചിത്രത്തെ കുറിച്ച് മറ്റ് വിവരങ്ങൾ ഇത് വരെ പുറത്തുവിട്ടട്ടില്ല.

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘നേര്’ചിത്രം ആണ് അവസാനമായി പുറത്ത് ഇറക്കിയത്. മികച്ച വിജയം നേടിയ നേരിൽ മോഹൻലാലിനൊപ്പം അനശ്വര രാജൻ പ്രധാന കഥാപാത്രം അവതരിപ്പിച്ചിരുന്നു. മോഹൻലാലുമായി ജീത്തു ജോസഫിന്റെ നാലാം തവണയാണ് ഒന്നിക്കുന്നത്, ശാന്തി മായാദേവിയാണ് നേരിന് തിരകഥ എഴുതിയത്.

ബോക്സ്‌ ഓഫീസിൽ 150 കോടിയോളം കളക്ഷൻ നേടിയ, ‘ആവേശം’ ആണ് ഫഹദ് ഫാസിലിന്റെ ഈ അടുത്തിടെ റിലീസ് ചെയ്ത ചിത്രം. ജിതു മാധവൻ സംവിധാനം ചെയ്ത ചിത്രത്തിൽ രംഗ എന്ന ഗ്യാങ്സ്റ്ററുടെ കഥാപാത്രമായിട്ടാണ് ഫഹദ് എത്തിയിരുന്നത്.

അതേസമയം ‘പുഷ്പ’-2 ആണ് ഫഹദിന്റെ ഇനി തിയേറ്റർ റിലീസ് ചെയ്യാനുള്ള ചിത്രം, അല്ലു അർജുൻ ആണ് ചിത്രത്തിലെ നായകൻ. അല്ലു അർജുന്റെ വില്ലനായി എത്തുന്ന ഫഹദ്, ഭൻവർ സിങ് ഷെഖാവത്ത് എന്ന കഥാപാത്രമാണ് അവതരിപ്പിക്കുന്നത്.

More From Flix Malayalam:

നീ നിന്റെ അങ്കിളിൽ ഉണ്ടാക്ക്‌ ഞാൻ എന്റെ വഴി കണ്ട് പിടിച്ചോളാം, തലവൻ ട്രൈലെർ പുറത്ത്

Bijumenon Asifali New Movie Thalavan

പ്രേക്ഷകർ ഏറെ കാത്തിരുന്ന ആസിഫ് അലി ബിജു മേനോൻ എത്തുന്ന, ‘തലവൻ ‘ ചിത്രത്തിന്റെ ട്രൈലെർ പുറത്ത് ഇറങ്ങി. തിങ്ക് മ്യൂസിക് ഇന്ത്യ എന്ന യൂട്യൂബ് ചാനലിൽ, 2 മിനിറ്റ് ദൈർഘ്യമേറിയ ട്രൈലെർ 24 മണിക്കൂർ മുന്നേ 9 ലക്ഷത്തിന് മേൽ ആണ് ആളുകൾ കണ്ടത്. ട്രൈലെറിൽ ആസിഫ് അലിയുടെയും ബിജു മേനോന്റെ ശക്തമായ പോലീസ് കഥാപാത്രങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്.

Pics Of Bijumenon & Asifali

ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മിയ ജോർജ്, അനുശ്രീ, ദിലീഷ് പോത്തൻ, ശങ്കർ രാമകൃഷ്ണൻ, രഞ്ജിത്ത്, കോട്ടയം നസിർ, ജാഫർ ഇടുക്കി, ജോജി മുണ്ടക്കയം, സുജിത് ശങ്കർ, രഞ്ജിത് ഷേക്കർ, സാബുമോൻ അബ്ദുസമദ്, ടെസ്സ, ദിനേശ് പ്രഭാകര, അൻസൽ പല്ലുരുത്തി, നന്ദൻ ഉണ്ണി, അനുരൂപ്, ബിലാസ് ചന്ദ്രഹസൻ എന്നിവർ ആണ് അഭിനയിക്കുന്നത്.

അരുൺ നാരായൺ പ്രോഡക്ഷൻസിന്റെയും , ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ആണ് നിർമ്മിക്കുന്നത്. ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ മെയ് 24-നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഇന്നലെ ചിത്രത്തിന്റെ ട്രൈലെർ പുറത്ത് ഇറങ്ങുന്നതിന്റെ ഭാഗമായി ട്രൈലെർ ലോഞ്ച് പരിപാടി നടക്കുകയുണ്ടായിരുന്നു. ‘ചിത്രത്തിന്റെ തലവൻ എന്ന് രീതിയിൽ, ഈ ചിത്രം ഒരു ജിസ് ജോയ് ചിത്രമല്ല എന്ന് കാണിച്ചു കൊണ്ടാണ് ഈ സിനിമ തുടങ്ങേണ്ടത്. ‘മഴ പാടും’ എന്ന് എഴുതി തുടങ്ങിയ ആളാണ് തീ തലവൻ വരെ എത്തി നിൽക്കുന്നത്. ഈ സിനിമ ജിസ് എന്നെ ഒരുപാട് അത്ഭുതപെടുത്തിയ ഒന്നാണ്, ഞാൻ ജിസിനോടോപ്പം ചെയ്തിട്ടുള്ള സിനിമകളിൽ സ്വീകാരിത കിട്ടിയ സിനിമയായിരുന്നു ‘സൺ‌ഡേ ഹോളിഡേ’, ‘വിജയ് സൂപ്പറും പൗർണമിയും”.

‘ആ ഒരു സിനിമയ്ക്ക് ശേഷം ഫീൽ ഗുഡ് സിനിമയിൽ ബാൻഡ് അംബാസിറ്റർ പതവി ജിസോയ്ക്ക് കിട്ടി. ഈ സിനിമയിൽ അത് മുഴുവൻ ആയിട്ട് ബ്രേക്ക്‌ ചെയ്തു, ‘തലവൻ’ സിനിമയെ കുറിച്ച് ഒന്നും പറയാൻ ഇല്ല ചിത്രത്തിന്റെ ട്രൈലെറും പാട്ടും കണ്ടപ്പോൾ ഒരുപാട് പ്രതിക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഈ സിനിമ റിലീസ് ചെയ്യാൻ വൈകിയതിന്റെ കാരണം, മലയാളത്തിൽ ഇറങ്ങിയ സിനിമകൾ തിയറ്ററിൽ നിറഞ്ഞത് കൊണ്ടാണ് റിലീസ് വൈകിയത്. ഇനി ഈ സിനിമയ്ക്ക് കുറച്ചു നാൾ ഓടാനുള്ള സ്ഥലവും സൗകര്യം വേണം ‘ എന്ന് ആസിഫ് അലി സംസാരിക്കുകയുണ്ടായി.

എനിക്ക് അങ്ങനെയുള്ള പോലീസുക്കാരനായിട്ട് ചെയ്യാനാണ് താല്പര്യം, അലിഫ് അലി

ജിസ് ജോയ് സംവിധാനം ചെയ്ത റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രം ആണ് ‘തലവൻ’. റിലീസിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ പ്രെസ്സ് മീറ്റിംഗ് നടത്തുക ഉണ്ടായിരുന്നു. സിനിമയിൽ ഉള്ള പോലീസുക്കാരെയും യഥാർത്ഥ ജീവിതത്തിലെ പോലീസുക്കാരെയും കുറിച്ച് നാടൻ ആസിഫ് അലി സംസാരിക്കുകയുണ്ടായി.

Pics Of Asifali

മലയാള സിനിമയിൽ ജീവിതത്തിൽ കാണുന്ന പോലീസുക്കാരനെ പോലെയൊരു, പോലീസുക്കാരനായിട്ട് ചെയ്യാനാണ് താല്പര്യം എന്ന് താരം പറയുകയുണ്ടായി.

“സൂപ്പർ നാച്ചുറൽ ആയിട്ടുള്ള പോലീസ് ഓഫീസറോ അല്ലെങ്കിൽ, ‘കാക്ക കാക്ക’ പോലെയോ അങ്ങനെയുള്ള ഒരു റഫ്രാൻസ് ഒരു സമയത്ത് മലയാള സിനിമയിൽ ഉണ്ടായിരുന്നു. നമ്മുക്ക് കാണാൻ ഇഷ്ട്ടപെടുന്ന പോലീസ് ഓഫീസർ എന്ന് പറയുന്നത്, ഭയങ്കര സ്റ്റൈലിഷ് ആയിട്ടുള്ള ഓഫീസർ ആയിരുന്നു. പക്ഷെ നമ്മുക്ക് മലയാള സിനിമയിൽ കുറച്ചുക്കൂടി നമ്മുടെ ജീവിതത്തിൽ കാണുന്ന പോലീസുക്കാരോടാണ് താല്പര്യം”.

“അങ്ങനത്തെ പോലീസുക്കാരനായിട്ടാണ് എനിക്ക് ചെയ്യാൻ താല്പര്യം, അത്തരത്തിലുള്ള ലിമിറ്റേഷനിൽ നിന്ന് കൊണ്ടാണ് ഈ സിനിമ ചെയ്തിട്ടുള്ളത്. പക്ഷെ കൂമനിലും, കുറ്റവും ശിക്ഷയിലും ചെയ്തതിനേക്കാൾ കുറച്ചും കൂടി കൊമേർഷ്യൽ ആയിട്ടുള്ള കാർത്തി എന്ന കഥാപാത്രത്തിന് ഉണ്ടായിട്ടുണ്ടാകും” ആസിഫ് അലി പറഞ്ഞു.

അവർ പറഞ്ഞ വാക്കുകൾ കാരണം ആണ് ഞാൻ ഇമോഷണൽ ആയത്, ആസിഫ് അലി

ഏറെ നാളായി ആസിഫ് അലിയുടെ സൂപ്പർ ഹിറ്റ്‌ ചിത്രത്തിനായി ആരാധകർ കാത്തിരിപ്പ് തുടങ്ങിട്ട്. ആ കാത്തിരിപ്പിനു വിരാമം നൽകിയിരിക്കുകയാണ് ‘തലവൻ’ എന്ന ചിത്രത്തിലൂടെ, ആദ്യ ഷോയിൽ തന്നെ ആരാധകർ പ്രതിക്ഷതിനേക്കാൾ വൻ തിരിച്ചു വരവാണ് ആസിഫ് അലി നടത്തിയിരിക്കുന്നത്.

Pics Of Asifali

മെയ് 24-ന് റിലീസ് ചെയ്ത ചിത്രം ബോക്സ്‌ ഓഫീസിൽ 4.75 കോടിയാണ് നേടിയത്. ചിത്രത്തിന്റെ ആദ്യ ഷോയിൽ തന്നെ ആസിഫ് ആരാധകരെ തിയറ്ററിൽ പോയി കണ്ടിരുന്നു. ഇപ്പോൾ ഇതാ ചിത്രത്തിന്റെ ആദ്യ ഷോയിൽ തന്നെ, പ്രേക്ഷകർ പറഞ്ഞ വാക്കുകൾ ഇമോഷണൽ ആക്കി എന്ന് പറയുകയാണ് ആസിഫ് അലി.

‘ഞാൻ ഒന്ന് സന്തോഷിക്കണം എന്ന് ഒരുപാട് പേര് ആഗ്രഹിക്കുന്നുണ്ട് എന്നും, എനിക്ക് തോന്നി അത്ര അപ്രിസിയേഷൻ ആണ് എനിക്ക് കിട്ടിയത്. ഫസ്റ്റ് ഡേ ഷോ കഴിഞ്ഞ് തിയറ്ററിലെ ആ ക്രൗഡിന്റെ റെസ്പോൺസ്, അത് ജെന്യൂവിൻ ആയിട്ടുള്ള തിയേറ്റർ റെസ്പോൺസ് ആണ്. അത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി, അത് ഏതൊരു ആക്ടറിന്റെ സ്വപ്നം ആണ് അന്ന് ഞാൻ അത് അനുഭവിച്ചു’.

‘സിനിമ കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയപ്പോൾ മൈക്ക് പിടിച്ച് വന്ന എല്ലാ മിഡിയാക്കാരും പറഞ്ഞത്. “ആസിഫ് ഇക്ക ഞങ്ങൾക്ക് ഭയങ്കര സന്തോഷമായി ഇക്ക നല്ലൊരു പടം ചെയ്തതിന്” അതാണ് ഞാൻ ശരിക്കും ഇമോഷൺ അവനുള്ള കാരണം’ ആസിഫ് അലി പറഞ്ഞു.

More From Flixmalayalam: