ഓരോ മുഖത്തിനും പിന്നിൽ ഒരു ലക്ഷ്യമുണ്ട്,നീതിയുടെ പല മുഖങ്ങൾ…ജവാനിലെ പുതിയ മോഷൻ പുറത്ത്

ബോളിവുഡിന്റെ കിങ് ഖാൻ നായകനായി വരാനിരിക്കുന്ന ചിത്രമായ ജവാന്റെ ഒരു പുതിയ മോഷൻ പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മിഡിയയിൽ തരംഗം സൃഷ്ട്ടിച്ചോണ്ടിരിക്കുന്നത്, ചിത്രത്തിലെ കിങ് ഖാന്റെ വിവിധ രൂപങ്ങളാണ് മോഷൻ പോസ്റ്ററിൽ വെളിപ്പെടുത്തുന്നത്.

‘ ഇത് തുടക്കമാണ്…നീതിയുടെ പല മുഖങ്ങൾ… ഇതാണ് അസ്ത്രങ്ങൾ… കവചം ഇനിയും വരാനിരിക്കുന്നതേയുള്ളൂ… ഇതാണ് അവസാനം, സമയം വരാനിരിക്കുന്നതേയുള്ളൂ… അത് സ്വയം എന്തൊക്കെയോ ചോദിക്കുന്നു…. ഉത്തരം ഇനിയും കിട്ടാനുണ്ട്.ഓരോ മുഖത്തിനും പിന്നിൽ ഒരു ലക്ഷ്യമുണ്ട്. എന്നാൽ ഇതൊരു തുടക്കം മാത്രമാണ്… എയ്‌സിനായി കാത്തിരിക്കൂ!!!ഇതാണ് തുടക്കം…. നീതിയുടെ പല മുഖങ്ങൾ… ഇതാണ് അമ്പ്…. കവചം ഇനിയും വരാനിരിക്കുന്നു… അവശേഷിക്കുന്നു….’ എന്ന ക്യാപ്‌ഷനോടെയാണ് ഷാരൂഖ് ഖാൻ മോഷൻ പോസ്റ്റർ ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചിരിക്കുന്നത്.

ചിത്രത്തിൽ നയൻ‌താരയാണ് നായികയായി എത്തുന്നത്, വിജയ് സേതുപതിയാണ് ചിത്രത്തിലെ വില്ലൻ കഥാപാത്രം ചെയ്യുന്നത്. ചിത്രത്തിൽ നയൻ‌താരയുടെയും വിജയ് സേതുപതിയുടെയും ബോളിവുഡിലേക്കുള്ള ആദ്യ അരങ്ങേറ്റം കൂടിയാണ്. ചിത്രത്തിൽ അഥിതി വേഷത്തിൽ ബോളിവുഡ് താരം ദീപിക പദുക്കോൺ.

ഒരു ഹൈ-ഒക്ടെയ്ൻ ആക്ഷൻ ത്രില്ലർ ചിത്രമാണ് ജവാൻ, അനിരുദ്ധിന്റെ സംഗീതത്തിന് ചന്ദ്രബോസ് ആണ് വരികൾ നൽകിയിരിക്കുന്നത്. റെഡ് ചില്ലിസിന്റെ ബാനറിൽ ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാനാണ് ജവാൻ നിർമ്മിക്കുന്നത്, ഹിന്ദി, തമിഴ്, തെലുങ്ക് എന്നി ഭാഷയിൽ 2023 സെപ്റ്റംബർ 7 ന് തിയറ്ററിൽ റിലീസ് ചെയ്യുന്നതാണ്.

സിദ്ദാർഥ് ആനന്ദ് സംവിധാനം ചെയ്ത ഷാരൂഖ് ഖാൻ നായകനാക്കി അവസാനമായി പുറത്തിറങ്ങിയ ചിത്രമാണ് പത്താൻ, നായികയായി എത്തിയിരുന്നത് ദീപിക പദുക്കോൺ ആണ്. യാഷ് രാജ് ഫിലിംസ് ബാനറിൽ നിർമ്മിച്ച പത്താൻ 2023 ലെ ആഗോള ബോക്സ് ഓഫീസിൽ 1050 കോടിയിലധികം കളക്ഷൻ നേടി. ഹിന്ദി സിനിമാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം കൂടിയാണ് ‘പത്താൻ’.

Share Now