ജീത്തു ജോസഫ്, മോഹൻലാൽ കോംബോ എന്ന് കേൾക്കുമ്പോൾ ഇനി എന്ത് സസ്പെൻസ് ത്രില്ലറുമായിട്ടാണ് എത്തുന്നത് എന്നുള്ള സംശയങ്ങൾ ആരാധകരുടെ മനസ്സിൽ വരുന്നത് വേറെയല്ല, ഇതിനുമുന്നേ പ്രേക്ഷകർക്ക് സമ്മാനിച്ച ദൃശ്യം, 12ത് മാൻ എന്നി ചിത്രങ്ങൾക്ക് ഉദാഹരണമാണ്.
ഇപ്പോൾ ഇതാ വീണ്ടും ഒരു കൂട്ട്ക്കെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവീട്ടിരിക്കുകയാണ്, നേര് എന്ന് പേരിട്ടിരിക്കുന്ന ടൈറ്റിൽ നീതി തേടുന്നു എന്നാണ് ടാഗലൈൻ. ജീത്തും മോഹൻലാൽ വീണ്ടും ഒന്നിച്ചുള്ള കോംബോ ആരാധകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്, ഒരു കോടതിമുറി നാടകമായിരിക്കും ചിത്രം എന്നാണ് ടൈറ്റിൽ സൂചിക്കുന്നത്.
ഓഗസ്റ്റ് 17 മുതൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് ശാന്തി മായാദേവിയും ജിത്തു ജോസഫുമാണ്, ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന 33-ാമത്തെ സിനിമയാണ് നേര്.
രാജിനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത് ഈ അടുത്തിടെ റിലീസ് ചെയ്ത ജയ്ലർ ചിത്രമാണ് മോഹൻലാലിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം, തിയറ്ററിൽ ഇപ്പോഴും പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായം നേടിയെടുത്തോണ്ടിരിക്കുന്ന ജയ്ലർ ആഗോള ബോക്സ് ഓഫീസിൽ 152 കോടി രൂപ നേടിയെടുത്തു. മാത്യുസ് എന്ന കഥാപാത്രമായിട്ടാണ് മോഹൻലാൽ എത്തുന്നത്, കൂടാതെ മോഹൻലാൽ നായകനാക്കി നന്ദ് കിഷോർ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം വൃഷഭയുടെ ചിത്രീകരണം സെറ്റിലാണ് താരം ഇപ്പോൾ.