ആസിഫ് അലിയുടെ വരാനിരിക്കുന്ന ചിത്രമായ കാസർഗോൾഡ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയുടെ ഭാഗമായി നടന്ന പ്രെസ്സ് മീറ്റിംഗിൽ നോ പറയാൻ പഠിച്ചത് നിവിനെ കണ്ട് പഠിച്ചട്ടാണ്, ഒരു വലിയ കോമ്പറ്റിഷൻ വന്നപ്പോഴാണ് ഇതിനെല്ലാം മാറ്റം കണ്ടത്. അല്ലെങ്കിൽ ഞാൻ ഇപ്പോഴും മടിയനായിട്ട് മോശം സിനിമകൾ ചെയ്തേനെ ആസിഫ് അലി.
” നിവിന്റെ ഏറ്റവും പ്ലസ് പറഞ്ഞുകഴിഞ്ഞാൽ ഒരു സ്ക്രിപ്റ്റ് ഇഷ്ട്ടപ്പെട്ടില്ലെങ്കിൽ അത് ഏത് വലിയ ഡയറക്ടറായാലും ഏത് ഫ്രണ്ടായാലും നിവിൻ നോ പറയും. അത് എന്നെകൊണ്ട് പറ്റില്ല, കാര്യം എന്റെ ഫ്രണ്ട്സ് പറഞ്ഞ വന്നിട്ട് നമ്മുക്ക് ഒരു പടം ചെയ്യാം എന്ന് പറഞ്ഞാൽ കമെൺ എന്ന് പറഞ്ഞു ഇറങ്ങുന്ന സ്വാഭവയുണ്ടായിരുന്നു എനിക്ക്. അത് മാറിയത് ശരിക്കും നിവിനെ കണ്ടുപഠിച്ചട്ടാണ്.

ക്വാളിറ്റി സിനിമകൾ വേണമെന്ന് തോന്നിയത് ദുൽഖറിന്റെയും ഫഹദിന്റെയും സിനിമകൾ കണ്ടതിനുശേഷമാണ്, ഫഹദിന്റെ സിനിമകൾ കാണുമ്പോഴാണ് അഭിനയത്തിൽ കുറെ കൂടി എഫ്ഫർട്ട് എടുക്കണം എന്ന് തോന്നിയത്.കോമ്പറ്റിഷൻ വരുമ്പോഴാണ് ഇതിനെല്ലാം വ്യത്യാസം വരാൻ തുടങ്ങിയത്, അല്ലെങ്കിൽ ഞാൻ ഒരു പാടിയാനായിട്ട് വളരെ മോശമായ സിനിമകൾ മാത്രം ചെയ്ത് ഒരാളായി മാറിയേനെ ” ആസിഫ് അലി പറഞ്ഞു.
സണ്ണി വെയ്ൻ, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി മൃദുൽ നായരുടെ സംവിധാനത്തിൽ സെപ്റ്റംബർ 15 ന് റിലിസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രമാണ് കാസർഗോൾഡ്, ബി. ടെക് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ആസിഫ് അലിയും മൃദുൽ നായരും വീണ്ടും ഒന്നിക്കുന്ന കോംബോയാണ് കാസർഗോൾഡ്.
മുഖരി എന്റർടൈൻമെന്റ് ബാനറിൽ വിക്രം മെഹര , സിദ്ധാർഥ് ആനന്ദ് കുമാർ , സുരാജ് കുമാർ, റിന്നി ദിവാകരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സിദ്ധിഖ്, ദീപക് പറമ്പിൽ, ധ്രുവാൻ, അഭിരാം രാധാകൃഷ്ണൻ, പ്രസാന്ത് മുരളി, മാളവിക ശ്രീനാഥ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങൾ.