നമ്മുക്ക് എതിരെ കല്ല് എറിയുന്നവർ 5%, 95% ആൾക്കാരുടെ പ്രാർത്ഥനയും സ്നേഹവും : ദിലീപ്

നീണ്ട ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് എത്തിച്ചേർന്ന ജനപ്രിയ നായകനാണ് ദിലീപ്, ഈ അടുത്തിടെ തിയറ്ററിൽ വൻ വിനയത്തോടെ ഓടികൊണ്ടിരിക്കുന്ന വോയിസ്‌ ഓഫ് സത്യനാഥൻ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയിരിക്കുകയാണ് നടൻ ദിലീപ്. നമ്മുക്ക് എതിരെ കല്ല് എറിയുന്നവർ 5%, 95% ആൾക്കാരുടെ പ്രാർത്ഥനയും സ്നേഹവും എന്ന് ഈ കഴിഞ്ഞ ദിവസം നടത്തിയ അഭിമുഖത്തിൽ ദിലീപ് വെളിപ്പെടുത്തി.

” നമ്മൾ നാല് മുറിയ്ക്ക് അകത്ത് ഇരുന്ന് ക്യാമറ വെച്ചട്ടാണ് സംസാരിച്ച് കൊണ്ടിരിക്കുന്നത്, ഇത് പോലെ കുറച്ച് ആൾക്കാർ വായ് തോന്നുന്നത് പറഞ്ഞുക്കൊണ്ടിരിക്കുന്നതിൽ നമ്മുക്ക് എന്ത് ചെയ്യാൻ പറ്റും. എനിക്ക് ഒന്നാമത് പറയാൻ പറ്റില്ല, എന്റെ അവസ്ഥ ഇപ്പോൾ അതാണ്.ചിലപ്പോൾ സിനിമയിലെ കഥാപാത്രവും ചില സമയത്തെ പേർസണലി ഇപ്പോൾ എനിക്ക് ഒന്നും സംസാരിക്കാൻ പാടില്ല, എന്നൊരു വിഷയമുണ്ട്. അതുകൊണ്ട് ഇപ്പോൾ സംസാരിച്ചാൽ വലിയ കുഴപ്പമാ, അതുകൊണ്ട് തന്നെ എന്നെങ്കിലും ഒരു ദിവസം ദൈവം തരും എനിക്കും സംസാരിക്കാൻ എന്നുള്ള വിശ്വാസത്തിലാണ് ഞാൻ പോയിക്കൊണ്ടിരിക്കുന്നത് “.

പഞ്ചാബി ഹൌസ്, പാണ്ടി പട, റിംഗ് മാസ്റ്റർ തുടങ്ങിയ ദിലീപിന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച റാഫിയുടെ സംവിധാനത്തിൽ, ജൂലൈ 28 ന് തിയറ്ററിൽ റിലീസ് ചെയ്ത വോയിസ്‌ ഓഫ് സത്യനാഥൻ എന്ന ചിത്രമാണ് ദിലീപിന്റെ ഈ അടുത്തിറങ്ങിയ ചിത്രം.

ഫാമിലി എന്റർടൈൻമെന്റ് ഗണത്തിൽ പെടുന്ന വോയിസ്‌ ഓഫ് സത്യനാഥൻ ബാദുഷ സിനിമസിന്റെയും , ഗ്രാൻഡ് പ്രോഡക്ഷൻസിന്റെയും ബാനറിൽ ബാദുഷഎം എം , ഷിനോയ് മാത്യു , ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ദിലീപ് കൂടാതെ വീണ നന്ദകുമാർ , ജോജു ജോർജ്, സിദ്ധിഖ് , അനുശ്രീ , അനുപമ ഖേർ , ജോണി ആന്റണി, മകരണ്ട് ദേഷ്പാന്റെ , ജഗപതി ബാബു, രമേശ്‌ പിശാറോഡി എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

മികച്ച പ്രതികരണം ലഭിച്ചോണ്ടിരിക്കുന്ന വോയിസ്‌ ഓഫ് സത്യനാഥൻ 3 ദിവസം കൊണ്ട് തിയറ്ററിൽ 6.40 കോടി ബോക്സ്‌ ഓഫീസ് കളക്ഷനാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്.

Share Now