നയൻസിനൊപ്പം തിരുപ്പതി ക്ഷേത്രത്തിൽ കിങ് ഖാൻ കുടുംബവും, വീഡിയോ വൈറൽ

ബോളിവുഡിന്റെ കിങ് ഖാൻ നായകനായി വരാനിരിക്കുന്ന ചിത്രമായ ജവാന്റെ റിലീസിന് മുന്നോടിയായി നയൻ‌താരയ്ക്കൊപ്പം വിഘ്‌നേഷ് ശിവനോടൊപ്പം കിങ് ഖാനും കൂടെ മകൾ സുഹാന ഖാനും തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയിരിക്കുന്നു വീഡിയോ സോഷ്യൽ മിഡിയയിൽ തരംഗം സൃഷ്ട്ടിച്ചോണ്ടിരിക്കുകയാണ്.

അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻ‌താരയാണ് നായികയായി എത്തുന്നത്, വിജയ് സേതുപതിയാണ് ചിത്രത്തിലെ വില്ലൻ കഥാപാത്രം ചെയ്യുന്നത്. ചിത്രത്തിൽ നയൻ‌താരയുടെയും വിജയ് സേതുപതിയുടെയും ബോളിവുഡിലേക്കുള്ള ആദ്യ അരങ്ങേറ്റം കൂടിയാണ്. ചിത്രത്തിൽ അഥിതി വേഷത്തിൽ ബോളിവുഡ് താരം ദീപിക പദുക്കോൺ.

ജവാൻ ഓപ്പണിങ് ടിക്കറ്റുകൾ നഗരത്തിലേക്ക് 250-ലധികം ഷോകൾ അനുവദിച്ചിട്ടുണ്ട്, അതിൽ 180 ഷോകളുടെ ടിക്കറ്റുകൾ അതിവേഗം വിറ്റുപോകുന്നു. ജവാൻ പ്രീ സെയിലിന്റെ ആദ്യ ദിവസം തന്നെ എൻ സി മൾട്ടിപ്ലക്സുകളിൽ 1 ലക്ഷം+ ടിക്കറ്റുകൾ അഡ്വാൻസ് ആയി വിൽക്കുന്ന ആദ്യ ഹിന്ദി ചിത്രമായിരിക്കും ജവാൻ, റിലീസിന് 7 ദിവസം മുമ്പ് തന്നെ 3 മണിക്കൂറിനുള്ളിൽ 4500 ടിക്കറ്റുകൾ പിഐസിയിൽ ഇതിനകം തന്നെ സിനിമ വിറ്റുകഴിഞ്ഞു.

ഒരു ഹൈ-ഒക്ടെയ്ൻ ആക്ഷൻ ത്രില്ലർ ചിത്രമാണ് ജവാൻ, അനിരുദ്ധിന്റെ സംഗീതത്തിന് ചന്ദ്രബോസ് ആണ് വരികൾ നൽകിയിരിക്കുന്നത്. റെഡ് ചില്ലിസിന്റെ ബാനറിൽ ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാനാണ് ജവാൻ നിർമ്മിക്കുന്നത്, ഹിന്ദി, തമിഴ്, തെലുങ്ക് എന്നി ഭാഷയിൽ 2023 സെപ്റ്റംബർ 7 ന് തിയറ്ററിൽ റിലീസ് ചെയ്യുന്നതാണ്.

സിദ്ദാർഥ് ആനന്ദ് സംവിധാനം ചെയ്ത ഷാരൂഖ് ഖാൻ നായകനാക്കി അവസാനമായി പുറത്തിറങ്ങിയ ചിത്രമാണ് പത്താൻ,നായികയായി എത്തിയിരുന്നത് ദീപിക പദുക്കോൺ ആണ്. യാഷ് രാജ് ഫിലിംസ് ബാനറിൽ നിർമ്മിച്ച പത്താൻ 2023 ലെ ആഗോള ബോക്സ് ഓഫീസിൽ 1050 കോടിയിലധികം കളക്ഷൻ നേടി. ഹിന്ദി സിനിമാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം കൂടിയാണ് ‘പത്താൻ’.

Share Now