പാൻ ഇന്ത്യൻ ചിത്രവുമായി വീണ്ടും ദുൽഖർ, ‘കാന്ത’യുടെ ടൈറ്റിൽ പോസ്റ്റർ

പാൻ ഇന്ത്യൻ മലയാളി താരം എന്ന പട്ടികയുടെ മുൻ നിരയിൽ തന്നെ സ്ഥാനം നേടിയെടുത്ത നടന്നാണ് ദുൽഖർ സൽമാൻ, തമിഴിലും തെലുങ്കിലും ബോളിവുഡിലും തന്റേതായ സ്ഥാനം ഉണ്ടാക്കി എടുത്ത താരം. അഭിനയത്തിന് പുറമേ ഗായകനെന്ന നിലയിലും പ്രൊഡ്യൂസർ എന്ന നിലയിലും കഴിവ് തെളിയിച്ചിട്ടുണ്ട്.

ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ കാന്ത’യുടെ ടൈറ്റിൽ പോസ്റ്റർ താരത്തിന്റെ പിറന്നാൾ ദിനത്തിൽ നിർമ്മിതാക്കൾ പുറത്തിറങ്ങി.

സ്പിരിറ്റ് മീഡിയയും ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും ബാനറിൽ നിർമ്മിക്കുന്ന കാന്ത മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് എന്നി ഭാഷയിൽ തിയറ്ററിൽ റിലീസ് ചെയ്യുന്നതാണ്, ഈ വർഷാവസാനം ഷൂട്ട് ആരംഭിക്കുന്ന കാന്തയിൽ റാണ ദഗ്ഗുബതിയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

അഭിലാഷ് ജോഷി സംവിധാനം ചെയ്ത കിങ് ഓഫ് കൊത്തയാണ് ദുൽഖർ സൽമാന്റെ വരാനിരിക്കുന്ന ചിത്രം, ടീസറിന് ശേഷമുള്ള ചിത്രത്തിലെ അടുത്ത വെടിക്കെട്ടോടെ ‘കലാപക്കാര’ എന്ന ലിരിക്സ് ഗാനം, ദുൽഖറിന്റെ പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങി. സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗം സൃഷ്ട്ടിച്ചോണ്ടിരിക്കുന്ന ‘കലാപക്കാര’ ഗാനത്തിനൊപ്പം റിതിക സിംഗ് ആണ് ഐറ്റം ഡാൻസിന് ചുവടുറപ്പിക്കുന്നത്.

ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ദുൽഖറിനെ കൂടാതെ ഐശ്വര്യ ലക്ഷ്മി, ഡാൻസിങ് റോസ് ഷബീർ, പ്രസന്ന, നയില ഉഷ, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, വാടാ ചെന്നൈ ശരണം, അനിഖ സുരേന്ദ്രൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ്‌ അഭിനയതാക്കൾ.

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന കിങ് ഓഫ് കൊത്ത, ഓണം പ്രമാണിച്ച് ഈ വർഷം 2023 ൽ തിയറ്ററിൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share Now