പിറന്നാൾ ആഘോഷമായി ദുൽഖറിന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചു, ടൈറ്റിൽ പുറത്ത്

ലക്കി ബാസ്‌ഖർ എന്ന് പേരിട്ടിരിക്കുന്ന വെങ്കി അറ്റ്‌ലൂരി സംവിധാനത്തിൽ ദുൽഖർ സൽമാന്റെ അടുത്ത തെലുങ്ക് ചിത്രം പ്രഖ്യാപിച്ചു, സീതാരാമം എന്ന സൂപ്പർ ഹിറ്റ് പാൻ ഇന്ത്യൻ ചിത്രത്തിനു ശേഷം ദുൽഖറിന്റെ അടുത്ത പാൻ ഇന്ത്യൻ ചിത്രം കൂടിയാണ് ലക്കി ബാസ്‌ഖർ.

സിത്താര എന്റർടൈൻമെന്റ്‌സും ഫോർച്യുൺ ഫോർ സിനിമാസിന്റെ ബാനറിൽ സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ലക്കി ബാസ്‌ഖർ, ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

മുൻ അഭിമുഖത്തിൽ സംവിധായകൻ വെളിപ്പെടുത്തിയ വുൾഫ് ഓഫ് വാൾസ്ട്രീറ്റ് പോലെയുള്ള ഒരു സാമ്പത്തിക നാടകമാണ് ഇതെന്ന് പറയപ്പെടുന്നു, ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററിൽ 100 രൂപയുടെ നോട്ടിന് ഇടയിൽ ദുൽഖറിന്റെ പുഞ്ചിരിയാണ് കാണിക്കുന്നത്.

വാത്തി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്, ലക്കി ബാസ്‌ഖർ ദുൽഖർ സൽമാന്റെ മൂന്നാം തെലുങ്ക് ചിത്രമാണ്. മഹാനടി, സീതാ രാമം എന്നിവയാണ് ഇതിന് മുൻപ് ദുൽഖർ വേഷമിട്ട തെലുങ്ക് ചിത്രങ്ങൾ.

Share Now