കുറച്ചു നാളുകൾക്ക് മുന്നേ നടത്തിയ പൃഥ്വിരാജിന്റെ ആഭിമുഖത്തിൽ, നടൻ മോഹൻലാലിനെ കുറിച്ച് അദ്ദേഹം സംസാരിക്കുകയുണ്ടായിരുന്നു. ലാലേട്ടൻ ഒരു കൊച്ചുക്കുട്ടിയെ പോലുള്ള സ്‌ക്സൈറ്റ്മെന്റ് ആണ്, അദ്ദേഹത്തിന്റെ മുഖം കാണുമ്പോൾ. ലാലേട്ടന്റെ ഈ കുട്ടിത്തം കാണുമ്പോൾ ആരാധനയോടെ നോക്കി നിന്നിട്ടുണ്ട് എന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു.
ഇപ്പോൾ ഇതാ നേര് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ ആഭിമുഖത്തിൽ, പൃഥ്വിരാജിന്റെ വാക്കുകൾക്ക് മറുപടി നൽകിയിരിക്കുകയാണ് മോഹൻലാൽ.
” ഞാൻ ശരിക്കിനും കൊച്ചുക്കുട്ടിയായതു കൊണ്ടാകാം, നമ്മുടെ ഒരു കുട്ടിത്തം എന്ന് പറയുന്നത് ഒരുപാട് വ്യത്യസ്തകൾ ഉണ്ട് ഒരാളുടെ ജീവിതത്തിൽ. ആ ഒരു കുട്ടിത്തം എന്ന് പറയുന്നത് കൗതുകമാണ്, അത് എപ്പോഴും ഉണ്ടെങ്കിൽ വളരെ രസകരമായിട്ടിക്കും. എന്താണ് എന്ന് അറിയാനുള്ള ആഗ്രഹം, ഒരാളെ കാണാനുള്ള ആഗ്രഹമാണ്. അതുകൊണ്ട് ആ കൗതുകം ഞാൻ എപ്പോഴും കൊണ്ട് നടക്കാൻ ശ്രമിക്കാറുണ്ട്” മോഹൻലാൽ പറഞ്ഞു.