ചിദംബരം സംവിധാനം ചെയ്ത് വരാനിരിക്കുന്ന പുത്തൻ ചിത്രമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’, സൗബിൻ ഷഹീർ, ബാലു വർഗീസ്, ഗണപതി, ദീപക് പറമ്പോൽ, അരുൺ കുര്യൻ, ഖാലിദ് റഹ്മാൻ, വിഷ്ണു രഘു, ശ്രീനാഥ് ഭാസി എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.
ഇപ്പോൾ ഇത് ഈ അടുത്തിടെ നടത്തിയ ആഭിമുഖത്തിൽ, സുഷിൻ ശ്യാം ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ബിൽഡ് പറയുന്നതല്ല, മലയാളം ഇൻഡസ്ട്രിയുടെ സീൻ മാറ്റും എന്നും. മ്യൂസിക് ആണെങ്കിലും എനിക്ക് ഭയങ്കര എക്സൈറ്റ്മെന്റ് ഉണ്ട് എന്ന് സുഷിൻ ശ്യം പറയുന്നു.
” എന്നെ ഏറ്റവും എക്സൈറ്റ്മെന്റ് തോന്നിക്കുന്ന രണ്ട് പ്രൊജക്റ്റുകളാണ് ‘മഞ്ഞുമ്മൽ ബോയ്സ്’ ‘ ‘ആവേശം’. ‘മഞ്ഞുമ്മൽ ബോയ്സ്’ മലയാള സിനിമയുടെ ഇൻഡസ്ട്രിയുടെ സീൻ മാറ്റു, ബിൽഡ് അപ്പിന് വേണ്ടി പറയുന്നതല്ല. മ്യൂസിക് ആണെങ്കിലും എനിക്ക് ഭയങ്കര എക്സൈറ്റ്മെന്റ് ഉണ്ട്, കാരണം ഞാൻ കുറച്ചു അതികം എഫോർട്ട് ഇടാൻ പ്ലാൻ ചെയ്യുന്നുണ്ട്”.
” സൗണ്ട് കുറച്ചു കൂടി റീസെന്റ് ചെയ്യണമെന്ന് ആഗ്രഹമുണ്ട്, 2023 മുതൽ എന്റെ സൗണ്ട് മൊത്തത്തിൽ മാറ്റി പിടിക്കണം എന്നുള്ളത്. അത് ചിലപ്പോൾ മഞ്ഞുമ്മൽ മുതൽ ആയിരിക്കും എനിക്ക് തോന്നുന്നത്, പുതിയതായിട്ട് എന്തെങ്കിലും പിടിക്കണം എന്നുണ്ട്. രണ്ട് ഗാനം ചെയ്തതുകൊണ്ട് പുതിയതായിട്ട് കാണുന്നുണ്ട്, കുറച്ചും കൂടി എന്റെ ഇൻഡിപെൻഡന്റ് സൈഡ് എക്സ്പ്ലോർ ചെയ്യണമെന്നുണ്ട്. ഹിറ്റ് ഗാനത്തിന് പകരം മെലഡി ഗാനം ട്രൈ ചെയ്യുന്നുണ്ട്, ചിത്രം എന്തായാലും തിയറ്ററിൽ എക്സ്പീരിയൻസ് ആയിരിക്കും” സുഷിൻ ശ്യാം പറഞ്ഞു.