മകളെ ചേർത്ത് പിടിച്ച് രജനികാന്ത്, മൊയ്ദീൻ ഭായ്ക്ക് പാക്കപ്പ്

മകൾ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽ സലാം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചു, കേക്ക് കട്ട് ചെയ്തുകൊണ്ട് മകൾ ഐശ്വര്യക്കൊപ്പം പുഞ്ചിരിയോടെ നിൽക്കുന്ന രജനികാന്തും താരങ്ങളും, മറ്റ്‌ അണിയറ പ്രവർത്തകർക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കു വച്ചുകൊണ്ടാണ് അറിയിച്ചത്.

ചിത്രത്തിൽ മൊയ്ദീൻ ഭായ് ആയിട്ടാണ് രജനികാന്ത എത്തുന്നത്, ഇതിനോടകം തന്നെ ചുവന്ന തൊപ്പിയും കുർത്തയും ധരിച്ച് താടിയും മുടിയും മീശയും സാൾട്ട് ആൻഡ് പേപ്പർ ലുക്കിലും ഒരു കലാപത്തിനിടയിൽ നടന്ന് വരുന്ന രജനികാന്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ വൈറലായി മാറിയിരുന്നു.

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമ്മിക്കുന്ന ചിത്രത്തിൽ വിഷ്ണു വിശാൽ, വിക്രാന്ത് സന്തോഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്, ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എ ആർ റഹ്മാനാണ്.

നെൽസൺ സംവിധാനം ചെയ്ത് ആഗ്സ്റ്റ് 10 ന് റിലീസ് ചെയ്യാൻ ഇരിക്കുന്ന ജയ്ലർ ആണ് രജനികാന്തിന്റെ അടുത്തതായി വരാനിരിക്കുന്ന ചിത്രം, വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ജയ്ലറിലെ ആദ്യ ഗാനമായ കാവാലയ്യാ എന്ന ഗാനം സോഷ്യൽ മിഡിയയിൽ ഏറെ ജനശ്രദ്ധ നേടി കഴിഞ്ഞു. അരുൺരാജ് കാമരാജിന്റെ വരികൾക്ക് ശില്പ റയോ ആലപിച്ച ഗാനത്തിൽ നടി തമന്നയുടെ ഐറ്റം ഡാൻസിന് ചുവട് ഉറപ്പിച്ചത്, ഗാനത്തിലെ ഡാൻസ് സ്റ്റെപ്പും ഗാനത്തിന്റെ ഈണവും എല്ലാം സോഷ്യൽ മിഡിയയിൽ ട്രാൻഡിങ്ങിൽ ഇടം പിടിച്ചു.

Share Now