ഡി 4 ഡാൻസ് എന്ന പരിപാടിയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന അവതാരികയായി മാറിയ ഒരാളാണ് പേളി മണി, പിന്നീട് അങ്ങോട്ട് മോഡൽ, അഭിനയത്രി എന്ന നിലകളിൽ ചുരുങ്ങിയ ദിനം കൊണ്ട് പേളിക്ക് ഒരു ഇടം നേടാൻ സാധിച്ചു. മലയാളത്തിലും പുറമെ ബോളിവുഡിലും, തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്.
സോഷ്യൽ മിഡിയയിൽ വളരെ സജീവമായ പേളി മണി കുടുംബതോടൊപ്പമുള്ള സന്തോഷകരമായ ഓരോ നിമിഷങ്ങളും, ഓരോ വീഡിയോസും ആരാധകർക്ക് മുന്നിൽ എത്താറുണ്ട്, ഇപ്പോൾ ഇതാ താൻ ഗർഭിണിയാണ് എന്നുള്ള വിവരം അറിയിച്ചിരിക്കുകയാണ്.
ശ്രീനിഷും മകൾ നിലയ്ക്കൊപ്പം ഇരിക്കുന്ന ചിത്രം പങ്കു വച്ചുകൊണ്ടാണ് ഈ സന്തോഷം വാർത്ത താരം അറിയിച്ചത്, ഇൻസ്റ്റാഗ്രാമിൽ ” ലെ’ നില: അമ്മേടെ വയറ്റിൽ കുഞ്ഞു വാവ. ഡാഡിടെ വയറ്റിൽ ദോശ മനോഹരമായ ഈ വാർത്ത നിങ്ങളുമായി പങ്കിടുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്…ഞങ്ങൾ രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിപ്പാണ്…നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം”. എന്ന അടിക്കുറുപ്പോടെ 3 മാസം ഗർഭിണി കൂടിയാണ് എന്നും പേളി മണി അറിയിച്ചിട്ടുണ്ട്. പോസ്റ്റിനു താഴെ നിരവധി ആരാധകരാണ് ആശംസകളുമായി കമന്റ് ബോക്സിൽ എത്തിയിരിക്കുന്നത്.
ബിഗ് ബോസ് മലയാളം സീസൺ 1 ലായിരുന്നു പേളിയും ശ്രീനിഷും പ്രണയത്തിൽ ആകുന്നത്, വീട്ടുകാരുടെ അനുഗ്രഹത്തോടെ 2019 ൽ ഇരുവരും വിവാഹിതരായി. സോഷ്യൽ മിഡിയയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു ഇരുവരുടെ പ്രണയവും വിവാഹവും എല്ലാം. 2021 ലായിരുന്നു പേളിയ്ക്കും ശ്രീനിഷിനും നില മോൾ ജനിച്ചത്, പേളിയെ പോലെ തന്നെ സോഷ്യൽ മിഡിയയിൽ ആരാധകരുള്ള ഒരു കുട്ടി താരം കൂടിയാണ് ഇപ്പോൾ നില മോൾ. നില മോൾടെ ഓരോ വീഡിയോസും ആരാധകരിൽ ഇടം നേടാറുമുണ്ട്.
യൂട്യൂബറായ പേളി മണിക്ക് 26.3 ലക്ഷം സബ്സ്ക്രൈബ്ർസാണ് ചാനലിലുള്ളത്, പേളിയുടെ ആദ്യ ഗർഭ വിശേഷങ്ങൾ ഓരോന്നായി താരം യൂട്യൂബ് ചാനലിലൂടെ അറിയിച്ചിരുന്നു.