വോയ്സ് ഓഫ് സത്യനാഥന്റെ വമ്പൻ വിജയത്തിന് ശേഷം റാഫി- ദിലീപ് ടീം വീണ്ടുമൊന്നിക്കുന്നു, പൊന്നിയിൻ സെൽവൻ, കത്തി തുടങ്ങിയ വമ്പൻ ചിത്രങ്ങൾ നിർമ്മിച്ച ലൈക്ക പ്രൊഡക്ഷൻസ് മലയാളത്തിലേക്ക് എന്നാണ് സൂചന. മമത മോഹൻദാസ് നായികയായി എത്തുന്ന ഈ ചിത്രം ദിലീപിന്റെ കരിയറിലെ 150 മത്തെ ചിത്രം കൂടിയായിരിക്കും.
പഞ്ചാബി ഹൌസ്, പാണ്ടി പട, റിംഗ് മാസ്റ്റർ തുടങ്ങിയ ദിലീപിന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച റാഫിയുടെ സംവിധാനത്തിൽ, ജൂലൈ 28 ന് തിയറ്ററിൽ റിലീസ് ചെയ്ത വോയിസ് ഓഫ് സത്യനാഥൻ എന്ന ചിത്രമാണ് ദിലീപിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.
ഫാമിലി എന്റർടൈൻമെന്റ് ഗണത്തിൽ പെടുന്ന വോയിസ് ഓഫ് സത്യനാഥൻ ബാദുഷ സിനിമസിന്റെയും , ഗ്രാൻഡ് പ്രോഡക്ഷൻസിന്റെയും ബാനറിൽ ബാദുഷഎം എം , ഷിനോയ് മാത്യു , ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ദിലീപ് കൂടാതെ വീണ നന്ദകുമാർ , ജോജു ജോർജ്, സിദ്ധിഖ് , അനുശ്രീ , അനുപമ ഖേർ , ജോണി ആന്റണി, മകരണ്ട് ദേഷ്പാന്റെ , ജഗപതി ബാബു, രമേശ് പിശാറോഡി എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.
ദിലീപ്, തമന്ന പ്രധാന വേഷത്തിൽ എത്തുന്ന ബാന്ദ്രയാണ് ദിലീപിന്റെ അണിയറയിൽ ഒരുങ്ങാൻ ഇരിക്കുന്ന ചിത്രം, യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി അരുൺ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജിത് വിനായക് ഫിലിംസിന്റെ ബാനറിൽ വിതിയക നിർമ്മിക്കുന്ന ചിത്രത്തിൽ സിദ്ധിഖ്, ശരത് കുമാർ, കലാഭവൻ ഷാജോൺ എന്നിവർ അഭിനയിക്കുന്നു.