വാപ്പച്ചിയെ കൂടാതെ ഇഷ്ട്ടതാരം സൂര്യയാണ്, സൂര്യയ്ക്ക് വില്ലനയാണോ, മറുപടിയായി ദുൽഖർ സൽമാൻ

ദുൽഖർ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കിങ് ഓഫ് കൊത്ത, ദുൽഖർ സൽമാനെ നായകനാക്കി അഭിലാഷ് ജോഷിയുടെ സംവിധാനത്തിൽ ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ കിങ് ഓഫ് കൊത്ത ആഗസ്റ്റ് 24 ന് ഓണാഘോഷമായി തിയറ്ററിൽ എത്തുന്നതാണ്.

ചിത്രത്തിന്റെ റിലീസിന്റെ മുന്നോടിയായി പ്രൊമോഷൻ ഇന്ത്യയിലെ ഒട്ടും മിക്ക നഗരങ്ങളിൽ നടന്നുക്കൊണ്ടിരിക്കുകയാണ്, ഇപ്പോഴിതാ കിങ് ഓഫ് കൊത്തയുടെ പ്രൊമോഷന്റെ ഭാഗമായി താരങ്ങൾ ചെന്നൈയിലെ എക്സ്പ്രസ്സ്‌ അവന്യു മാളിൽ എത്തിയിരുന്നു.

മമ്മൂട്ടിയെ കൂടാതെ ഇഷ്ട്ട താരം ആരാണ് എന്നുള്ള ചോദ്യത്തിന് മറുപടി നൽകിയിരിക്കുയാണ് നടൻ ദുൽഖർ സൽമാൻ” എനിക്ക് തമിഴിൽ സൂര്യസാറിനെയാണ് കൂടുതൽ ഇഷ്ട്ടം കൂടാതെ രാജിനിസാറിനെയും, കമൽസാറിനെയും ഇഷ്ട്ടമാണ്, പക്ഷെ ഓരോത്തരുടെ പേര് പറയാൻ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ എന്റെ നാട്ടിൽ എനിക്ക് ഏറ്റവും ഇഷ്ട്ടം വാപ്പച്ചിടെ പേര് പറയാനാണ് “.

ഈ അടുത്തിടെ സൂരറൈ പോട്രൂ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം സൂര്യയും സുധ കൊങ്കാരയും വീണ്ടും ഒന്നിക്കുന്ന സൂര്യ 43-മത്തെ ചിത്രത്തിൽ ദുൽഖർ സൽമാനും ഒരു പ്രധാന വേഷം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ വന്നിരുന്നു, ഇപ്പോൾ ഇതാ സൂര്യസാറിനോപ്പം ഒരുമിച്ച് ചിത്രം ചെയ്യുന്നുണ്ട് എന്ന് കേട്ടാലോ എന്ന് അവതാരികയുടെ ചോദ്യത്തിന് “ഞാനും കേട്ടിരുന്നു” എന്നാണ് ദുൽഖറിന്റെ മറുപടി.

ദുൽഖറിനെ കൂടാതെ ഐശ്വര്യ ലക്ഷ്മി , ഡാൻസിങ് റോസ് ഷബീർ , പ്രസന്ന , നയില ഉഷ , ചെമ്പൻ വിനോദ് , ഗോകുൽ സുരേഷ് , ഷമ്മി തിലകൻ , ശാന്തി കൃഷ്ണ , വാടാ ചെന്നൈ ശരണം , അനിഖ സുരേന്ദ്രൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ്‌ അഭിനയതാക്കൾ. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്ന് നിർമ്മിച്ച ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നി ഭാഷയിൽ റിലീസ് ചെയ്യുന്നതാണ്.

Share Now