സൂരറൈ പോട്രൂ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം സൂര്യയും സുധ കൊങ്കാരയും വീണ്ടും കൈക്കോർക്കുന്നു, സൂര്യയുടെ വരാനിരിക്കുന്ന പദ്ധതിയായ ‘സൂര്യ 43-മത്തെ ചിത്രത്തിൽ ദുൽഖർ സൽമാനും ഒരു പ്രധാന വേഷം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
ഈ വർഷാവസാനം മിക്കവാറും നവംബറിലോ ഡിസംബറിലോ ആയിരിക്കും ഷൂട്ട് തുടങ്ങുക, ജി വി പ്രകാശ് കുമാറിന്റെ സംഗീതത്തിൽ ഒരുങ്ങുന്ന ചിത്രം 1979-80 കാലഘട്ടത്തിലെ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ഒരു ഗ്യാങ്സ്റ്റർ ചിത്രമാണെന്നാണ് പറയപ്പെടുന്നത്.
അഭിലാഷ് ജോഷി സംവിധാനത്തിൽ ബിഗ് ബഡ്ജറ്റിൽ ദുൽഖർ സൽമാനെ നായകനാക്കി വരാനിരിക്കുന്ന ചിത്രമാണ് കിങ് ഓഫ് കൊത്ത, ഇന്ന് ദുൽഖറിന്റെ പിറന്നാൾ ദിനം ആഘോഷമാക്കാൻ കിംഗ് ഓഫ് കൊത്തയിലെ ആദ്യ ഗാനം വൈകിട്ട് 6 മണിക്ക് റിലീസാകുകയാണ് ദുൽഖറിനെ കൂടാതെ ഐശ്വര്യ ലക്ഷ്മി , ഡാൻസിങ് റോസ് ഷബീർ , പ്രസന്ന , നയില ഉഷ , ചെമ്പൻ വിനോദ് , ഗോകുൽ സുരേഷ് , ഷമ്മി തിലകൻ , ശാന്തി കൃഷ്ണ , വാടാ ചെന്നൈ ശരണം , അനിഖ സുരേന്ദ്രൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് അഭിനയതാക്കൾ.
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന കിങ് ഓഫ് കൊത്ത, ഓണം പ്രമാണിച്ച് ഈ വർഷം 2023 ൽ തിയറ്ററിൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ശിവ സംവിധാനം ചെയ്‌ത് സൂര്യ അഭിനയിക്കുന്ന കങ്കുവയാണ് വരാനിരിക്കുന്ന ചിത്രം, സൂര്യയുടെ ജന്മദിനത്തിൽ ചിത്രത്തിന്റെ ഗ്ലിംപ്‌സ് വീഡിയോ പുറത്തിറങ്ങിയിരുന്നു. 300 കോടിയിലധികം രൂപയുടെ ബഡ്ജറ്റിൽ ഒരുങ്ങുന്ന കങ്കുവ 3ഡി സാങ്കേതിക വിദ്യയിലാണ് ചിത്രം ചിത്രീകരിക്കുന്നത്, ഇന്ത്യയിലുടനീളം 10 ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വാന്തമാക്കിരിക്കുന്നത് ആമസോൺ പ്രൈം വീഡിയോയാണ്.
ഗ്രീൻ സ്റ്റുഡിയോയും യുവി ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ ദിഷാ പഠാണിയാണ് ചിത്രത്തിൽ സൂര്യയുടെ നായികയായി എത്തുന്നത്, ദേവി ശ്രീ പ്രസാദാണ് സംഗീത സംവിധാനം. ഇതിനോടകം തന്നെ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും, മോഷൻ പോസ്റ്ററും ആരാധകരിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു.