‘അഡിയോസ് അമിഗോ’ യ്ക്ക് എഴുതാനുള്ള സാഹചര്യം വെളിപ്പെടുത്തി സംവിധായകൻ നിഹാസ് നാസർ

ആസിഫിൻ്റെയും സുരാജിന്റെയും വൈബ്, എനർജി കഥാപാത്രം, ലോഡിങ്.

വ്യത്യസ്‌ത വേഷങ്ങൾ കൊണ്ട് ഞെട്ടിച്ച ആസിഫ് അലിയുടെയും സുരാജ് വെഞ്ഞാറമൂടിന്റെയും അടുത്ത പ്രോമിസിങ് പ്രൊജക്റ്റ്‌ ആണ് ‘അഡിയോസ് അമിഗോ’. ടോവിനോ തോമസിന്റെ കരിയറിലെ ബ്ലോക്ക്‌ ബസ്റ്റർ സിനിമയായ തല്ലുമാലയുടെ സംവിധായകൻ ഖാലിദ് റഹ്മാൻ്റെ ശിഷ്യൻ നിഹാസ് നാസറിന്റെ ആദ്യ സംവിധാനമാണ് ‘അഡിയോസ് അമിഗോ’.

ആഗസ്റ്റ് രണ്ടിന് തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ തയ്യാറെടുക്കുന്ന ‘അഡിയോസ് അമിഗോ’ ന്റെ ഒഫീഷ്യൽ ട്രെയ്‌ലർ ജൂലൈ 22 ന് പുറത്തിറങ്ങിയിരുന്നത്. രണ്ട് മിനിറ്റുള്ള ട്രെയ്‌ലർ യൂട്യൂബിൽ ഒൻപതു ലക്ഷം പേരാണ് കണ്ട് തീർന്നത് ട്രെൻഡിങ്ങിൽ അഞ്ചാമതും. കുറച്ചു കാലങ്ങളായി ആസിഫ് അലിയിൽ നിന്ന് എവിടെയോ മിസ് ആയി പോയ വൈബ് പടം എന്നാണ് ട്രൈലെർ കണ്ട പ്രേക്ഷകർ കുറിക്കുന്നത്. ട്രൈലെറും ആസിഫിന്റെ ലൂക്കും കൊണ്ട് സിനിമയ്ക്കായി ആകാംഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

ഫെബ്രുവരി 12 ന് കൊച്ചിയിൽ വച്ചായിരുന്നു ചിത്രത്തിന്റെ പൂജ നടന്നിരുന്നത്, അൻപത്തെട്ട്‍ ദിവസത്തെ ഷൂട്ടിങ്ങിന് ശേഷം നിഹാസ് നാസർ സോഷ്യൽ മിഡിയയിലൂടെ തൻ്റെ ഒരു സിനിമാറ്റിക് സ്വപ്നം യാഥാർത്ഥ്യമായി മാറുകയാണെന്നും ആദ്യ അരങ്ങേറ്റ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കുകയാണ് ഇത്രയും കഴിവും അർപ്പണബോധമുള്ള ഒരു സംഘത്തോടൊപ്പം പ്രവർത്തിക്കുന്നതിൽ ഒരു ബഹുമതിയാണ് കഠിനാധ്വാനത്തിനും, സർഗ്ഗാത്മകതയ്ക്കും അഭിനിവേശത്തിനും ഓരോരുത്തർക്കും വലിയ നന്ദിയുണ്ട് എന്നും, ഒരു സഹോദരൻ എന്ന നിലയിൽ എൻ്റെ ഹൃദയത്തിൻ്റെ ആഴത്തിൽ നിന്ന് നന്ദി എന്നും ആഷിഖ് ഉസ്മാൻ എൻ്റെ നട്ടെല്ല് ആണെന്നും, എൻ്റെ ശക്തി ഛായാഗ്രാഹകൻ ജിംഷി ഖാലിദ് ആണ്, എന്ന് കുറിച്ചിയിരുന്നു.

ഷൈൻ ടോം ചാക്കോ, ഗണപതി, അൽത്താഫ് സലിം, ജിനു ജോസഫ്, സലിം ഹസ്സൻ, അനഘ, മുത്തുമണി സോമസുന്ദരൻ, റിയാ സൈറ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുക.

അഞ്ചാം പാതിര, തല്ലുമാല, വാശി തുടങ്ങി ഒട്ടേറെ പതിനഞ്ച് ചിത്രങ്ങൾ നിർമ്മിച്ച ആഷിഖ് ഉസ്മാന്റെ പ്രൊഡക്ഷൻ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് ആണ് ചിത്രം നിർമ്മിക്കുന്നത്. ആസിഫ് അലിയുടെ ‘കെട്ടിയോളാണ് എൻ്റെ മാലാഖ’ എഴുതിയ അജി പീറ്റർ തങ്കവുമായി വീണ്ടും ഒന്നിക്കുന്നു.

സിനിമയുടെ ക്യാമറ നിർവഹിക്കുന്നത് തല്ലുമാല, ലൗ, കപ്പേള, ഉണ്ട, തുണ്ട് തുടങ്ങി ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച ജിംഷി ഖാലിദ് ആണ്. കേരളത്തിലെ മികച്ച എഡിറ്റിംഗ് പുരസ്‌കാരം കരസ്ഥമാക്കിട്ടുള്ള നിഷാദ് യൂസഫ് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് ഒരുക്കുന്നത്. സിനിമയ്ക്ക് പശ്ചാത്തല സംഗീതം ജേക്‌സ് ബിജോയ് കൈകാര്യം ചെയ്യുമ്പോൾ വിനായക് ശശികുമാറിന്റെ വരികൾക്ക് ഗോപി സുന്ദർ ആണ് സംഗീതം ഒരുക്കുന്നത്.

ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, കലാസംവിധാനം: ആഷിക് എസ്, കൊറിയോഗ്രാഫർ: പ്രമേഷ്ദേവ്, മേക്കപ്പ് ആർട്ടിസ്റ്റ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ: മഷർ ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ദിനിൽ ബാബു, അസോസിയേറ്റ് ഡയറക്ടർമാർ: ഓസ്റ്റിൻ ഡാൻ, രഞ്ജിത്ത് റെവി, നിശ്ചല ഛായാഗ്രഹണം: രാജേഷ് നടരാജൻ.

അഡിയോസ് അമിഗോ’ യിലേക്ക് എത്താനുള്ള സാഹചര്യം വെളിപ്പെടുത്തി സംവിധായകൻ നിഹാസ് നാസർ

‘ഉണ്ട’ സിനിമ അസിസ്റ്റന്റ് ഡയറക്ടർ ആയിട്ട് വർക്ക് ചെയ്യുമ്പോൾ താങ്കം ചേട്ടൻ അഭിനയിച്ചിട്ടുണ്ട്, അങ്ങനെ ഉള്ള പരിചയമാണ് താങ്ക ചേട്ടനോട്. ആ സമയത്ത് ‘കെട്ടിയോളാണ് എന്റെ മാലാഖ’ രചന നടന്നു കൊണ്ടിയിരുന്നത്. അതിന് ശേഷം ‘തല്ലുമാല’ ചെയ്യുമ്പോൾ അതിലും അസിസ്റ്റന്റ് ഡയറക്റ്റർ ആയിട്ട് ഞാൻ വർക്ക് ചെയ്തപ്പോൾ അതിലും താങ്ക ചേട്ടൻ അഭിനയിച്ചിട്ടുണ്ട്. ‘തല്ലുമാല’ കഴിഞ്ഞ് ‘അയൽവാശി’ യിൽ വർക്ക് ചെയ്തിരുന്നപ്പോൾ താങ്ക ചേട്ടൻ ആണ് വിളിച്ച് പറഞ്ഞത് ഒരു സ്ക്രിപ്റ്റ് ഉണ്ട് വായിച്ചു നോക്കാൻ. വായിച്ചതിൽ ഏറ്റവും കൂടുതൽ എന്നെ എക്സ്സൈറ്റ്ഡ് ചെയ്ത കാര്യം രണ്ട് കഥാപാത്രവും ഡയലോഗും ആണ്. സിനിമ കാണുന്ന പ്രേക്ഷകർക്ക് ഉറപ്പായിട്ടും ചില ഡയലോഗ് റിലേറ്റഡ് ആയിട്ട് തോന്നും. അങ്ങനെയാണ് പ്രൊഡ്യൂസർ ആഷിഖ് ഇക്ക വേറെ പരിപാടി ഉണ്ടെങ്കിൽ നമ്മുക്ക് ഒരു സിനിമ ചെയ്യാം എന്ന് പറഞ്ഞത് അങ്ങനെയാണ് എത്തിയത്’ എന്ന് നിഹാസ് നാസർ പറഞ്ഞത്.

മുടി പോകാതിരിക്കാൻ മരുന്ന് കഴിക്കുന്ന ഒരാളോടാണ് ഇങ്ങനെ, ‘അഡിയോസ് അമിഗോ’യിലെ ലുക്കിനെ പറ്റി ആസിഫ് അലി

‘എന്റെ ഏത് വേഷത്തിൽ കണ്ടാലും ഞാൻ ആണ് എന്ന് തോന്നുന്നതിനേക്കാൾ പല പല ആളുകളായി തോന്നുന്നത് ഭയങ്കര ഫ്രീഡം ആണ്. ഞാൻ എപ്പോഴും പറയാൻ ആഗ്രഹിക്കുന്ന കാര്യം എന്റെ ഏറ്റവും ബ്ലെസ്സിങ് പറഞ്ഞാൽ എനിക്ക് സ്ഥിരമായിട്ട് ഒരു ലുക്ക്‌ ഇല്ല. താടി ആണോ, മീശക്കാരൻ ആണോ, ക്ലീൻ ഷേവ് ആണോ, അങ്ങനെ ഒരു ലുക്ക്‌ ഇല്ല. ഞാൻ ചെയ്ത് കൊണ്ടായിരിക്കുന്ന സിനിമയുടെ വേഷം ആയിരിക്കും എന്റെ ഗെറ്റപ്പ്’.

‘സ്ക്രിപ്റ്റ് റീഡിങ് കഴിഞ്ഞപ്പോൾ ഇതാണ് ലുക്ക് എന്ന് പറഞ്ഞ് കാണിച്ച തന്നപ്പോൾ ഞാൻ പോൺ മേടിച്ച് 15 മിനിറ്റ് നോക്കി ഇരുന്നു. അതിന് അകത്ത് ഉണ്ട്‌ ഈ ക്യാരക്റ്റർ. പിന്നെ അതിലേക്ക് എത്തുക എന്നതായിരുന്നു. തല ഷേവ് ചെയ്യുക എന്നുള്ളത് ഒരു ആക്ടറെ സമ്പെന്ധിച്ചിടത്തോളം ഭയങ്കര റിസ്ക് ആയിട്ടുള്ള കാര്യം ആണ്.

ആ റിസ്ക്ക് വെർത് ആയിട്ടുള്ള സിനിമയാണ് എന്നുള്ളത് എന്ന് ഞാൻ ആദ്യം ഉറപ്പ് വരുത്തി’.

‘ഷൂട്ട് തുടങ്ങുന്നതിന് നാല് ദിവസത്തിന് മുന്നേ ലുക്കിന്റെ ഫോട്ടോ ഷൂട്ട്‌ ചെയ്തിയിരുന്നു. ഫൈൻ മേക്ക് ഓവറിൽ താടി എല്ലാം സെറ്റ് ചെയ്തത് ശേഷം റോനെക്സ് ആണ് മേക്കപ്പ്, മുടി വെട്ടാൻ കത്തിയിരിക്കുകയായിരുന്നു. സിനിമ ഷൂട്ടിങ്ങിന് വേണ്ടി ഹെയർ പ്രോഡക്റ്റ് ഉപയോഗിക്കുന്നത് കൊണ്ട് ഒരു മുടി പോകാതിരിക്കാൻ മരുന്ന് കഴിക്കുന്ന ഒരാളാണ് ഞാൻ ആ എന്നോട് ആണ് ദയ പോലും ഇല്ലാതെ മുടി വെട്ടിയത്’ ആസിഫ് അലി പറഞ്ഞു.

Share Now

Leave a Comment