അവരെ രണ്ട് പേരെയും പറ്റിക്കുന്നത് പോലെ എന്നെ പറ്റിച്ചാൽ ഇങ്ങനെ ഇരിക്കും, എട്ടിന്റെ പണി കിട്ടിയ നോബിൻ

ഈ അടുത്തിടെയാണ് ‘ഫിലിപ്സ്’ ചിത്രത്തിന്റെ വെറൈറ്റി പ്രൊമോഷൻ വീഡിയോ സോഷ്യൽ മിഡിയയിൽ വൈറലായത്. ആദ്യത്തെ രണ്ട് പ്രൊമോഷൻ വീഡിയോയിൽ വിനീത് ശ്രീനിവാസിന്റെയും അജു വർഗീസിന്റെയും രസകരമായ സംഭാഷണത്തിന്റെ അവസാനം എത്തുമ്പോഴാണ് വീഡിയോയിൽ ട്വിസ്റ്റ്‌ മനസ്സിലാക്കുന്നത്.

ഇപ്പോൾ ഇതാ ‘ഫിലിപ്സ്’ ടീം വിനീതിന്റെയും അജുവിന്റെയും വീഡിയോയ്ക്ക് പിന്നാലെ ധ്യാൻ ശ്രീനിവാസന്റെ അടുത്തേക്ക് എത്തിരിക്കുകയാണ്. നോബിനെ കണ്ടയുടനെ പ്രൊമോഷൻ ആയിരിക്കുലെ എന്നാണ് ധ്യാൻ ചോദിക്കുന്നത്, എവിടെ ഒളി ക്യാമറയും പോസ്റ്ററും ഒക്കെ എന്നും ധ്യാൻ പറയുന്നു. നേരിട്ട് വന്ന് പ്രൊമോഷൻ ചെയ്യാൻ ആണ് വന്നേ എന്ന് നോബിൻ പറയുന്നുണ്ട്. നമ്മുക്ക് പ്രൊമോഷൻ ചെയ്യാല്ലോ, എന്ന് പറഞ്ഞ ധ്യാൻ നോബിനെയും ടീമിനെയും കാരവനിൽ കൂട്ടിക്കൊണ്ട് പോയി തല്ലു കൊടുത്തിട്ടുള്ള പ്രൊമോഷൻ വീഡിയോയാണ് കാണുന്നത്. ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് ‘ഫിലിപ്സ്’ -സിന്റെ റിലീസ് ഡിസംബർ 1 തിയതിയിലേക്ക് മാറ്റി വച്ചു എന്ന ധ്യാൻ പറഞ്ഞു.

ധ്യാന്റെ ‘ഫിലിപ്സ്’-സിന്റെ പ്രൊമോഷൻ വീഡിയോ പങ്കുവച്ച ധ്യാൻ ‘ഏട്ടനേയും അജുവിനെയും പറ്റിക്കുന്നത് പോലെ എന്നെ പറ്റിക്കാൻ ശ്രമിച്ചാൽ ഇങ്ങനെ ഇരിക്കും..!’ എന്ന ക്യാപ്‌ഷൻ നൽകിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രൊമോഷൻ ചെയ്യാൻ പോയ നോബിൻ ‘ ഒരു വല്ലാത്ത പ്രൊമോഷൻ ആയി പോയി എന്ന കുറിക്കുന്നുണ്ട്. അതെ സമയം വിനീത് ഈ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് ‘ നീ ധ്യാനിനേം വിട്ടില്ല, അല്ലെ?? ‘ എന്ന കുറിക്കുണ്ട്.

ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ മുകേഷേട്ടൻ്റെ 300-മത്തെ ചിത്രമാണ് ഫിലിപ്പ്. ‘ഹെലൻ ‘ സിനിമയ്ക്ക് ശേഷം ആൽഫർഡ് കുര്യൻ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം, സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

Share Now