സോഷ്യൽ മിഡിയയിൽ തരംഗം സൃഷ്ട്ടിച്ചോണ്ടിരിക്കുന്ന ഗാമാണ് കാവാലയ്യാ, തെന്നിന്ത്യൻ താരസുന്ദരിയായ തമന്നയുടെ ഐക്കോണിക്ക് സ്റ്റെപ്പിനൊപ്പം നിരവധി താരങ്ങളാണ് ഇതിനോടകം തന്നെ ചുവടുകൾ ഉറപ്പിച്ചിരിക്കുന്നത്. ഇപ്പോൾ ഇതാ പെൺതാരങ്ങളെ കടത്തി വെട്ടി കാവാലയ്യാ ഗാനത്തിനൊപ്പം ചുവട് ഉറപ്പിച്ചിരിക്കുകയാണ് നടൻ ഷൈൻ ടോം ചാക്കോ.
ഭീഷ്മപാർവ്വം എന്ന ചിത്രത്തിലെ ശ്രദ്ധ നേടിയ രതിപുഷ്പം എന്ന ഗാനത്തിലുടെ ഷൈൻ ടോം ചാക്കോ അഭിനയത്തിനു പുറമെ ഒരു മികച്ച ഡാൻസർ കൂടിയാണ് എന്ന് തെളിയിച്ചിട്ടുണ്ട്, എന്നാൽ ഇപ്പോൾ രതിപുഷ്പത്തെ കടത്തിവെട്ടിയാണ് കാവാലയ്യാ ഡാൻസുമായി ഷൈൻ ടോം ചാക്കോ എത്തിയിരിക്കുന്നത്. എന്നിരുന്നാലും ഷൈൻ ടോം ചാക്കോയുടെ കാവാലയ്യാ ഡാൻസ് ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.
” രതിപുഷ്പ്പതെ കടത്തിവെട്ടാൻ കാവാലയ്യാ ഒന്നും കൂടി ജനിക്കണം, ആ ഭീഷ്മ സ്റ്റെപ്പിനുമുന്നിൽ കാവാലയ്യാ ഒക്കെ എന്ത്, ഇതൊക്കെ എനിക്ക് സർവ സാധാരണം ആയ വിഷയം, എല്ലാം ഷൈൻ ചേട്ടന്റെ വിസ്മയം, ഷൈൻ അണ്ണൻ തീ, ടോം ബോംബ്, ” തുടങ്ങിയ രസകരമായ കമന്റാണ് ആരാധകർ വീഡിയോയ്ക്ക് താഴെ കുറിക്കുന്നത്.
കുറുക്കൻ, ചാട്ടുളി എന്നി ചിത്രങ്ങളാണ് ഷൈൻ ടോം ചാക്കോയുടെ തിയറ്ററിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രങ്ങൾ, കമൽ സംവിധാനം ചെയ്യുന്ന ‘വിവേകാനന്ദൻ വൈറലാണ് ‘ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് ഷൈൻ ടോം ചാക്കോ, സ്വാസിക, ഗ്രെയ്സ് ആന്റണി എന്നിവരാണ് അഭിനേതാക്കൾ.