ഇസുന്റെ കളിപ്പാട്ടം, ലാലിന്റെ ഒർജിനൽ, ഇസുനൊപ്പം വികൃതി കാണിച്ച് ലാലും; വൈറൽ വീഡിയോ

സോഷ്യൽ മിഡിയയിൽ എന്നും വ്യത്യമാർന്ന ചിത്രങ്ങളും, വീഡിയോസും പങ്കു വെക്കുന്ന താരങ്ങൾ ആരാധകരിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. ഈ അടുത്തിടെ നടന്ന ആനന്ദ് ടിവി ഫിലിം അവാർഡിൽ പങ്കെടുതത്തിനുശേഷം മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ,ഭാര്യ പ്രിയയും, പിഷാരടി, സുഹൃത്ത് ബിനീഷും യുകെയിൽ നിന്ന് വിട്ടു പോയിട്ടില്ല എന്നാണ് സത്യം. താരങ്ങൾ ഇപ്പോൾ അവധിക്കാലം ആഘോഷിച്ച് നടക്കുകയാണ്.

ഇപ്പോൾ ഇതാ പാരീസിൽ വച്ച് മോഹൻലാലിനെ കണ്ടുമുട്ടിരിക്കുകയാണ് കുഞ്ചാക്കോയും പ്രിയയും, മഞ്ജുവും പിഷാരടിയും, അതോടെപ്പം തന്നെ ചാക്കോച്ചന്റെ മകൻ ഇസഹാക് എന്ന ഇസുവിന്റെ രസകരമായ വീഡിയോ ഇൻസ്റ്റാഗ്രിൽ പങ്കു വച്ചിരിക്കുകയാണ്. പാരീസിൽ വച്ച് കണ്ടുമുട്ടിയ ഇസു കളിപ്പാട്ട ക്യാമറയിൽ മോഹൻലാലിന്റെ ചിത്രം എടുക്കുന്ന വീഡിയോ ചാക്കോച്ചൻ തന്നെയാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്, എന്നാൽ ഇസു ഫോട്ടോയെടുക്കുന്നതോടൊപ്പം തന്നെ മോഹൻലാലും അദ്ദേഹത്തിന്റെ ഒർജിനൽ ക്യാമറയിൽ ഇസുവിന്റെ ഫോട്ടോ എടുക്കുന്നത് വീഡിയോയിൽ കാണാം.

” പാരീസിലെ മാന്ത്രികനുമായുള്ള മാന്ത്രിക നിമിഷങ്ങൾ. എന്നും മറക്കാനാവാത്ത നിമിഷങ്ങൾ തന്നതിന് ലാലേട്ടാ നന്ദി ” എന്ന ക്യാപ്ഷനോടെയാണ് ചാക്കോച്ചൻ വീഡിയോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്, യു കെയിലെ കെന്റിലെ ലാവൻഡർ തോട്ടത്തിൽ നിന്നുള്ള നിരവധി താരങ്ങളുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മിഡിയയിൽ വൈറലായി കഴിഞ്ഞു.

ആനന്ദ് ടിവി ഫിലിം അവാർഡിൽ ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ മികച്ച നടനുള്ള അവാർഡ് മമ്മൂട്ടിയിൽ നിന്ന് കുഞ്ചാക്കോ ബോബന് ലഭിക്കുകയുണ്ടായിരുന്നു.

കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത പദ്മിനി ചിത്രം ജൂലൈ 14 ന് തിയറ്ററിൽ പ്രദർശനം നടന്നോടിരിക്കേണ്, കുഞ്ഞിരാമായണം’, ‘എബി’, ‘കൽക്കി’, ‘കുഞ്ഞെൽദോ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ‘ലിറ്റിൽ ബിഗ് ഫിലിംസ്’ന്റെ ബാനറിൽ സുവിൻ കെ.വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ അപർണ ബാലമുരളി, വിൻസി അലോഷ്യസ്, മഡോണ സെബാസ്റ്റ്യൻ എന്നീ മൂന്ന് നായികമാരാണുള്ളത്. ദീപു പ്രദീപിന്റെതാണ് തിരക്കഥ.

Share Now