എൻ്റെ സ്വന്തം ഇച്ചാക്കയുടെ ഗുരുത്വം കൊണ്ട് മുന്നോട്ട് പോകുന്നു, മോഹൻലാൽ

മലയാളത്തിലെ താരരാജാക്കന്മാരായ മോഹൻലാലും മമ്മൂട്ടിയും ബിഗ്സ്ക്രീൻ മാത്രം കാണുന്നത് പോലെയല്ല നേരിട്ട് കാണുമ്പോൾ. സുഹൃത്ത് ബന്ധത്തിനേക്കാൾ അപ്പുറമാണ് ഇവുവരുടെ കൂട്ട്ക്കെട്ട്, മോഹൻലാൽ പല വേദിയിലും വെളിപ്പെടുത്തിയിട്ടുള്ള കാര്യമാണ് മമ്മൂക്ക ഒരു സഹോദരന് തുല്യമാണെന്ന്.

ഇപ്പോൾ ഇതാ മോഹൻലാലിന്റെ 25-മത് ആരാധകരുടെ വാർഷികാഘോഷത്തിൽ, മോഹൻലാലിന്റെ ഫാൻസ് അസോസിയേഷൻ തുടങ്ങാൻ കാരണം മമ്മൂട്ടിയാണെന്ന് സംസാരിക്കുകയായിരുന്നു മോഹൻലാൽ.

“1998 സെപ്റ്റംബർ 2-ന് ചക്ക കെയർ ഹോം ഓൾ കേരള മോഹൻലാൽ ഫാൻസ്‌ ആൻഡ് കൾച്ചർ വെൽഫയർ അസോസിയേഷൻ ആരംഭിച്ചത്. അത് ഉത്ഘാടനം ചെയ്തത് മമ്മൂക്കയായിരുന്നു, ഇച്ചാക്ക എന്ന് വിളിക്കുന്ന എന്റെ സ്വന്തം മമ്മൂട്ടി. ഞാൻ സഹോദരന് തുല്യം കാണുന്ന എന്റെ ഇച്ചാക്കയോടുള്ള സ്നേഹം ഈ അവസരത്തിൽ നന്ദി പറയുന്നു”.

“വർഷങ്ങളായി തുടരുന്ന ആത്മബന്ധമാണ് ഞങ്ങൾ തമ്മിൽ, എന്റെ സിനിമ യാത്രയിൽ എപ്പോഴും എന്റെ കൂടെ അദ്ദേഹം കൂടെയുണ്ട്. ഒന്നിച്ച് നിൽക്കുമ്പോഴും ഒന്നിച്ച് വളരാൻ കഴിയുന്ന ആളിന്റെ സ്നേഹം ബന്ധത്തിന്റെ ശക്തി. എന്തായാലും അദ്ദേഹം തുടങ്ങി വച്ച ഒരു പ്രസ്ഥാനം 25 വർഷം കഴിഞ്ഞിട്ടും വളരെ നന്നായി പോകുന്നു. അത് അദ്ദേഹത്തിന്റെ ഗുരുത്വം കൊണ്ടാണ്”മോഹൻലാൽ പറഞ്ഞു.

Share Now