കിങ് ഓഫ് കൊത്തയ്ക്ക് രണ്ടാം ഭാഗമോ, മറുപടിയുമായി ദുൽഖർ സൽമാൻ

പാൻ ഇന്ത്യൻ താരം ദുൽഖർ സൽമാൻ നായകനായി ഓണ പ്രമാണിച്ചു റിലീസിനായി തയ്യാറെടുക്കുന്ന ചിത്രമാണ് കിങ് ഓഫ് കൊത്ത, ചിത്രം റിലീസിനു മുന്നേ ഇന്ത്യയിലെ മിക്ക രാജ്യങ്ങളിലും വമ്പൻ പ്രൊമോഷൻ പരിപാടിയും നടന്നിരുന്നത്.

ഇപ്പോൾ ഇതാ ചിത്രത്തിന്റെ പ്രീ റിലീസ് പ്രൊമോഷന്റെ ഭാഗമായി കൊച്ചിയിൽ നടന്ന പ്രെസ്സ് മീറ്റിംഗിൽ കിങ് ഓഫ് കൊത്തയ്ക്ക് രണ്ടാം ഭാഗത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ ദുൽഖർ സൽമാൻ.

” നിങ്ങൾ അത്രെയും പടം ഇഷ്ട്ടപ്പെടുകയും അത്രെയും ഓഡിയൻസിൽ നിന്ന് സ്വികാര്യത ലഭിക്കുണ്ടെങ്കിൽ ഉറപ്പായിട്ടും നമ്മുക്ക് അങ്ങനെ നോക്കാം, പക്ഷെ ഇപ്പോൾ തരുന്ന സ്നേഹം അല്ലെങ്കിൽ നിങ്ങൾ പറയുന്ന എക്സൈറ്റ്മെന്റ് കണ്ട് നമ്മുക്ക് കിട്ടുന്ന ഏറ്റവും വലിയ എങ്ങഗറേജമന്റാണ്. എനിക്ക് അത് പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല” ദുൽഖർ സൽമാൻ പറഞ്ഞു.

അഭിലാഷ് ജോഷി സംവിധാനം ചെയ്ത കിങ് ഓഫ് കൊത്ത ബിഗ് ബഡ്ജറ്റ് ചിത്രം കൂടിയാണ്, ദുൽഖർ സൽമാന്റെ നായികയായി എത്തുന്നത് ഐശ്വര്യ ലക്ഷ്മിയാണ്. ആദ്യമായിട്ടാണ് ഐശ്വര്യ ലക്ഷ്മിയുമായി ദുൽഖർ സൽമാനും ഒന്നിക്കുന്നത്,ഡാൻസിങ് റോസ് ഷബീർ , പ്രസന്ന , നയില ഉഷ , ചെമ്പൻ വിനോദ് , ഗോകുൽ സുരേഷ് , ഷമ്മി തിലകൻ , ശാന്തി കൃഷ്ണ , വാടാ ചെന്നൈ ശരണം , അനിഖ സുരേന്ദ്രൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ്‌ അഭിനയതാക്കൾ.

ഇതിനോടകം തന്നെ ചിത്രത്തിലെ രണ്ട് ഗാനങ്ങൾ പുറത്തിറക്കിയിരുന്നു, വമ്പൻ വരവേൽപ്പാണ് ചിത്രത്തിന് ഇതുവരെ ആരാധകരിൽ നിന്ന് ലഭിച്ചോണ്ടിരിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന കിങ് ഓഫ് കൊത്ത മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി, തെലുങ്ക് എന്നി ഭാഷയിൽ റിലീസ് ചെയ്യുന്നതാണ്.

Share Now