‘കക്ഷി അമ്മിണിപ്പിള്ള’യ്ക്കു ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത സിനിമയാണ് ‘കിഷ്കിന്ധാ കാണ്ഡം’. ആസിഫ് അലിയെ നായകനാക്കി കൊണ്ട് രണ്ടാം തവണ ദിൻജിത്ത് അയ്യത്താൻ ഒരുക്കുന്ന ‘കിഷ്കിന്ധാ കാണ്ഡം’ത്തിൽ അപർണ ബാലമുരളിയാണ് നായിക ആയി എത്തുന്നത്. ‘ബി. ടെക്’, ‘സൺഡേ ഹോളിഡേ’ തുടങ്ങി രണ്ട് ചിത്രങ്ങൾക്ക് ശേഷം ആസിഫ് അലിയും അപർണ ബാലമുരളിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘കിഷ്കിന്ധാ കാണ്ഡം’.
അഭിനയതക്കൾ
ആസിഫ് അലി, അപർണ ബാലമുരളി എന്നിവരെ കൂടാതെ വിജയരാഘവൻ, ജഗദീഷ്, ബിലാസ് ചന്ദ്രഹാസൻ, മേജർ രവി, അശോകൻ, നിഷാൻ, വൈഷ്ണവി രാജ്, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ് തുടങ്ങിയവരും ചിത്രത്തിൽ മുഖ്യവേഷങ്ങളിൽ എത്തുന്നു.
ചിത്രത്തിനെ കുറിച് കൂടുതൽ അറിയുവാൻ
2022 സെപ്റ്റംബർ 7-ആയിരുന്നു ‘ബുദ്ധിയുള്ള മൂന്ന് കുരങ്ങുകളുടെ കഥ’ എന്ന ടാഗ് ലൈനോടു കൂടി ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ പോസ്റ്റർ പുറത്ത് ഇറക്കിയത്. ഒരു മരത്തിന്റെ ചുവട്ടിൽ റേഡിയോ പിടിച്ച് ഇരിക്കുന്ന കുരങ്ങനെയാണ് പോസ്റ്ററിൽ കാണുന്നത്. വളരെ കൗതുകം ഉണർത്തുന്ന തരത്തിൽ ആണ് അണിയറ പ്രവർത്തകർ പോസ്റ്റർ പുറത്തു ഇറക്കിയത്.
പത്ത് മാസങ്ങൾക്ക് ശേഷം 2023 ജൂലൈ 1-ന് ഒളപ്പമണ്ണ മനയിൽ ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ പൂജ ചടങ്ങ് പരിപാടി നടത്തിയിരുന്നു. ‘അതിശയൻ’ലൂടെ ബാലതാരമായി എത്തിയ നടൻ രാമുവിന്റെ മകൻ ദേവദാസ് ആയിരുന്നു ‘കിഷ്കിന്ധാ കാണ്ഡം’ ത്തിന്റെ ക്ലാപ് നിർവഹിത്.
‘കക്ഷി അമ്മിണിപ്പിള്ള’യ്ക്കു ശേഷം ദിൻജിത്തും ഞാനും ഒരുമിച്ച് ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് ‘കിഷ്കിന്ധാ കാണ്ഡം’. ‘ കക്ഷി അമ്മിണിപ്പിള്ള’ മികച്ച സിനിമയാണ്, റിലീസ് ആയി കഴിഞ്ഞ് ടിവിയിൽ വന്നതിന് ശേഷവും ഒത്തിരി പേർ ചിത്രം വളരെ മനോഹര ആയിട്ടുണ്ട് എന്ന് തന്നെ വിളിച്ചു പറഞ്ഞിരുന്നു. സിനിമയിലെ പാട്ടുകൾ എല്ലാം തന്നെ റീൽസ് ആയിട്ടും വീഡിയോ ആയിട്ടും ട്രെൻഡിങ് ആയി പിന്നീട് സോഷ്യൽ മീഡിയയിൽ ഇടം നേടുകയും ചെയ്തിരുന്നു.
ഇപ്പോൾ ഞങ്ങൾ രണ്ടാമത്തത് ചെയ്യാൻ ഒരുങ്ങുന്ന ‘കിഷ്കിന്ധാ കാണ്ഡം’ സിനിമയ്ക്ക് അങ്ങനെ ഒരു അവസ്ഥ വരരുത്. നല്ല സിനിമ ചെയ്യുക ആണെങ്കിൽ അത് വലിയ രീതിയിൽ എത്തണമെന്ന് ആഗ്രഹം ഉള്ളത് കൊണ്ട് ഇത്രയും വലിയ ഗ്യാപിന് ശേഷം ആണ് ഞങ്ങൾ ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചത്. ഈ അടുത്ത് ചെയ്തിട്ടുള്ള സിനിമ വച്ച് നോക്കുമ്പോൾ കൂടുതൽ ആവേശം തന്ന സ്ക്രീൻ പ്ലേ ആണ് ‘കിഷ്കിന്ധാ കാണ്ഡം’ത്തിൽ ഉള്ളത്’ എന്ന് ആസിഫ് അലി പൂജ ചടങ്ങിൽ പറയുക ഉണ്ടായി.
അണിയറ പ്രവർത്തകർ
ഗുഡ്‌വിൽ എന്റർടൈൻമെന്റ് റിലീസ് ചെയ്യുന്ന 26-ആമത്തെ സിനിമയായ ‘കിഷ്കിന്ധാ കാണ്ഡം’ നിർമ്മിക്കുന്നത് ജോബി ജോർജ്ജ് ആണ്. ആസിഫ് അലിയുടെതായ ‘ഇന്നലെ വരെ’, ‘മന്ദാരം’, ‘ കക്ഷി അമ്മിണിപ്പിള്ള’ തുടങ്ങിയ ചിത്രങ്ങൾക്ക് ഛായാഗ്രഹണം ഒരുക്കിയ ബാഹുൽ രമേഷ് ആണ് ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ തിരക്കഥയും ഛായാഗ്രഹണവും നിർവഹിക്കുന്നത്.
എഡിറ്റർ : സൂരജ് ഇ.എസ്, സംഗീതം: മുജീബ് മജീദ്, ചീഫ് അസോസിയേറ്റ് ഡയറക്റ്റർ: ബോബി സത്യശീലൻ, ആർട്ട് ഡയറക്റ്റർ: സജീഷ് താമരശ്ശേരി, കോസ്റ്റ്യൂംസ്: സമീറ സനീഷ്, മേക്കപ്പ്: റഷീദ് അഹമ്മദ്, പ്രോജക്റ്റ് ഡിസൈൻ: കാക്ക സ്റ്റോറീസ്, പ്രൊഡക്ഷൻ കണ്ട്രോളർ: രാജേഷ് മേനോൻ, സൗണ്ട് മിക്സ്: വിഷ്ണു സുജാതൻ, ഓഡിയോഗ്രഫി: രഞ്ജു രാജ് മാത്യു, ഡിജിറ്റൽ മാർക്കറ്റിംഗ് : പ്രവീൺ പൂക്കാടൻ, അരുൺ പൂക്കാടൻ (1000 ആരോസ്), പിആർഒ: ആതിര ദിൽജിത്ത്.
ട്രൈലെർ, പോസ്റ്റർ ഇരു കൈയും നീട്ടി സ്വീകരിച് പ്രേക്ഷകർ
തികച്ചും പ്രകൃതിയോട് ഇണങ്ങി ചേരുന്ന തരത്തിലുള്ള കാഴ്ച്ചയാണ് ‘കിഷ്കിന്ധാ കാണ്ഡം’ത്തിലെ ടീസർ പുറത്ത് ഇറക്കിയത്. ആഗസ്റ്റ് 17ന് ഗുഡ്‌വിൽ എന്റർടൈൻമെന്റ് എന്ന യൂട്യൂബ് ചാനലിൽ ഒരു മിനിറ്റും ഇരുപത്തി നാല് സെക്കൻഡ് മ് ഉള്ള ഒഫീഷ്യൽ ടീസർ ആണ് പുറത്ത് ഇറക്കിയത്. ടീസർ ഏറെ എടുത്ത് പറയേണ്ടത് അതീമനോഹരമായ പ്രകൃതിയുടെ കാഴ്ചകൾ ആണ് കൗതുകം തരുന്നത്.
‘കിഷ്കിന്ദ കാണ്ഡം’ എന്നൊരു പേര് സിനിമയ്ക്ക് വരാനുള്ള കാരണം വ്യക്തമാക്കി ആസിഫ് അലി
ഈ സിനിമയിലൂടെ കാണിക്കാൻ ശ്രമിക്കുന്നത് ഒരു ഫാമിലി എപ്പിസോഡ് പോലെ ആണ്, സിനിമയിലെ ഓരോ കഥാപാത്രങ്ങൾ ആണ് വാനരന്മാർ, സിനിമയിൽ പറയുന്നുണ്ട് ചുറ്റിനും ഹനുമാനും സുഗ്രീവനും ഒഴികെ ബാക്കി എല്ലാ വാനരന്മാരും നമ്മുടെ വീട്ടിലുണ്ട് എന്ന്. അത്ര വലിയ സ്പേസ് ഇവർക്ക് എല്ലാവർക്കും ഈ സ്ക്രിപ്റ്റിലും വീട്ടിലും കുടുംബത്തിലും നൽകിട്ടുണ്ട്. അതൊക്കെ കൊണ്ടായിരിക്കാം ‘കിഷ്‌കണ്ഡ് കാണ്ഡം’ എന്ന് പേര് ഇടാൻ കാരണം’.
‘സിനിമയ്ക്ക് ആദ്യം പേര് ഇട്ടിരുന്നത് ‘ക്യൂരിയസ് കേസ് ഓഫ് അപ്പുപ്പിള്ള’ എന്നായിരുന്നു, അപ്പുപ്പിള്ളയാണ് കുട്ടേട്ടൻ ചെയ്യുന്ന ക്യാരക്ടർ. ഈ സിനിമയിൽ ഹീറോ ഹീറോയിൻ എന്നുള്ള കോൺസെപ്റ്റ് സിനിമയിൽ വരുന്നില്ല ചിത്രത്തിലെ ഒട്ടു മിക്ക എല്ലാ ക്യാരക്റ്റേഴ്‌സിനും തുല്യം ആയിട്ടുള്ള സ്പേസസ് ഉണ്ട് എല്ലാവരിലൂടെ ആണ് ഈ കഥ പോകുന്നത്’ എന്നും ആസിഫ് അലി പറഞ്ഞു.
ഇത് വരെ ചെയ്ത അച്ഛൻ കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു അച്ഛൻ കഥാപാത്രമാണ് കിഷ്‌കണ്ഡ് കാണ്ഡം’ത്തിൽ, വിജയ്രാഘവൻ
‘കുറെയേറെ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട് പക്ഷേ അതിൽ നിന്നൊക്കെ വ്യത്യസ്‌തമായ ഒരു മാനസികാവസ്ഥയുള്ള ഒരാളായിട്ടാണ് സിനിമയിൽ ശരിക്കും ഡിഫൈൻ ചെയ്യാൻ പറ്റും, അതൊക്കെ സ്ക്രിപ്റ്റിന്റെ ഗുണമാണ്, വലിയ ഡയലോഗ്സ്കൾ വളരെ കുറവാണ്. ചെയ്യുന്ന ക്യാരക്ടർ സീരിയസ് ക്യാരക്ടർ ആണെന്ന് തോന്നുന്നു, അല്ല ഒരു ഇന്ട്രോവേർഡ് ആയിരുന്നോ അങ്ങനെ വേണമെങ്കിൽ പറയാം.
പക്ഷെ അങ്ങനെ ഒരു ജീവിതത്തിൽ വന്ന് സംഭവിക്കുന്ന കുറെ അവസ്ഥകളാണിത്, അത് പോലെ തന്നെ അച്ഛൻ മകൻ കഥയാണിത് അതിനോടൊപ്പം ഈ മകനും മകന്റെ ഭാര്യയും ഉൾകൊള്ളുന്നുണ്ട്. പക്ഷേ എല്ലാവർക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒരു കഥ കൂടി ആണിത്, അത് പ്രേക്ഷകൻ കാണുമ്പോൾ എല്ലാവർക്കും പെട്ടെന്ന് അവനവന്റെതായിട്ട് തോന്നാവുന്ന സന്ദർഭങ്ങൾ ഒരുപാടുണ്ട്. ഓരോ സീൻ കഴിയുതോറും അടുത്ത സീൻ എന്താണ് അടുത്ത സീൻ എന്നുള്ള ആകാംഷ ഉണ്ടാകുന്ന എക്സൈറ്റ്മെന്റ് ഈ സിനിമയിൽ ഉണ്ട്’ എന്ന് നടൻ വിജയ്രാഘവൻ പറയുന്നത്.
‘ഈ സിനിമയിൽ അഭിനയിക്കാനുള്ള അവസരം കിട്ടിയതിനേക്കാൾ ഏറ്റവും കൂടുതൽ സന്തോഷം തോന്നിയത് സ്ക്രിപ്റ്റിനോട് ആണ്. കുറെയേറെ സ്ക്രിപ്റ്റുകൾ വായിച്ചിട്ടുണ്ട് എങ്കിലും ഞാൻ അടുത്ത കാലത്ത് അഭിനയിച്ച സിനിമകളിൽ നിന്ന് ഗംഭീര സ്ക്രിപ്റ്റ് ആണ് ഇത്, അപ്പുപ്പിള്ള എന്ന ക്യാരക്‌ടറിന് ഒരു ഭയങ്കര നിഗൂഢത നിറഞ്ഞ ഒരു ക്യാരക്ടർ ആണ്’ ഉള്ളത് എന്ന് വിജയ്രാഘൻ കൂട്ടിചേർത്തു.
ചിത്രം എന്നാണ് റിലീസ് ചെയ്യുന്നത്
‘കിഷ്കിന്ധാ കാണ്ഡം’ സെപ്റ്റംബറിൽ റിലീസ് ചെയ്യും എന്നാണ് റിപ്പോർട്ട് വന്നിരിക്കുന്നത്. ഇത് വരെ അണിയറ പ്രവർത്തകർ റിലീസ് തിയതി പുറത്തു വിട്ടട്ടില്ല. എന്നിരുന്നാലും ആസിഫിന്റെ ‘കിഷ്കിന്ധാ കാണ്ഡം’ സിനിമ തിയറ്ററിൽ എത്താൻ വേണ്ടി കട്ട കാത്തിരിപ്പാണ് ഓരോ പ്രേക്ഷകരും.
പുതിയ റിപ്പോർട്ട് : റിപ്പോർട്ട് വന്നത് പോലെ തന്നെ, ആസിഫ് അലിയുടെ സിനിമയായ ‘കിഷ്കിന്ധാ കാണ്ഡം’ തിയറ്ററിൽ പ്രദർശനത്തിനായി എത്തുകയാണ്. ടീസർ കണ്ട് ചിത്രം കാണാൻ കൊതിച്ച പ്രേക്ഷകർക്കും ആസിഫ് അലിയുടെ ആരാധകർക്കും ആസിഫിന്റെ ഓണസമ്മാനമായി ‘കിഷ്കിന്ധാ കാണ്ഡം’ ഈ സെപ്റ്റംബർ 12-ന് കേരളത്തിലെ ഒട്ടും മിക്ക തിയറ്ററിലും റിലീസ് ആവുന്നതാണ്.
ജീത്തു ജോസഫിന്റെ മറ്റൊരു വെറൈറ്റി സിനിമയാണ് കിഷ്‌കണ്ഡ് കാണ്ഡം
ഓണം പ്രമാണിച്ചു തിയറ്ററിൽ എത്തിയ മറ്റൊരു സൂപ്പർ ഹിറ്റ് സിനിമയാണ് ‘കിഷ്‌കണ്ഡ് കാണ്ഡം’. സിനിമ കണ്ട പ്രേക്ഷകരിൽ നിന്ന് ആദ്യ ദിവസം തന്നെ ഹെവി പോസിറ്റീവ് അഭിപ്രായമാണ് ‘കിഷ്‌കണ്ഡ് കാണ്ഡം’ത്തിന് ലഭിച്ചിരിക്കുന്നത്. നിലമ്പൂർ കാടിന്റെയും അപ്പുപ്പിള്ളയുടെയും അങ്ങേയറ്റം നിഗുഢമായ പശ്ചാത്തലത്തിലാണ് കഥ പോകുന്നത്. എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ആസ്വാദിക്കാവുന്ന ഒരു മിസ്റ്ററി ഇമോഷണൽ ത്രില്ലർ ചിത്രം കൂടിയാണ് കിഷ്‌കണ്ഡ് കാണ്ഡം.
കഥാപാത്രങ്ങളിൽ എത്തുമ്പോൾ അഭിനയം അരച്ച് കലക്കി കുടിച്ചർ ആയത് കൊണ്ട് തന്നെ ഓരോ താരങ്ങളുടെ പ്രകടനം വേറെ ലെവലിലേക്ക് ആണ് എത്തി നിൽക്കുന്നത്. ഏറെ കുറെ എടുത്ത് പറയേണ്ടത് വിജയരാഘവന്റേ ആസിഫ് അലിയുടെയും അഭിനയം ആണ്. വിജയരാഘവന്റേ ഒപ്പത്തിന് ഒപ്പം തന്നെയാണ് ആസിഫ് അലി പ്രകടനം കാഴ്ച്ച വച്ചിരിക്കുന്നത്. ഒരു മകൻ അച്ഛൻ കോംമ്പോയിൽ ആസിഫ് അലിയുടെയും വിജയരാഘവന്റേയും ഇമോഷണൽ സീൻസ് നന്നായിട്ട് തന്നെ വർക്ക് ചെയ്തിട്ടുണ്ട്. അതേസമയം സിനിമയുടെ കഥ നീങ്ങുന്നതിലും ഏറ്റവും പ്രാധാന്യം വഹിച്ചിരുന്നത് ബാക്ഗ്രൗണ്ട് സൗണ്ട് ആണ്. സിനിമ കാണുന്നതിലൂടെ ബാക്ഗ്രൗണ്ട് സൗണ്ട് നമ്മളെ തന്നെ അറിയാതെ സിനിമയിൽ ലയിപ്പിച്ചു കൊണ്ട് പോകുന്നു.