ദുൽഖറിന്റെയും ഐശ്വര്യയുടെയും റൊമാന്റിക്ക് ട്രാക്ക്.. ‘ഈ ഉലകിൻ ‘ കൊത്തയിലെ ഗാനം പുറത്ത്

ഓണം പ്രമാണിച്ച് ആഗസ്റ്റ് 24 ന് തിയറ്ററിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന കിങ് ഓഫ് കൊത്തയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി, മനു മൻജിത് വരികൾക്ക് ശ്രീജിഷ് സുബ്രമണിയൻ ആലപിച്ച ‘ഈ ഉലകിൻ’ എന്ന ഗാനത്തിൽ ഷാൻ റഹ്മാൻ ഈണത്തിൽ ദുൽഖറിന്റെയും ഐശ്വര്യയുടെയും ഒരു കിടിലൻ പ്രണയ നിമിഷങ്ങളാണ് ഗാനത്തിൽ കാണിക്കുന്നത്.

സോണി മ്യൂസിക് സൗത്ത് എന്ന യൂട്യൂബ് ചാനലിൽ 4 മിനിറ്റിലുള്ള ‘ഈ ഉലകിൽ ‘ ഗാനം മലയാളത്തിനുപുറമെ തമിഴിൽ ‘എൻ ഉയിരേ’, തെലുങ്കിൽ ‘നാ ഊപിരെ’, ഹിന്ദിയിൽ ‘യേ ദിൽ മേരാ ‘ എന്നി വരികളിലാണ് കിങ് ഓഫ് കൊത്തയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങിയത്.

അഭിലാഷ് ജോഷി സംവിധാനം ചെയ്ത കിങ് ഓഫ് കൊത്ത ബിഗ് ബഡ്ജറ്റ് ചിത്രം കൂടിയാണ്, ദുൽഖറിനെ കൂടാതെ ഐശ്വര്യ ലക്ഷ്മി , ഡാൻസിങ് റോസ് ഷബീർ , പ്രസന്ന , നയില ഉഷ , ചെമ്പൻ വിനോദ് , ഗോകുൽ സുരേഷ് , ഷമ്മി തിലകൻ , ശാന്തി കൃഷ്ണ , വാടാ ചെന്നൈ ശരണം , അനിഖ സുരേന്ദ്രൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ്‌ അഭിനയതാക്കൾ. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന കിങ് ഓഫ് കൊത്ത, ഓണം പ്രമാണിച്ച് ഈ വർഷം 2023 ൽ തിയറ്ററിൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share Now