‘ നാൻ വന്തിട്ടേന്ന് നു സൊല്ല് ‘ ഇൻസ്റ്റാഗ്രാമിൽ അരങ്ങേറ്റം കുറിച്ച് നയൻസ്

തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ള ലേഡി സൂപ്പർ സ്റ്റാറാണ് നയൻ‌താര, താരത്തിന്റെയും മക്കളായ ഉയിരിന്റെയും ഉലഗത്തിന്റെയും വിശേഷങ്ങൾ അറിയാൻ ആരാധകർ ഏറെയാണ്. സോഷ്യൽ മിഡിയയിൽ മറ്റു താരങ്ങളെ പോലെ തന്നെ അത്ര സജീവമല്ലാത്ത നയൻ‌താര, ഭർത്താവായ വിഘ്‌നേഷ് ശിവന്റെ സോഷ്യൽ മിഡിയയിലൂടെ പങ്കു വെക്കുന്ന ചിത്രങ്ങളിലൂടെയാണ് ആരാധകർ ഉയിരിനെയും ഉലഗത്തെയും നയൻ‌താരയെയും കാണുന്നത് തന്നെ.

ഇന്ന് ഇതാ നയൻ‌താരയുടെ ആദ്യ ബോളിവുഡ് അരങ്ങേറ്റം കൂടിയ ജവാൻ’ ട്രെയിലർ ലോഞ്ചിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ നടി വ്യാഴാഴ്ച ഇൻസ്റ്റാഗ്രാമിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. നയൻ‌താര ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഉയിരിനെയും ഉലഗത്തെയും എടുത്ത് കുട്ടികൾക്കൊപ്പം ഒരു റീൽ പങ്കിട്ടുകൊണ്ടാണ് വിവരം അറിയിച്ചത്. ” നാൻ വന്തിട്ടേന്ന് നു സൊല്ല് ” എന്ന അടിക്കുറിപ്പോടെയാണ് നയൻ‌താര വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ കഴിഞ്ഞ ഓണത്തിന് വിഘ്‌നേഷ് ശിവന്റെയും നയൻ‌താരയുടെയും ഇരട്ടക്കുട്ടികളായ ഉയിരിന്റെയും ഉലഗത്തിനൊപ്പമുള്ള ആദ്യ ഓണാസദ്യ കഴിക്കുന്ന ചിത്രങ്ങളുമായി ഇൻസ്റ്റാഗ്രാമിൽ എത്തിയിരിയിരുന്നു.

ഏഴു വർഷത്തെ പ്രണയത്തിനു ശേഷമാണ് 2022 ജൂൺ 9 ന് നയൻ‌താരയും വിഘ്‌നേഷ് ശിവനും വിവാഹിതരായത്, വാടകഭർധാരണയിലൂടെയാണ് ഒക്ടോബർ 9 നാണ് ഇരുവർക്കും ഇരട്ടക്കുട്ടികളായ ഉയിരിന്റെയും ഉലഗത്തിന്റെയും ജനനം.

ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനത്തിൽ ആദ്യ ബോളിവുഡ് ചിത്രമായ ജവാനാണ് നയൻ‌താരയുടെ വരാനിരിക്കുന്ന ചിത്രം, ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലെറും, പോസ്റ്ററും ഈ അടുത്തിടെയാണ് പുറത്തിറങ്ങിയത്. ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത് തമിഴ് നടൻ വിജയ് സേതുപതിയാണ് , ചിത്രത്തിൽ അഥിതി വേഷത്തിൽ ബോളിവുഡ് താരം ദീപിക പദുക്കോണും എത്തുന്നുണ്ട്.

ഒരു ഹൈ-ഒക്ടെയ്ൻ ആക്ഷൻ ത്രില്ലർ ചിത്രമാണ് ജവാൻ, അനിരുദ്ധിന്റെ സംഗീതത്തിന് ചന്ദ്രബോസ് ആണ് വരികൾ നൽകിയിരിക്കുന്നത്. റെഡ് ചില്ലിസിന്റെ ബാനറിൽ ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാനാണ് ജവാൻ നിർമ്മിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് എന്നി ഭാഷയിൽ 2023 സെപ്റ്റംബർ 7 ന് തിയറ്ററിൽ റിലീസ് ചെയ്യുന്നതാണ്.

Share Now