ദളപതി വിജയുടെ ലിയോ ചിത്രത്തിന്റെ സക്സസ് മീറ്റിംഗ് ഇന്നലെ ചെന്നൈ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നിരുന്നു. സക്സസ് മീറ്റിങ്ങിൽ നിന്നുള്ള വീഡിയോസും ചിത്രങ്ങളും സോഷ്യൽ മിഡിയയിൽ തരംഗം സൃഷ്ട്ടിച്ചോണ്ടിരിക്കുകയാണ്. വിജയ്ക്ക് പുറമെ തൃഷ, ലോകേഷ് കനകരാജ്, മാത്യു തോമസ്, ഇയൽ, അർജുൻ സഗർ, മഡോണ സെബാസ്റ്റ്യൻ തുടങ്ങിയ നിരവധി ലിയോ ടീം അംഗങ്ങളാണ് പരിപാടിയിൽ പങ്കു ചേർന്നത്.
ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും വിജയ്ക്ക് കുട്ടികളോടുള്ള വാത്സല്യം എത്രയാണ് എന്ന് ഓരോ ആരാധകർക്കും അറിയാവുന്നതാണ്. ഇന്നലെ നടന്ന പരിപാടിയിൽ ലിയോയിൽ വിജയുടെ മക്കളായി അഭിനയിച്ച ഇയളോടുള്ള വിജയുടെ അളവറ്റ സ്നേഹം ക്യാമറയിൽ പകർത്തുന്നതിനേക്കാൾ മനോഹരമായിരുന്നു.
പരിപാടിയിൽ ഇയൽ വിജയ്നെ കുറിച്ച് പറഞ്ഞ വാക്കുകളാണ്ക സോഷ്യൽ മിഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.
“ഷൂട്ടിംഗ് കഴിഞ്ഞ് എനിക്ക് വിജയ് അങ്കിളുമായി സംസാരിക്കാൻ കഴിഞ്ഞില്ല, ഞാൻ വിജയ് അങ്കിളിനെ വളരെയധികം മിസ് ചെയ്യുന്നതു” ഇയൽ പറഞ്ഞു. ഇത് കെട്ട ദളപതി വിജയ് ഓടി വന്ന് ഇയനെ എടുക്കുകയാണ് ചെയ്തത്. ലിയോ സക്സസ് മീറ്റിന്റെ ഏറ്റവും മികച്ച നിമിഷങ്ങളിൽ ഒന്നാണ് ദളപതി വിജയ് ഇയലിനെ എടുക്കുന്ന വീഡിയോസും ചിത്രങ്ങളും.
അതേസമയം ഈ അടുത്തിടെ ഇയലിന്റെ ആഭിമുഖത്തിൽ ഷൂട്ടിങ്ങിൽ 6 ദിവസം തുടർച്ചയായിട്ട് ഒരു ഫൈറ്റ് രംഗത്തിന്റെ ഷൂട്ടിംഗ് കാരണം വിജയ്ക്ക് നല്ല ബാക്ക്പേയ്ൻ ഉണ്ടായിരുന്നു. ഇയനെ കണ്ടപ്പോൾ ‘എന്റെ പുറകിൽ കേറി ഇരിക്കുന്നോ ഒരു വാക്കിനു പോയിട്ട് വരാം’ എന്ന് ചുമ്മാ ചോദിച്ചതേയുള്ളൂ ചാടി കേറിയങ്ങ് ഇരുന്നു എന്ന് ഇയലിന്റെ അച്ഛന് വെളിപ്പെടുത്തിയിരുന്നു.
സിനിമ വരുമ്പോ ആ സിൻ ട്രെൻഡ് ആകുമോ എന്ന് അവതാരിക ചോദിച്ചപ്പോൾ, ” ഇല്ല അത് ഓഫ് ക്യാമറയിൽ നടന്നതാണ്” എന്ന് ഇയൽ പറഞ്ഞു. വിജയ്ക്കൊപ്പമുള്ള ഇയലിന്റെ ചിത്രങ്ങളിൽ ആ ഒരു ചിത്രം പുറത്തു വിട്ടിരുന്നു.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് ഒക്ടോബർ 19-ന് റിലീസ് ചെയ്ത ലിയോ, ബോക്സ് ഓഫീസിൽ 500 കോടിയ്ക്ക് മുകളിലാണ് കളക്ഷൻ നേടിയത്.