തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ള ഒരേയൊരു ലേഡി സൂപ്പർ സ്റ്റാർ അത് നയൻതാരയാണ്, താരത്തിന്റെ മക്കളായ ഉയിരിന്റെയും ഉലഗത്തിന്റെയും വിശേഷങ്ങൾ അറിയാൻ ആരാധകർ ഏറെയാണ് കാത്തിരിക്കുന്നത്. സോഷ്യൽ മിഡിയയിൽ മറ്റു താരങ്ങളെ പോലെ തന്നെ അത്ര സജീവമല്ലാത്ത താരം കൂടിയാണ് നയൻതാര, ഭർത്താവായ വിഘ്‌നേഷ് ശിവൻ സോഷ്യൽ മിഡിയയിലൂടെ പങ്കു വെക്കുന്ന ചിത്രങ്ങളിലൂടെയാണ് ആരാധകർ ഉയിരിനെയും ഉലഗത്തെയും നയൻതാരയെയും കാണുന്നത് തന്നെ.
ഈ അടുത്തിടെയാണ് വിഘ്‌നേഷ് ശിവൻ മക്കളുടെ ചിത്രങ്ങൾ സോഷ്യൽ മിഡിയയിലൂടെ പങ്കു വച്ചിരുന്നു, ആ ചിത്രങ്ങൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു.
ഇപ്പോൾ ഇതാ ഞായറാഴ്‌ച്ചയിൽ ഇരുവരും ഇരട്ടക്കുട്ടികളായ ഉയിരിനൊപ്പം ഉലഗത്തിനൊപ്പം ചെലവഴിക്കുകയാണ്, ഉയിരിനെ മടിയിൽ കിടത്തി താലോലിക്കുന്ന നയൻതാരയുടെ ചിത്രമാണ് ഇൻസ്റ്റാഗ്രാമിൽ ആരാധകരുടെ ശ്രദ്ധ കേന്ദ്രികരിക്കുന്നത്,
‘ എന്റെ ഉയിർസ്സ് ഞായറാഴ്‌ചകൾ നന്നായി ചെലവഴിച്ചു! ഒരുപാട് സ്നേഹവും ലളിതമായ നിമിഷങ്ങളും കൊണ്ട് മാത്രം’ എന്ന ക്യാപ്‌ഷനോടെയാണ് വിഘ്‌നേഷ് ശിവൻ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് നിരവധി ആരാധകർ കമന്റ് ബോക്സിൽ എത്തിയിരിക്കുന്നത്.
ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനത്തിൽ ആദ്യ ബോളിവുഡ് ചിത്രമായ ജവാനാണ് നയൻതാരയുടെ വരാനിരിക്കുന്ന ചിത്രം, ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലെറും, പോസ്റ്ററും ഈ അടുത്തിടെയാണ് പുറത്തിറങ്ങിയത്.
ഈ കഴിഞ്ഞ ദിവസമാണ് കറുത്ത കൂളിംഗ് ഗ്ലാസ് ധരിച്ച് തോക്കുമായി മാസ്സ് ലുക്കിൽ നിൽക്കുന്ന നയൻതാരയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങിയത്. ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത് തമിഴ് നടൻ വിജയ് സേതുപതിയാണ്, ചിത്രത്തിൽ അഥിതി വേഷത്തിൽ ബോളിവുഡ് താരം ദീപിക പദുക്കോണും എത്തുന്നുണ്ട്.
ഒരു ഹൈ-ഒക്ടെയ്ൻ ആക്ഷൻ ത്രില്ലർ ചിത്രമാണ് ജവാൻ, അനിരുദ്ധിന്റെ സംഗീതത്തിന് ചന്ദ്രബോസ് ആണ് വരികൾ നൽകിയിരിക്കുന്നത്. റെഡ് ചില്ലിസിന്റെ ബാനറിൽ ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാനാണ് ജവാൻ നിർമ്മിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് എന്നി ഭാഷയിൽ 2023 സെപ്റ്റംബർ 7 ന് തിയറ്ററിൽ റിലീസ് ചെയ്യുന്നതാണ്.