സുഹൃത്തിനൊപ്പം ബാലിയിലെ ചിത്രങ്ങളുമായി സാമന്ത, താരത്തിന്റെ ഈ മാറ്റം കണ്ട് ഞെട്ടിയ ആരാധകർ

തെന്നിന്ത്യൻ താരസുന്ദരിമാരിൽ ഏറെ ജനശ്രദ്ധ നേടിയ താരമാണ് സാമന്ത റൂത്ത് പ്രഭു, ചുരുങ്ങിയ സമയം കൊണ്ട് തന്റെതായ ഇടം നേടാൻ താരത്തിന് കഴിഞ്ഞു. തമിഴ് ഉൾപ്പെടെ തെലുങ്ക്, കന്നഡ എന്നി ചിത്രങ്ങളിൽ താരത്തിന് ആരാധകരിൽ നിന്ന് മികച്ച അഭിപ്രായം നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.

ഇപ്പോൾ ഇതാ ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച സാമന്തയുടെ ചിത്രങ്ങളാണ് ആരാധരിൽ ശ്രദ്ധ കേന്ദ്രികരിക്കുന്നത്, താരത്തിന് പെട്ടന്നുണ്ടായ മേക്ക്ഓവർ കണ്ട് ഞെട്ടിരിക്കുകയാണ് ആരാധകർ. നീള്ളൻ മുടി കഴുത്തിന്റെ അത്രെയും വെട്ടിയ താരം സുഹൃത്തിനൊപ്പം ബലിയിലേക്ക് അവധിക്കാലം ആഘോഷിക്കുകയാണ്. ബാലിയിലുള്ള നിരവധി മനോഹരമായ ചിത്രങ്ങളാണ് താരം പങ്കു വച്ചിരിക്കുന്നത്.

സാമന്ത ചികിത്സയ്ക്കായി സിനിമ അഭിനയത്തിൽ നിന്ന് ഒരു വർഷത്തെക്ക്‌ ഇടവേള എടുത്തിരിക്കുകയാണ്, മയോസിറ്റിസ് എന്ന രോഗം ബാധിച്ചതിനെ തുടർന്ന്, ചികിത്സയ്ക്കായി താരം ആഗസ്റ്റ് 20 ന് യു. എസ്. ലേക്ക് പോവുകയാണ്. താരത്തിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുകയാണെങ്കിൽ ആറ് മാസത്തിനുള്ളിൽ തിരിച്ചെത്തും, എന്നിരുന്നാലും ഒരു വർഷം വിശ്രമം അനിവാര്യമാണ് എന്നാണ് ഡോക്ടർമാരുടെ നിലപ്പാട്.

ഈ അടുത്തിടെ കോയമ്പത്തൂരിലെ ഇഷ ഫൌണ്ടേഷൻ നിന്നുള്ള താരത്തിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങിൽ നിറഞ്ഞിരുന്നു, ജഗ്ഗി വാസുദേവിന്റെ ആശ്രമത്തിൽ മെഡിറ്റേറ്റിംഗ് ചെയ്യുന്ന ചിത്രമാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചിരിക്കുന്നത്. വെള്ള വസ്ത്രം ധരിച്ച് കഴുത്തിൽ മാലയും ഇട്ട് ചിത്രങ്ങളിൽ സാമന്തയെ കാണാം.

വിജയ് ദേവരകൊണ്ട,സാമന്ത കേന്ദ്ര കഥപാത്രമാക്കി ശിവ നിർവാണ സംവിധാനം ചെയ്ത് വരാനിരിക്കുന്ന ഖുശി ചിത്രത്തിന്റെ ചിത്രീകരണവും ഈ അടുത്തിടെയാണ് പൂർത്തിയായി, 2023 സെപ്റ്റംബർ 1-ന് ലോകമെമ്പാടും റിലീസിനായി ഒരുങ്ങുകയാണ്. വിജയ് ദേവരകൊണ്ട,സാമന്തഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ്. താരത്തിന്റെ മറ്റൊരു പ്രൊജക്റ്റായ വെബ് സീരീസ് സിറ്റാഡൻ ഈ അടുത്തിടെയാണ് ചിത്രികരണം പൂർത്തീകരിച്ചത്.

Share Now