LEO: ലിയോയ്ക്ക് രണ്ട് ഗാനങ്ങൾ മാത്രമേ ഉണ്ടാകൂ, പുതിയ അപ്‌ഡേറ്റുകൾ

വിക്രം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ലോകേഷ കനകരാജിന്റെ സംവിധാനത്തിൽ ദളപതി വിജയ് നായകനായെത്തുന്ന ചിത്രമാണ് ലിയോ. ലോകമെമ്പാടുമുള്ള വിജയ് ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ഒക്ടോബർ 19 ന് തിയേറ്ററുകളിലേക്കെത്തുന്നതാണ്.

റിപ്പോർട്ട് പ്രകാരം, അനിരുദ്ധിന്റെ ചില മാസ്സി തീം ട്രാക്കുകൾക്കൊപ്പം ലിയോയ്ക്ക് രണ്ട് ഗാനങ്ങൾ മാത്രമേ ഉണ്ടാകൂ എന്നാണ് വാർത്തകൾ വരുന്നത്, ആദ്യ ദിവസം കേരളത്തിൽ 3000 ഷോകളോടെ 650 സ്‌ക്രീനുകളിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് മറ്റൊരു റിപ്പോർട്ട്.

വിജയുടെ പിറന്നാൾ ദിനത്തിൽ അനിരുദ്ധത്തിന്റെ സംഗിത സംവിധാനത്തിൽ ഒരുക്കിയ ‘ നാ റെഡി’ എന്ന ആദ്യ ഗാനമാണ് പുറത്തിറങ്ങിയത്, ദളപതി വിജയും അസൽ കോലാറും ചേർന്നാണ് ഗാനം ആലപിച്ചത്. ബാനറിൽ ലളിത കുമാർ നിർമ്മിക്കുന്ന ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണ് ലിയോ.

ചിത്രത്തിൽ വിജയ് കൂടാതെ തൃഷ സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മാത്യു തോമസ്, മൻസൂർ അലി ഖാൻ, മിഷ്‌കിൻ, സാൻഡി എന്നിവർ ചിത്രത്തിലുണ്ട്. ലിയോ ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം 16 കോടി രൂപയ്ക്കാണ് ശ്രീ ഗോകുലം മൂവീസാണ് സ്വന്തമാക്കിയിരിക്കുന്നത്.

Share Now