പ്രായം വെറും ആക്കങ്ങളാണ് എന്ന് ഓരോ ദിനവും തെളിച്ചുക്കൊണ്ടിരിക്കുകയാണ് മലയാളത്തിലെ മെഗാസ്റ്റാർ മമ്മൂട്ടി, മലയാളികളുടെ ഒരു ഹരമായ മമ്മൂട്ടിയുടെ പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മിഡിയയിൽ ആരാധകർക്കിടയിൽ തരംഗം സൃഷ്ട്ടിച്ചോണ്ടിരിക്കുന്നത്. ഈ പ്രായത്തിലും ഫാഷൻ സെൻസിൽ മുന്നിൽ നിൽക്കുന്ന താരം കൂടിയാണ് മമ്മൂട്ടി.’ ഒബ്സെർവിങ് ആൻഡ് അബ്സൊറമ്പിങ് ‘ എന്ന ക്യാപ്‌ഷനോടെയാണ് മമ്മൂട്ടി ചിത്രങ്ങൾ സോഷ്യൽമിഡിയയിൽ പങ്കു വച്ചത്, എന്നാൽ നിമിഷങ്ങൾക്കകം തന്നെ ആരാധകരിൽ ഇതൊരു ചർച്ച വിഷയമായി മാറി കഴിഞ്ഞു. നിരവധി പേരാണ് ചിത്രത്തിന് രസകരമായ കമന്റുമായി എത്തിയിരിക്കുന്നത്.
” വെറുതെ മനുഷ്യനെ ഈഗോ കേറ്റാൻ ഓരോ ഫോട്ടോ ആയി വരും, കോസ്റ്റും സെൻസിൽ നിങ്ങൾക്ക് ഒരു എതിരാളി… അതത്ര എളുപ്പമല്ല.., ഈ ലുക്ക് ഒക്കെ കണ്ട് അസൂയയോടെ നോക്കി ഇരിക്കാം..അതെന്നെ.., കൊച്ചി പഴയ കൊച്ചി അല്ലെന്ന് അറിയാം പക്ഷെ ബിലാൽ പഴയ ബിലാൽ തന്നെയാ, ലെ വയസ്സ്: അപ്പൊ നാൻ പൊട്ടനാ, അധികാര പരിധി തീരും വരെ അവൻ ഭരിക്കുകയും അനുഭവിക്കുകയും ചെയ്യും… ആ സിംഹാസനം.., എന്താ മച്ചാ ….!26 കാരെ അപമാനിക്കല്ലിം ഇങ്ങള്, ഹേയ്! നമ്മൾ മുപ്പതുകാർക്ക് ഒരു അസൂയായുമില്ല, എന്റെ പൊന്നിക്കാ. നിങ്ങൾ എന്ത് ഭാവിച്ചാണ്, വീണ്ടും വീണ്ടും അയാൾ ചരിത്രം ആവർത്തിക്കുന്നു… നിങ്ങൾ ഒരു അത്ഭുതമാണ് ഇക്കാ… പകരം വെക്കാനില്ലാത്ത ഉലക നായകൻ, ഈ വരുന്ന ചിങ്ങത്തിൽ 72 തികയുന്ന പയ്യനാ.. തുടങ്ങിയ കമന്റുകളാണ് ആരാധകർ കുടിക്കുന്നത്.
ഈ അടുത്തിടെയായിരുന്നു മകൻ ദുൽഖർ സൽമാന്റെ പിറന്നാൾ ദിനം, അന്ന് ദുൽഖർ സൽമാന്റെ മാസ്സ് ലുക്കിൽ ഉള്ള ചിത്രങ്ങളുമായി ആരാധകരെ ഞെട്ടിക്കും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ആ ദിവസം ആരാധകരെ ഞെട്ടിച്ചത് ബാപ്പയായിരുന്നു ആരാധകരെ ഞെട്ടിച്ചത്, ചിത്രം സോഷ്യൽ മിഡിയയിൽ പോസ്റ്റ് ചെയ്തതിനു പിന്നാലെ ബാപ്പയെയും മകനെയും വച്ചുള്ള നിരവധി ട്രോലായിരുന്നു നിറഞ്ഞിരുന്നത്.
മമ്മൂട്ടി കമ്പനി നിർമ്മാണത്തിൽ മമ്മൂട്ടി ജ്യോതിക കേന്ദ്രപാത്രമാക്കി ജിയോ ബേബി സംവിധാനം ചെയ്ത വരാനിരിക്കുന്ന ചിത്രമാണ് കാതൽ ദി കോർ, ദുൽഖർ സൽമാന്റെ വേഫെയറർ ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്. ആദർശ് സുകുമാരനും പോൾസൺ സ്‌കറിയയും ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ സീതാ കല്യാണത്തിന് ശേഷം 12 വർഷങ്ങൾക്ക് ശേഷം തമിഴ് താരം ജ്യോതികയുടെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം.