ദുൽഖുർ ആരാധകർ ഏറെ ആകാംഷയോടെ വരവേറ്റ കിംഗ് ഓഫ് കൊത്തയുടെ ഗംഭീര ടീസറിന് ശേഷം ചിത്രത്തിലെ അടുത്ത വെടിക്കെട്ടിന്റെ അപ്ഡേറ്റാണ് അണിയറ പ്രവർത്തകർ പുറത്തു വീട്ടിരിക്കുന്നത്, ദുൽഖറിന്റെ പിറന്നാൾ ദിനം ആഘോഷമാക്കാൻ കിംഗ് ഓഫ് കൊത്തയിലെ ആദ്യ ഗാനം ജൂലൈ 28 നു റിലീസാകുകയാണ്.
ജേക്സ് ബിജോയുടെ സംഗീതത്തിൽ ശ്രേയ ഘോഷാലും, ബെന്നി ദയാലും ചേർന്ന് ആലപിക്കുന്ന ‘കിങ് ഓഫ് കൊത്ത’യിലെ ആദ്യ ഗാനം വൈകിട്ട് ആറ് മണിക്ക് പുറത്തിറങ്ങുന്നതാണ്.
സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ട്ടിക്കാൻ റിതിക സിംഗ് ആണ് ഐറ്റം ഡാൻസിന് ചുവടുറപ്പിച്ച് പ്രേക്ഷകരിലേക്കെത്തിക്കുന്നത്. ആരാധകരുടെ കാത്തിരിപ്പിന് വിരാമം തീർത്ത് ഈ അടുത്തിടെയാണ് കിങ് ഓഫ് കൊത്തയുടെ ടീസർ പുറത്തിറങ്ങിയത്, ദുൽഖർ ആരാധകർ ഏറെ നാൾ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് കിങ് ഓഫ് കൊത്ത .
ചിത്രത്തിന്റെ ഒഫീഷ്യൽ ടീസറിൽ ദുൽഖർ സൽമാന്റെ മാസ്സ് ഡയലോഗും, ചോരയിൽ കുളിച്ച കത്തി പിടിച്ചുള്ള മാസ്സ് ആക്ഷനും, തന്റെ ദേശത്തെ കടന്നു വരുന്ന എതിരാളികളെ അടിച്ചു ഓടിച്ച് ആ നാടിന്റെ രക്ഷകാനായിട്ടാണ് ദുൽഖറെ ടീസറിൽ കാണുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
അഭിലാഷ് ജോഷി സംവിധാനം ചെയ്ത കിങ് ഓഫ് കൊത്ത ബിഗ് ബഡ്ജറ്റ് ചിത്രം കൂടിയാണ്, ദുൽഖറിനെ കൂടാതെ ഐശ്വര്യ ലക്ഷ്മി , ഡാൻസിങ് റോസ് ഷബീർ , പ്രസന്ന , നയില ഉഷ , ചെമ്പൻ വിനോദ് , ഗോകുൽ സുരേഷ് , ഷമ്മി തിലകൻ , ശാന്തി കൃഷ്ണ , വാടാ ചെന്നൈ ശരണം , അനിഖ സുരേന്ദ്രൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് അഭിനയതാക്കൾ.