കേരളത്തിന്റെ കൊറിയൻ ലാലേട്ടനായ മാ ഡോങ്-സിയോക്കിന്റെ ടോപ് 10 സിനിമകൾ

സൗത്ത് കൊറിയയിലെ ഏറെ ജന ശ്രദ്ധയുള്ള നടൻ ആണ് മാ ഡോങ്-സോക്ക്. കേരളത്തിൽ കൊറിയൻ സിനിമ ആരാധകർ അദ്ദേഹത്തെ കൊറിയയിലെ ലാലേട്ടൻ എന്നാണ് വിളിക്കുന്നത്. അമാനുഷിക ചില കഥാപാത്രങ്ങൾ കൊണ്ടും ആക്ഷൻ കൊണ്ടും ആണ് മാ ഡോങ്-സോക്കിനെ കൊറിയൻ ലാലേട്ടൻ എന്ന വിളിക്കുന്നുള്ള കാരണം. അതിശയിപ്പിക്കുന്ന അഭിനയം കൊണ്ട് ജന മനസ്സിൽ ഇടം നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ ഇതാ ഡോൺ ലീ എന്ന അറിയാപ്പെടുന്ന മാ ഡോങ്-സോക്കിന്റെ, മികച്ച 10 ചിത്രങ്ങൾ ആണ് ഇവിടെ കൊടുത്ത് ഇരിക്കുന്നത്.

  1. ദി ഗാങ്‌സ്റ്റർ, ദി കോപ്പ്, ദി ഡെവിൾ
  2. ദി റൗണ്ടപ്പ്
  3. ഡീപ് ട്രാപ്പ്
  4. ദി ബ്രോസ്
  5. ദി വില്ലേജേഴ്സ്
  6. ദി ബാഡ് ഗയ്സ്: റെയ്ഗൺ ഓഫ് ചാവോസ്
  7. ആഷ്‌ഫാൾ
  8. എലോങ്ങ് വിത്ത്‌ ദി ഗോഡ്സ് : ദി ലാസ്റ്റ് 49 ഡേയ്‌സ്
  9. ബാഡ്‌ലാൻഡ് ഹണ്ടേഴ്‌സ്
  10. ദി നെയ്‌ബോർസ്

1. ദി ഗാങ്‌സ്റ്റർ, ദി കോപ്പ്, ദി ഡെവിൾ

2019-ൽ പുറത്ത് ഇറങ്ങിയ ആക്ഷൻ കൊറിയൻ ത്രില്ലർ ചിത്രം ആണ് ദി ഗാങ്‌സ്റ്റർ, ദി കോപ്പ്, ദി ഡെവിൾ. ഹോളിവുഡ് റീമേക്കിലും ഡോൺ ലീ തന്നെയാണ് ഗ്യാങ്സ്റ്റർ ആയി എത്തുന്നത്. ലീ വോൺ-ടേ സംവിധാനം ചെയ്ത, ഈ ചിത്രത്തിൽ ഗാങ്‌സ്റ്ററിന്റെ കഥാപാത്രം അവതരിപ്പിച്ചത് മാ ഡോങ്-സിയോക് ആണ്. കാണുന്ന വ്യക്തികളെ കൊല്ലുന്ന ഒരു സൈക്കോ കില്ലറെ പിടിക്കുന്ന പോലീസും ഗാങ്‌സ്റ്റരിന്റെയും കഥയാണ്. ചിത്രത്തിൽ പേര് സൂചിക്കുന്നത് പോലെ തന്നെ, മൂന്ന് കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്.

സൗത്ത് കൊറിയയിലെ മികച്ച ചിത്രം കൂടിയാണ് ദി ഗാങ്‌സ്റ്റർ, ദി കോപ്പ്, ദി ഡെവിൾ. ബോക്സ്‌ ഓഫീസിൽ 25.8 ദശലക്ഷം ലഭിച്ച ഈ ചിത്രം, മാ ഡോങ്-സിയോക്കിന്റെ കരിയറിലെ മികച്ച ത്രില്ലർ ചിത്രമാണിത്. കിം മു-യോൾ, കിം സുങ്-ക്യു, ചോയ് മിൻ-ചുൽ, ഹിയോ ഡോങ്-വോൺ, യൂ ജേ-മ്യുങ്, യൂ സിയൂങ്-മോക്ക്, ഓ ഹീ-ജൂൺ, പാർക്ക് ബോ-ക്യുങ്, ലീ യൂൻ-സേം എന്നിവർ ആണ് അഭിനയിച്ച് ഇരിക്കുന്നത്.

2. ദി റൗണ്ടപ്പ്

ലീ സാങ്-യോങ് സംവിധാനം ചെയ്ത് മാ ഡോങ്-സിയോക്കിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ചിത്രമാണ് ദി റൗണ്ടപ്പ്. കൊറിയൻ ക്രൈം ആക്ഷൻ ചിത്രത്തിൽ മാ ഡോങ്-സിയോക്കിന് കൊറിയൻ ഫിലിം പ്രൊഡ്യൂസർ അസോസിയേഷനിൽ നിന്ന് മികച്ച നടനുള്ള അവാർഡും ലഭിച്ചു. അതേസമയം 2023-ൽ മികച്ച നടന് ബേക്ക്‌സാംഗ് കലാ അവാർഡ് ലഭിച്ചിട്ടുണ്ട്. ചിത്രത്തിൽ മാ സിയോക്-ഡോ എന്നു പേരുള്ള ഒരു പോലീസുകാരൻ്റെ വേഷമാണ് മാ സിയോക്-ഡോ അവതരിപ്പിച്ച് ഇരിക്കുന്നത്.

കൊറിയയിൽ യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കി ഇരിക്കുന്നത്. ഒരു കുറ്റവാളിയെ കൈമാറുന്നതിനായി ഡിറ്റക്ടീവ് മാ സിയോക്-ഡോ വിയറ്റ്‌നാമിലേക്ക് പോകുന്നു, അവിടെ എത്തുമ്പോൾ കൂടുതൽ പ്രശ്‌നങ്ങൾ നേരിടേണ്ടി വരുന്നതാണ് കഥ. സൺ സുക്-കു, ചോയി ഗ്വി-ഹ്വ, പാർക്ക് ജി-ഹ്വാൻ, ഹ ജുൻ, ജംഗ് ജേ-ക്വാങ്, പാർക്ക് ജി-യംഗ്, ഇയും മൂൺ-സുക്ക്, ജംഗ് ഇൻ-ജി എന്നിവർ ആണ് ചിത്രത്തിലെ താരങ്ങൾ.

3. ഡീപ് ട്രാപ്പ്

2015-ൽ ക്വോൺ ഹ്യൂങ്-ജിൻ സംവിധാനം ചെയ്ത സൈക്കോളജിക്കൽ ത്രില്ലർ ചിത്രമാണ് ഡീപ് ട്രാപ്പ്. മറ്റ് ചിത്രങ്ങളെ പോലെ മാ ഡോങ്-സിയോക് ആണ് പ്രധാന കഥാപാത്രം, എന്നാൽ താരം വില്ലൻ കഥാപാത്രമായിട്ടാണ് അവതരിപ്പിക്കുന്നത്. ദമ്പതിമാരായ ജൂൺസിക്കും സിയോണിനും കുടുംബജീവിതത്തിൽ കുഞ്ഞുങ്ങൾ ഉണ്ടാകാത്ത നിരാശയിൽ ഇരുവരും യാത്ര പോകുന്നു. ഒരു ഷാബി റെസ്റ്റോറന്റിൽ താമസിക്കുകയും അവിടെ സൗഹൃദ ഉടമയായ സോങ്‌ചിയോൾ പരിചയപ്പെടുന്നു. എന്നാൽ ആ രാത്രിയിൽ റെസ്റ്റോറന്റിൽ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിലെ കഥ.

ചിത്രത്തിൽ മാ ഡോങ്-സിയോക്, ജോ ഹാൻ-സൺ, കിം മിൻ-ക്യുങ്, കാങ് സ്യൂങ്-വാൻ, ജിയോങ് ഗി-സിയോപ്പ്, കിം ബീം-ജുൻ, ജൂ സിയോക്-ജെ, ക്വോൺ ബം-ടേക്ക്, സോങ് തേ-യൂൺ, സുങ്-ചുൻ ഹാൻ, മിൻ-ക്യുങ് കിം എന്നിവർ ആണ് അഭിനയിച്ച് ഇരിക്കുന്നത്.

4. ദി ബ്രോസ്

2017-ൽ പുറത്ത് ഇറങ്ങിയ ഫാമിലി എന്റർടൈൻമെന്റ് ചിത്രം ആണ് ദി ബ്രോസ്, ചാങ് യു-ജിയോങ് സംവിധാനം ചെയ്ത ചിത്രത്തിൽ മാ ഡോങ്-സിയോക്ക്, ലീ ഡോങ്-ഹ്വി, ലീ ഹാനി എന്നിവർ ആണ് പ്രധാന കഥാപാത്രങ്ങൾ. നിരവധി രംഗങ്ങൾ തന്നെ ചിരിപ്പിക്കാൻ ഉണ്ടെങ്കിലും, ക്ലൈമാക്സ് ശരിക്കും ഹൃദയസ്പർശിയാണ്. പിതാവിൻ്റെ ശവസംസ്കാര ചടങ്ങുകൾക്കായി നാട്ടിൽ എത്തുന്ന രണ്ട് സഹോദരന്മാർ തൊട്ടാണ് ചിത്രം തുടങ്ങുന്നത്.

പിന്നീട് അവരുടെ ജീവിതത്തിലേക്ക് ഒരു പെൺക്കുട്ടി കടന്നു വരുകയും, ഉണ്ടാകുന്ന രസകരമായ നിമിഷങ്ങൾ ആണ് ചിത്രത്തിൽ. ജോ വൂ-ജിൻ, സിയോ യേ-ജി, ലീ ബോംഗ്-റിയൂൺ, യംഗ്-ചാങ് സോങ്, ഹിയോ സുങ്-തേ, പാർക്ക് ജംഗ് പിയോ, സോങ് സാങ്-യൂൻ, അഹ്ൻ സെ-ഹ, ജംഗ് സൂൺ-വോൺ, സങ് ബ്യുങ്-സൂക്ക്, സൺ യോങ്-സൂൺ, ജിയോൺ മൂ-സോങ്, ചേ ഡോങ്- ഹ്യൂൻ, അഹൻ സെ-ഹോ, ഹാൻ കുക്ക്-ജിൻ എന്നിവർ ആണ് അഭിനയിച്ച് ഇരിക്കുന്നത്.

5.ദി വില്ലേജേഴ്സ്

5.ദി വില്ലേജേഴ്സ്2018-ൽ പുറത്ത് ഇറങ്ങിയ ആക്ഷൻ ത്രില്ലർ ചിത്രമാണ് ദി വില്ലേജേഴ്സ്, ഇമ് ജിൻ-സൺ സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ഇത്. ഒരു ഗ്രാമത്തിലെ ഹൈസ്കൂളിൽ വിദ്യാർത്ഥികളിൽ ഒരാളെ തട്ടിക്കൊണ്ട് പോകുന്നു. ആ കുട്ടിയോടെ തിരോധാനത്തിൽ ആരും ശ്രദ്ധ കൊടുക്കാത്തത്തിൽ, പി എ അധ്യാപകനാൻ ജി ചിയോൾ യു ജിന്നിനൊപ്പം അന്വേഷണം നടത്തുന്നുഎന്നതാണ് ചിത്രത്തിന്റെ ഇതിവ്യത്തം.

മാ ഡോങ്-സിയോക്ക്, കിം സെ-റോൺ, ലീ സാങ്-യോബ്, ജാങ് ഗ്വാങ്, യൂ ഹാ ബോക്, ക്വോൺ ഹ്യോക്ബീം, ഷിൻ സെവി, ജിൻ സിയോൺ-ക്യു, യൂൻ ബ്യുങ്-ഹീ, ഓ ഹീ-ജൂൺ, ബേ ജിൻ-ആഹ്, സോങ് യൂൻ-സിയോ, ലീ ഡോങ്-യോങ്, സോങ് യോങ്-സൂൺ, ലീ സാങ്-ഹുൻ, ജി-വോൺ യാങ്, ലീ സാങ്-ഹീ, ലീ ടെ-ഗ്യു എന്നിവർ ആണ് ചിത്രത്തിൽ അഭിനയിച്ച് ഇരിക്കുന്നത്.

6. ദി ബാഡ് ഗയ്സ്: റെയ്ഗൺ ഓഫ് ചാവോസ്

മാ ഡോങ്-സിയോക്, കിം സാങ്-ജോങ്, കിം അഹ്-ജൂങ്, ജാങ് കി-യോങ് എന്നിവരെ കേന്ദ്ര കഥാപാത്രം ആക്കി, സോങ് യോങ്-ഹോ സംവിധാനം ചെയ്ത ചിത്രം ആണ് ദി ബാഡ് ഗയ്സ്: റെയ്ഗൺ ഓഫ് ചാവോസ്. മികച്ച ഒരു ആക്ഷൻ-ത്രില്ലർ ചിത്രം 2019-ൽ ആണ് പുറത്ത് ഇറങ്ങിയത്. ജയിൽ ഷിഫ്റ്റിനിടെ കുറ്റവാളികളുമായി പോകുന്ന വാഹനത്തെ ഗുണ്ടകൾ ആക്രമിച്ച് ജയിൽ പുളളികളെ രക്ഷപ്പെടുത്തുന്നു. രക്ഷപെട്ട കുറ്റവാളികളെ കണ്ടുപിടിക്കാൻ വേണ്ടി, പോലീസുകാർ ജയിലിലെ നാല് തടവുകാരെ നിയമ്മിക്കുന്നത് ആണ് ചിത്രത്തിന്റെ കഥ.

കാങ് യെ-വോൻ, ജോ ഡോങ്-ഹ്യുക്ക്, കിം സാങ്-ജോങ്, വില് സ്മിത്ത്, കിം ചാങ്-ഓകെ, മാർട്ടിൻ ലോറൻസ്, ടീ ലിയോണി, കിം ഹൈ-യൂൺ, ചെക്കി കാര്യോ, ജി സെയുങ്-ഹ്യുൻ, തെരേസ റാൻഡിൽ, പാർക്ക് ഹ്യൂങ്-സൂ, ലീ ജേ-യൂൺ, യൂൻ ബ്യുങ്-ഹീ, പാർക്ക് ക്വാങ് ജെ, പാർക്ക് വോൺ-സാങ്, പാർക്ക് സാങ്-വുക്ക്, ജിയോങ്-ഹ്വാൻ കോങ്, കിം ഹ്യോങ്-മൂക്ക്, പാർക്ക് ഹ്യോ-ജൂൺ, ജിയോൺ യെ-സിയോ, ബാംഗ് ജേ-ഹോ, ഡ്യൂ-യംഗ് ലീ, ഒബോൺ, യോങ്-ജിൻ ജോ, ജെയ്-വോൺ മൂൺ, കിം ജേ-റോക്ക്, ജേ-സാങ് യൂ, പാർക്ക് ടെ-സാൻ, യൂൻ-ചിയോൾ ജംഗ്, കിം ഹീ-ചാങ്, ഒക്കെ ജൂ-റി, ജാങ് ജൂൺ-നിയോങ്, ഷിൻ യൂ-റാം, പാർക്ക് യോങ്, കിം കാങ്-ഇൽ, ഹാൻ ജിയോങ് ഹ്യൂൻ, സൺ സിയോങ്-ചാൻ, സൺ ജിൻ-ഹ്വാൻ എന്നിവർ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

7.ആഷ്‌ഫാൾ

ലീ ഹേ-ജുൻ, കിം ബ്യുങ്-സിയോ സംവിധാനം ചെയ്ത്, നിരവധി പ്രശസ്ത കൊറിയൻ നടന്മാരും നടിമാരും ഉള്ള കൊറിയൻ ബ്ലോക്ക്ബസ്റ്റർ സിനിമയാണ് ആഷ്‌ഫാൾ. വോൾക്യാനോ പൊട്ടി തെറിക്കാതെ ഇരിക്കാൻ വേണ്ടി, ന്യൂക്ലീർ വാർ ഹെഡ് സൗത്ത് കൊറിയൻ ട്രോപ്സ് പോകുകയും. തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിൽ പറയുന്നത്. 2019-ൽ പുറത്ത് ഇറങ്ങിയ ഈ ചിത്രത്തിൽ ബേ സുസി, ജിയോൺ ഹൈ-ജിൻ, ഹാ ജംഗ്-വൂ, മാ ഡോങ്-സോക്ക്, ലീ ബ്യുങ്-ഹുൻ, ബൈയോൺ വൂ-സോക്ക്, ഒക്കെ ജാ-യോൺ, കെവിൻ ഡോക്രി.

ജോ ഹാൻ-ചുൽ, ലീ ഗ്യൂങ്-യൂങ്, നാം സാങ്-ജി, റോബർട്ട് കർട്ടിസ് ബ്രൗൺ, ചോയി ക്വാങ്-ഇൽ, ഡാനിയൽ സി കെന്നഡി, ചന്ദ്രൻ ചേോൾ നാം, പാർക്ക് സങ്-ഗേനു, ഡാനിയൽ ജോയി ആൽബ്രൈറ്റ്, ലീ സാങ് വോൺ, ചാ സി-മിൽ, കിം മിൻ ഷിക്, യാങ് ഡേ-ഹ്യൂക്ക്, ജെസ്സി മാർഷൽ, കാങ് ഷിൻ ചുൽ, സുങ്-ചുൻ ഹാൻ, കിം ജുൻവോൺ, ജംഗ് യുൻ-ഹ, പാർക്ക് ജി-ഹോംഗ്, കിം ജേ-ചുൽ, ജയ് ഡേ, ആമി അലേഹ, ഹുർ ജി-നാ, സൺ യോങ്-സൂൺ, ഇമ് ഹ്യോങ്-ഗുക്ക്, പാർക്ക് ടെ-സാൻ, ഗാരിസൺ ഫാർകുഹാർസൺ എന്നിവർ ആണ് അഭിനയിച്ചിരിക്കുന്നവർ.

8. എലോങ്ങ് വിത്ത്‌ ദി ഗോഡ്സ് : ദി ലാസ്റ്റ് 49 ഡേയ്‌സ്

ഫാൻ്റസി, ആക്ഷൻ, ഡ്രാമയിൽ ഉൾപ്പെടുന്ന ചിത്രം ആണ് എലോങ്ങ് വിത്ത്‌ ദി ഗോഡ്സ് ദി ലാസ്റ്റ് 49 ഡേയ്‌സ്. കിം യോങ്-ഹ്വാ സംവിധാനം ചെയ്ത ഈ ചിത്രം, 2018-ൽ ആണ് പുറത്ത് ഇറക്കിയത്. ഈ ലോകത്തിനും അടുത്ത ലോകത്തിനും ഭൂതകാലത്തിനും ഇടയിൽ സഞ്ചരിക്കുമ്പോൾ, മരണത്തിൻ്റെ മാലാഖമാർ അവരുടെ രഹസ്യ ബന്ധം കണ്ടെത്താൻ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ കഥ.

ചിത്രത്തിൽ ഹാ ജംഗ്-വൂ, കിം ഹ്യാങ്-ഗി, മാ ഡോങ്-സോക്ക്, കിം ഡോങ്-വൂക്ക്, ജു ജി-ഹൂൺ, ഡോ ക്യുങ്‌സോ, ക്വോൺ സൂ-ജംഗ്, അഹ്ൻ ജി-ഹോ, ജിയോങ് യുആൻ, കാങ് ഷിൻ ചുൾ, ഗി ജുൻ ഹോങ്, ജൂൺ ഹ്യോക്ക് ലീ, ഓ ഹീ-ജൂൺ, കിം മ്യുങ്-ഗോൺ, നോ കാങ്-മിൻ, ജോ ഹാൻ-ചുൽ, ലീ ഗ്യൂങ്-യങ്, ജാങ് ഗ്വാങ്, ജംഗ് ഹേ-ക്യുൻ, നാം ഇൽ-വൂ, ജംഗ് ജി-ഹൂൺ, യേ സൂ-ജംഗ് എന്നിവർ ആണ് താരങ്ങൾ.

9. ബാഡ്‌ലാൻഡ് ഹണ്ടേഴ്‌സ്

ഈ വർഷം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ഡിസ്റ്റോപ്പിയൻ ആക്ഷൻ ചിത്രമാണ് ബാഡ്‌ലാൻഡ് ഹണ്ടേഴ്‌സ്. ഹിയോ മ്യുങ്-ഹേങ് സംവിധാനം ചെയ്ത ചിത്രത്തിൽ മാ ഡോങ്-സിയോക്ക്, ലീ ഹീ-ജൂൺ, ലീ ജുൻ-യംഗ് എന്നിവർ ആയിരുന്നു പ്രധാന കഥാപാത്രങ്ങൾ. ഒരു വലിയ ഭൂമി കുലുക്കത്തിൽ കൊറിയ മുഴുവൻ ഒരു വെയ്സ്‌റ്റ് ലാൻഡ് ആയി മാറുകയും.

അവർക്ക് പിന്നീട് ഭക്ഷണം കിട്ടാതെ വരുകയും ചെയുന്നു, പിന്നീട് നടക്കുന്നതാണ് കഥയാണ് ചിത്രത്തിൽ കാണിക്കുന്നത്. മാ ഡോങ്-സോക്ക്, ലീ ജുൻ-യങ്, ജാങ് യങ്-നാം, ലീ ഹീ-ജൂൺ, കിം യംഗ്-സൺ, ജുൻ ഹീ ലീ, ജൂൺ-യംഗ് ലീ എന്നിവർ ആണ് ചിത്രത്തിലെ അഭിനയതാക്കൾ.

10. ദി നെയ്‌ബോർസ്

2012-ൽ കിം ഹ്വി സംവിധാനം ചെയ്ത് പുറത്ത് ഇറങ്ങിയ ചിത്രം ആണ് ദി നെയ്‌ബോർസ്. കിം യുൻജിൻ, കിം സെ-റോൺ, ചുൻ ഹോ-ജിൻ, കിം സുങ്-ക്യുൻ, മാ ഡോങ്-സിയോക്ക് എന്നിവർ ആണ് പ്രധാന കഥാപാത്രം അവതരിപ്പിച്ച് ഇരിക്കുന്നത്. ഒരു അപ്പാർമെന്റിൽ ഒരു സീരിയൽ കില്ലർ താമസിക്കുകയും, പിന്നീട് ഉണ്ടാകുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ കഥ.

കൊറിയൻ മിസ്റ്ററി ത്രില്ലർ ചിത്രത്തിൽ മാ ഡോങ്-സിയോക്ക്, കിം സുങ്-ക്യുൻ, കിം സെ-റോൺ, യുൻജിൻ കിം, ഡോ ജി-ഹാൻ, കിം ജംഗ്-തേ, ചിയോൺ ഹോ-ജിൻ, കിം മി-ക്യുങ്, ലീ സാങ്-ഹീ, ജാങ് യങ്-നാം, ചാ ഹിയോൻ-വൂ, കാങ് ഫുൾ, ലിം ഹാ-റിയോങ്, ജംഗ് ഇൻ-ജി, ചാ ക്വാങ്‌സൂ, കി ചിയോൻ കിം, സുങ്-ചുൻ ഹാൻ, ഗ്വാക് ഇൻ-ജുൻ എന്നിവർ ആണ് അഭിനയിച്ച് ഇരിക്കുന്നത്.

Other Related Articles

Share Now