മോഹൻലാൽ നായകനാക്കി നന്ദ് കിഷോർ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’യുടെ ചിത്രീകരണം മൈസൂരിൽ ആരംഭിച്ചു, ഇന്ത്യ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഇതിഹാസ ആക്ഷൻ എന്റർടെയ്‌നറിന്റെ ചിത്രീകരണം ഇന്നലെ ജൂലൈ 22 ന് ആരംഭിച്ചിരുന്നു.
മോഹൻലാലിന്റെ ആദ്യ പാൻ ഇന്ത്യൻ ചിത്രം കണക്ട് മീഡിയയും എ.വി.എസ് സ്റ്റുഡിയോസുമായി ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ഏക്താ കപൂർ സംയുക്തമായി നിർമിക്കുന്ന ചിത്രം കൂടിയാണ് ‘ വൃഷഭ’.
അച്ഛന്റെയും മകന്റെയും കഥയായതിനാൽ, മോഹൻലാലിന്റെ മകനായി പ്രശസ്ത തെലുങ്ക് നടൻ ശ്രീകാന്തിന്റെ മകൻ റോഷൻ മേക്കയാണ് എത്തുന്നത്. ചിത്രത്തിൽ സഞ്ജയ് കപൂറിന്റെയും മഹീപ് കപൂറിന്റെയും മകൾ ഷാനയ കപൂർ ‘വൃഷഭ’ എന്ന ചിത്രത്തിലൂടെ എത്തുന്നുണ്ട്, ഇത് താരത്തിന്റെ സിനിമയിലേക്കുള്ള ആദ്യ അരങ്ങേറ്റം കൂടിയാണ്. ദേവി ശ്രീ പ്രസാദ് സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്.
ഇമോഷൻസ് കൊണ്ടും വി.എഫ്.എക്സ് കൊണ്ടും മികച്ച ദൃശ്യാനുഭവം സമ്മാനിക്കുന്ന ചിത്രം മലയാളം, തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിലായി ലോകമെമ്പാടുമുള്ള 4500-ലധികം സ്‌ക്രീനുകളിൽ 2024 ൽ റിലീസ് ചെയ്യുന്നതാണ്. 2024ലെ തന്നെ ഏറ്റവും വലിയ ചിത്രമായിട്ടാണ് ‘വൃഷഭ’ ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ട്.