മലയാളത്തിന്റെ യുവനായകൻ എന്നതിലുപരി സംവിധായകനുമായ പൃഥിരാജിന്റെ പിറന്നാൾ ദിന സംബന്ധിച്ച് സലാറിലെ പൃഥിരാജ് അവതരിപ്പിക്കുന്ന കഥാപാത്രമായ വർദ്ധരാജ മന്നാറിന്റെ പുതിയ ലുക്ക് പോസ്റ്റർ സലാർ ടീം അംഗങ്ങൾ പുറത്തു വിട്ടു.
‘വർദ്ധരാജ മന്നാർ രാജാവ് പൃഥിരാജിന് ഗംഭീര ജന്മദിനം ആശംസിക്കുന്നു’ എന്ന ക്യാപ്ഷനോടെയാണ് ഹോംമ്പലെ ഫിലംസ് പൃഥിരാജിന്റെ പോസ്റ്റ് പങ്കു വച്ചത്.
ഡിസംബർ 22 ന് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന സലാറിൽ നടൻ പ്രഭാസാണ് നായകനായി എത്തുന്നത്, കെജിഎഫ് ചാപ്റ്റർ-2 ന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം ഹോംമ്പലെ ഫിലംസിന്റെ ബാനറിൽ വിജയ് കിർഗാണ്ടയൂറാണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിൽ പ്രഭാസിന്റെ വില്ലൻ കഥാപാത്രമായിട്ടാണ് പൃഥിരാജ് അവതരിപ്പിക്കുന്ന ചിത്രത്തിൽ ശ്രുതി ഹാസൻ, ജഗപതി ബാബു, സരൺ ശക്തി , ഈശ്വരി റോയി , സ്രിയ റെഡ്ഡി എന്നിവരാണ് മറ്റ് അഭിനയതാക്കൾ.
ബിഗ് ബഗ്ജറ്റിൽ മോഹൻലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്റെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്, പൃഥിരാജിന്റെ ആദ്യ സംവിധാനത്തിൽ ഒരുക്കിയ ലൂസിഫർ ചിത്രത്തിന്റെ തുടച്ചയായിട്ടാണ് എമ്പുരാൻ നിർമ്മിക്കുന്നത്. മോഹൻലാലിനൊപ്പം പൃഥിരാജിന്റെ മൂന്നാമത്തെ സംവിധാനം കൂടിയാണ് എമ്പുരാൻ.