അതുകൊണ്ടാണ് പ്രൊഡ്യൂസർ ആവാനുള്ള കാരണം : ദുൽഖർ സൽമാൻ

പാൻ ഇന്ത്യൻ താരം ദുൽഖർ സൽമാൻ നായകനായി ഓണ പ്രമാണിച്ചു ആഗസ്റ്റ് 24 ന് റിലീസിനായി തയ്യാറെടുക്കുന്ന ചിത്രമാണ് കിങ് ഓഫ് കൊത്ത, ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന കിങ് ഓഫ് കൊത്ത ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയുടെ തിരക്കിലാണ് ഇപ്പോൾ താരങ്ങൾ.

ഈ അടുത്തിടെ നടന്ന ആഭിമുഖത്തിൽ നടൻ ദുൽഖർ സൽമാൻ പ്രൊഡ്യൂസർ ആവാനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ്.

” പ്രൊഡ്യൂസർ ആയത് ഒരുപാട് സിനിമകൾ പ്രൊഡക്ഷൻ സൈഡിലുള്ള പ്രശ്നങ്ങൾ കാരണം, ചിലപ്പോൾ മേക്കിങ്ങിൽ ഒരുപാട് നാള് വരുന്ന റിലീസ്, ചിലപ്പോൾ കോറക്റ്റ് വരുന്നില്ല മാർക്കറ്റിംഗ് എന്തെങ്കിലും ലോസ് ആയിരിക്കും, അതുകൊണ്ടാണ് ഞാൻ പ്രൊഡ്യൂസർ ആയത്. അല്ലാതെ സിനിമയോടുള്ള വട്ടൊള്ളോണ്ടല്ല, അത് എത്ര നമ്മുക്ക് സപ്പോർട്ട് ചെയ്യാൻ പറ്റും എന്നും കഥ പറയുന്നത് പോലെ വായിച്ച് മനസ്സിൽ കണ്ടാൽ എന്തൊക്കെ ചെയ്യാൻ പറ്റുവോ അത് എനിക്ക് പ്രൊഡ്യൂസറായാൽ ചെയ്യാൻ പറ്റും.

എനിക്ക് ആദ്യ മുതലേ ഒരു ധാരണയുണ്ട്, അഭിയുടെ ഒരു പടം ചെയ്യുന്നെങ്കിൽ ഞാൻ തന്നെ പ്രൊഡ്യൂസ് ചെയ്യണമെന്ന് മനസ്സിൽ ഉണ്ടായിരുന്നു. പക്ഷെ ഇത്രയും വലിയ സിനിമയാകും എന്ന് വിചാരിചില്ല ” ദുൽഖർ സൽമാൻ പറഞ്ഞു.

അഭിലാഷ് ജോഷി സംവിധാനം ചെയ്ത കിങ് ഓഫ് കൊത്ത ബിഗ് ബഡ്ജറ്റ് ചിത്രം കൂടിയാണ്, ദുൽഖർ സൽമാന്റെ നായികയായി എത്തുന്നത് ഐശ്വര്യ ലക്ഷ്മിയാണ്. ആദ്യമായിട്ടാണ് ഐശ്വര്യ ലക്ഷ്മിയുമായി ദുൽഖർ സൽമാനും ഒന്നിക്കുന്നത്, ചിത്രത്തിൽ രാജു എന്ന കഥപാത്രമായിട്ടാണ് ദുൽഖർ സൽമാൻ എത്തുന്നത്.

ഡാൻസിങ് റോസ് ഷബീർ , പ്രസന്ന , നയില ഉഷ , ചെമ്പൻ വിനോദ് , ഗോകുൽ സുരേഷ് , ഷമ്മി തിലകൻ , ശാന്തി കൃഷ്ണ , വാടാ ചെന്നൈ ശരണം , അനിഖ സുരേന്ദ്രൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ്‌ അഭിനയതാക്കൾ.

ഇതിനോടകം തന്നെ ചിത്രത്തിലെ രണ്ട് ഗാനങ്ങൾ പുറത്തിറക്കിയിരുന്നു, വമ്പൻ വരവേൽപ്പാണ് ചിത്രത്തിന് ഇതുവരെ ആരാധകരിൽ നിന്ന് ലഭിച്ചോണ്ടിരിക്കുന്നത്.കിങ് ഓഫ് കൊത്ത മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി, തെലുങ്ക് എന്നി ഭാഷയിൽ റിലീസ് ചെയ്യുന്നതാണ്.

Share Now