ഓണത്തിന് ഉള്ള ഏക കോമഡി ഹെയ്റ്റ് പടവുമായി നിവിൻ പൊളി, രാമചന്ദ്രൻ ബോസ് ആൻഡ് കോ ഒഫീഷ്യൽ ടീസർ

ഓണത്തിന് ഉള്ള ഏക കോമഡി ഹെയ്റ്റ് പടവുമായി നിവിൻ പൊളി, രാമചന്ദ്രൻ ബോസ് ആൻഡ് കോ ഒഫീഷ്യൽ ടീസർ

നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ‘രാമചന്ദ്രബോസ് ആൻഡ് കോ’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി, പ്രവാസി ഹൈസ്റ്റ് എന്ന ടാഗ്ലൈനോട് കൂടിയാണ് ചിത്രം എത്തുന്നത്. ടീസറിൽ നിവിൻ പോളിയുടെ ശക്തമായ തിരിച്ചു വരാണ് കാണുന്നത്.

ഓണം റിലീസായി തീയറ്ററുകളിൽ എത്തുന്ന ചിത്രം നല്ലവന്മാരായ കൊള്ളക്കാരുടെ മോഷണത്തെ ചുറ്റിപറ്റിയുള്ള കഥയാണ് ‘രാമചന്ദ്രബോസ് ആൻഡ് കോ’, യുഎഇയിലും കേരളത്തിലും ചിത്രീകരിച്ച ‘രാമചന്ദ്രബോസ് ആൻഡ് കോ’ മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.