രാജ് ആൻഡ് ഡി കെ സംവിധാനം ചെയ്യുന്ന വെബ് സീരീസ് ‘ഗൺസ് ആൻഡ് ഗുലാബ്സിന്റെ ഒഫീഷ്യൽ ട്രെയിലർ ഇന്ന് പുറത്തിറങ്ങി, നെറ്റ്ഫ്ലിക്സ് ഇന്ത്യ എന്ന യൂട്യൂബ് ചാനലിൽ പുറത്തിറങ്ങിയ ഗൺസ് ആൻഡ് ഗുലാബ്സ് എന്ന വെബ് സീരീസ് കുപ്രസിദ്ധ ഗുണ്ടാസംഘങ്ങളുടെ കഥയാണ് ചിത്രത്തിന്റെ ട്രൈലെറിൻ നിന്ന് വ്യക്തമാക്കുന്നത്, ചിത്രത്തിൽ ദുൽഖർ സൽമാൻ അർജുൻ വർമ്മ എന്ന പോലീസ് ഓഫീസരുടെ കഥാപാത്രമായിട്ടാണ് എത്തുന്നത്.
ഡി2ആർ ഫിലംസ് ബാനറിൽ രാജ്കുമാർ റാവു, ദുൽഖർ സൽമാൻ, ആദർശ് ഗൗരവ്, ടിജെ ഭാനു, ഗുൽഷൻ ദേവയ്യ, ശ്രേയ ധന്വന്തരി, പൂജ എ ഗോർ, സതീഷ് കൗശിക് എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.2023 ഓഗസ്റ്റ് 18 ൽ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലാണ് റിലീസ് ചെയ്യുന്നത്, സുമൻ കുമാർ, രാജ് & ഡികെ എന്നിവരുടെ തിരക്കഥയിൽ ഒരുക്കിയ ചിത്രത്തിന് സരേഗമയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
കിങ് ഓഫ് കൊത്തയാണ് ദുൽഖർ സൽമാന്റെ അടുത്തതായി റിലിസ് ചെയ്യാനിരിക്കുന്ന ചിത്രം, ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ദുൽഖറിനെ കൂടാതെ ഐശ്വര്യ ലക്ഷ്മി, ഡാൻസിങ് റോസ് ഷബീർ, പ്രസന്ന, നയില ഉഷ, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, വാടാ ചെന്നൈ ശരണം, അനിഖ സുരേന്ദ്രൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് അഭിനയതാക്കൾ.
അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിങ് ഓഫ് കൊത്ത ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്നാണ് നിർമ്മിക്കുന്നത്.