കൂളിംഗ് ഗ്ലാസ്‌ ധരിച്ച് തോക്കുമായി നയൻ‌താര, ജവാൻ ലുക്ക്‌ പോസ്റ്റർ ; പ്രശംസയുമായി വിഘ്‌നേശ് ശിവൻ

ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനത്തിൽ ആദ്യ ബോളിവുഡ് ചിത്രമായ ജവാൻ ഒഫീഷ്യൽ ട്രൈലെർ ഈ അടുത്തിടെയാണ് പുറത്തിറങ്ങിയത്, 2 മിനിറ്റും 13 സെക്കന്റ്‌ ദൈർഘ്യമേറിയ ട്രൈലെറിൽ വ്യത്യസമാർന്ന ത്രില്ലടിപ്പിക്കുന്ന വിഷ്യലാണ് ട്രൈലെറിൽ . മാസ്സ് ലുക്കിലുള്ള നയൻ‌താരയെ ലുക്ക്‌ ശ്രദ്ധ നേടിയിരുന്നു, പോലീസ് കഥാപാത്രമായിട്ടാണ് നയൻ‌താര എത്തുന്നത് എന്ന് ട്രൈലെറിൽ കാണാം.

ഈ കഴിഞ്ഞ ദിവസമാണ് കറുത്ത കൂളിംഗ് ഗ്ലാസ്‌ ധരിച്ച് തോക്കുമായി മാസ്സ് ലുക്കിൽ നിൽക്കുന്ന നയൻ‌താരയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങിയത് ” കൊടുങ്കാറ്റിനു മുൻപേ വരുന്ന ഇടിമുഴക്കമാണ് അവൾ!” എന്നാടിക്കുറുപ്പോടെയാണ് ഷാരുഖ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിനു താഴെ കുറിച്ചത്.

അതിനു പിന്നാലെയാണ് തമിഴ് സംവിധായകനും നയൻ‌താരയുടെ ഭർത്താവുമായ വിഘ്‌നേഷ് ശിവൻ നയൻ‌താരയുടെ ജവാനിലെ ലുക്ക്‌ പോസ്റ്റിനു പ്രശംസയുമായി സോഷ്യൽ മിഡിയയിൽ എത്തിയത്, “തങ്കമേ നിന്നെയോർത്ത് അഭിമാനിക്കുന്നു, ഒരു പുതിയ യാത്രയുടെ തുടക്കം.” എന്ന ക്യാപ്ഷനോടെയാണ് ഇൻസ്റ്റാഗ്രാമം സ്ട്രോയിൽ കുറിച്ചു. ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത് തമിഴ് നടൻ വിജയ് സേതുപതി എത്തുന്നത്, ചിത്രത്തിൽ അഥിതി വേഷത്തിൽ ബോളിവുഡ് താരം ദീപിക പദുക്കോണും എത്തുന്നുണ്ട്.

സമൂഹത്തിലെ തെറ്റുകൾ തിരുത്താൻ തയ്യാറെടുക്കുന്ന ഒരു മനുഷ്യന്റെ വൈകാരിക യാത്രയുടെ രൂപരേഖ നൽകുന്ന ഒരു ഹൈ-ഒക്ടെയ്ൻ ആക്ഷൻ ത്രില്ലർ ചിത്രമാണ് ജവാൻ. ചിത്രത്തിന്റെ ട്രൈലെറിൽ ഷാരുഖ് പല രൂപത്തിലാണ് പ്രത്യക്ഷപ്പെടുന്നത്, ഈ അടുത്തിടെയാണ് ഷാരുഖന്റെ മൊട്ടയടിച്ചുള്ള ലുക്ക്‌ പോസ്റ്റർ പുറത്തിറക്കിയിരുന്നത്.

അനിരുദ്ധിന്റെ സംഗീതത്തിന് ചന്ദ്രബോസ് ആണ് വരികൾ നൽകിയിരിക്കുന്നത്, റെഡ് ചില്ലിസിന്റെ ബാനറിൽ ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാനാണ് ജവാൻ നിർമ്മിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് എന്നി ഭാഷയിൽ 2023 സെപ്റ്റംബർ 7 ന് തിയറ്ററിൽ റിലീസ് ചെയ്യുന്നതാണ്.

സിദ്ദാർഥ് ആനന്ദ് സംവിധാനം ചെയ്ത ഷാരൂഖ് ഖാൻ നായകനാക്കി അവസാനമായി പുറത്തിറങ്ങിയ ചിത്രമാണ് പത്താൻ,നായികയായി എത്തിയിരുന്നത് ദീപിക പദുക്കോൺ ആണ്. യാഷ് രാജ് ഫിലിംസ് ബാനറിൽ നിർമ്മിച്ച പത്താൻ 2023 ലെ ആഗോള ബോക്സ് ഓഫീസിൽ 1050 കോടിയിലധികം കളക്ഷൻ നേടി. ഹിന്ദി സിനിമാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം കൂടിയാണ് ‘പത്താൻ’.

Share Now