മമ്മൂക്കയാണോ ദുൽഖറാണോ കംഫർട്ടബിൾ, മറുപടിയുമായി ഐശ്വര്യ ലക്ഷ്മി

ഓണം പ്രമാണിച്ച് ആഗസ്റ്റ് 24 ന് തിയറ്ററിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന കിങ് ഓഫ് കൊത്തയുടെ പ്രെസ്സ് മീറ്റിംഗ് കേരത്തിൽ നടന്നിരുന്നു, മമ്മൂട്ടിയാണോ അതോ ദുൽഖർ ആണോ കംഫർട്ടബിൾ എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി.

“എന്നെ സെറ്റിൽ ഉപദ്രവിക്കാത്ത എല്ലാ ആർട്ടിസ്റ്റുകളും എനിക്ക് കംഫർട്ടബിളാണ്, ആ രീതിയിൽ നോക്കിയാൽ ഇരുവരും എനിക്ക് കംഫർട്ടബിളാണ്. ദുൽഖർ സൽമാൻ അങ്ങനെ ഒന്നും ഒരുപാട് സംസാരിക്കില്ല സെറ്റിൽ സീൻസിനെ പറ്റിയാണ് സംസാരിക്കാറ്, ഇപ്പോൾ പ്രൊമോഷൻ ചെയ്യുന്ന സമയത്തും,ഓവർ ആയിട്ട് വർക്ക്‌ ടെൻഷൻ ഇല്ലാത്തതുക്കൊണ്ട് കുറുച്ചു കൂടി സംസാരിക്കും. പിന്നെ ഞാൻ ഏതെങ്കിലും ഇന്റർവ്യൂയിൽ മണ്ടത്തരം പറഞ്ഞാൽ അതിനെ പറ്റി നല്ല ഡിസ്‌കഷനുണ്ടാവാറുണ്ട്,മമ്മൂക്ക സെറ്റിൽ ഞങ്ങൾ നന്നായിട്ട് സംസാരിക്കും പറയുന്നത് സിനിമയെക്കുറിച്ച്, മമ്മൂക്ക സിനിമയിൽ വന്ന കാര്യവും, കഷ്ട്ടപ്പെട്ട കാര്യവും പഴയ സിനിമയെ കുറിച്ച് സംസാരിക്കുവായിരുന്നു. വരാനിരിക്കുന്ന സിനിമയെക്കുറിച്ച് പറയും, പക്ഷെ സെറ്റിൽ മമ്മൂക്ക കാണാൻ തന്നെ ഒരുപാട് പേര് വരും ” ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

അഭിലാഷ് ജോഷി സംവിധാനം ചെയ്ത കിങ് ഓഫ് കൊത്ത ബിഗ് ബഡ്ജറ്റ് ചിത്രം കൂടിയാണ്, ദുൽഖറിനെ കൂടാതെ ഐശ്വര്യ ലക്ഷ്മി , ഡാൻസിങ് റോസ് ഷബീർ , പ്രസന്ന , നയില ഉഷ , ചെമ്പൻ വിനോദ് , ഗോകുൽ സുരേഷ് , ഷമ്മി തിലകൻ , ശാന്തി കൃഷ്ണ , വാടാ ചെന്നൈ ശരണം , അനിഖ സുരേന്ദ്രൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ്‌ അഭിനയതാക്കൾ.

ഇതിനോടകം തന്നെ ചിത്രത്തിലെ രണ്ട് ഗാനങ്ങൾ പുറത്തിറക്കിയിരുന്നു, ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയും ഒട്ടുമിക്ക ഇന്ത്യയിലെ പല രാജ്യങ്ങളിൽ നടന്നിരുന്നു. വമ്പൻ വരവേൽപ്പാണ് ചിത്രത്തിന് ഇതുവരെ ലഭിച്ചോണ്ടിരിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന കിങ് ഓഫ് കൊത്ത മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി, തെലുങ്ക് എന്നി ഭാഷയിൽ റിലീസ് ചെയ്യുന്നതാണ്.

Share Now