മീരയും നരേനും വീണ്ടും കോംബോ, ക്വീൻ എലിസബത്ത് ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ

മലയാളികളുടെ ഏറെ പ്രിയപ്പെട്ട താരങ്ങൾ ഓൺസ്ക്രീനിൽ, ഹിറ്റ് കോംബോവുമായി തിയേറ്ററുകളിലേക്ക് എത്തുന്നു.

അച്ചുവിന്റെ അമ്മ, മിന്നാമിന്നിക്കൂട്ടം ഒരേ കടൽ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം, വർഷങ്ങളുടെ ഇടവേളയിൽ മീരാ ജാസ്മിൻ, നരേൻ വീണ്ടും കോംബോ ഒന്നിക്കുന്ന ചിത്രം ക്വീൻ എലിസബത്ത് ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

ഫാമിലി,റൊമാൻറിക്, കോമഡി എന്റർടൈൻമെന്റിൽ ഒരുങ്ങുന്ന ചിത്രം തിയറ്ററിൽ പ്രദർശനത്തിന് ഒരുങ്ങുകയാണ്, നീണ്ട വർഷങ്ങൾക്ക് ശേഷമുള്ള ഇരുവരുടെയും ചിത്രങ്ങൾക്കായി ആരാധകർ ഏറെ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.

” ചില ബന്ധങ്ങൾ നമ്മുടെ ജീവിതത്തിൽ പതിഞ്ഞിട്ടുണ്ട്, സമയവും ദൂരവും കൊണ്ട് ഒരിക്കലും കുറയ്ക്കാൻ കഴിയാത്ത മറ്റുള്ളവ. ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീ എം പത്മകുമാർ സംവിധാനം ചെയ്യുന്ന എലിസബത്ത് രാജ്ഞിയുടെ ഏറ്റവും പുതിയ പോസ്റ്റർ ഞങ്ങൾ വീണ്ടും സ്‌ക്രീനിൽ ഒന്നിക്കുന്നു. ഉടൻ സിനിമകളിൽ കാണാം. ” എന്ന അടിക്കുറുപ്പോടെയാണ് താരം പോസ്റ്റർ സോഷ്യൽ മിഡിയയിൽ പങ്കു വച്ചിരിക്കുന്നത്.

എം. പത്മകുമാർ സംവിധാനം ചെയ്ത ‘ക്വീൻ എലിസബത്തി’ലൂടെ ശക്തമായ കഥാപാത്രത്തിലൂടെ മലയാളത്തിലേക്ക് ഒരു തിരിച്ചു വരവ് നടത്തുടകയാണ് മീരാ ജാസ്മിൻ, അതോടൊപ്പം സൗമ്യനും നിഷ്കളങ്കനുമായ മുപ്പത്തഞ്ചു വയസ്സുകാരനായ അലക്സ് എന്ന കഥാപാത്രമായിട്ടാണ് നരേൻ ചിത്രത്തിലെത്തുന്നത്.

ചിത്രീകരണം പൂർത്തിയാക്കിയ ഫാമിലി, റൊമാന്റിക്, ഡ്രാമ, ക്വീൻ എലിസബത്ത് കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂർ എന്നിവിടങ്ങളിലായിരുന്നു ചിത്രികരണം. ഹിറ്റ് ചിത്രങ്ങളായ വെള്ളം, അപ്പൻ, പടച്ചോനെ ഇങ്ങള് കാത്തോളി എന്നിവയുടെ നിർമ്മാതാവായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിൻറെ ബാനറിൽ എം.പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിൽ ശ്വേതാ മേനോൻ, രമേശ് പിഷാരടി, വി.കെ.പ്രകാശ്, രഞ്ജി പണിക്കർ, ജോണി ആന്റണി,മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ആര്യ , ശ്രുതി രജനികാന്ത്,പേളി മാണി,സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്രാ നായർ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത് 160 കോടിയിലേറെ ബോക്സ്‌ ഓഫീസിൽ കളക്ഷൻ നേടിയ 2018 എന്ന ചിത്രമാണ് നരേന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം, കേരളം നേരിട്ട മഹാപ്രളയത്തെ ആസ്പതമാക്കി ഒരുക്കിയ 2018 ൽ നരേൻ മൽസ്യതൊഴിലാളിയായിട്ടാണ് അഭിനയിച്ചത്. ചിത്രത്തിൽ ടോവിനോ തോമസ്, ലാൽ, കുഞ്ചാക്കോ ബോബൻ, തൻവി റാം, ഇന്ദ്രൻസ്, നരേൻ, സുധിഷ്, അജു വർഗീസ്, അപർണ ബലമുരളി തുടങ്ങിയ ഒരു താരനിര തന്നെ ചിത്രത്തിലുണ്ട്.

Share Now