സാങ്കേതിക വിദ്യയുടെ സഹായത്തോടെ വീണ്ടും ദേവദൂതൻ തിയറ്ററിലേക്ക്

കാലം പോകെ പോകെ പ്രേക്ഷകരിൽ വാഴ്ത്തപെട്ട സിനിമയായിരുന്നു ദേവദൂതൻ, ഇന്നിപ്പോൾ ഇതാ സാങ്കേതിക വിദ്യയുടെ സഹായത്തോടെ, 24 വർഷങ്ങൾക്ക് ശേഷം ദേവദൂതൻ വീണ്ടും റീ-റിലീസിന് തയ്യാറെടുക്കുകയാണ്. മികച്ച ശബ്‌ദട്രാക്കുകളാൽ 4കെ സിനിമയിൽ റീമാസ്റ്റർ ചെയ്തത്, ഗംഭീര ദൃശ്യം ജൂലൈ 26-നാണ് പ്രേക്ഷകരിലേക്ക് എത്തുക.

മോഹൻലാലിൻ്റെ ക്ലാസിക്, റൊമാൻസ്, ഹൊറർ ചിത്രമായ ദേവദൂതന്റെ ട്രൈലെർ ഇന്നലെയാണ് പുറത്തിറങ്ങിയത്. രണ്ട് മിനിറ്റും ആറ് സെക്കന്റുമുള്ള ഒഫീഷ്യൽ ട്രൈലെർ കണ്ട് പ്രേക്ഷകരിൽ ആവേശമാണ് ജനിപ്പിച്ചിരിക്കുന്നത്. കാലം തെറ്റി ഇറങ്ങിയ സിനിമ, പക്ഷെ ഇന്ന് ഇറങ്ങിയാൽ അതൊരു തിയേറ്റർ എക്സ്പീരിയൻസ് ആകും എന്ന് ഉറപ്പിച്ച് പറയുകാണ് ട്രൈലെർ കണ്ടവർ.

2000-ൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ദേവദൂതൻ’, ആക്കാലത്ത് ബോക്സ്‌ ഓഫീസിൽ പരാജയം നേടിയെങ്കിലും സോഷ്യൽ മിഡിയയിൽ വൻ സ്വീകാരിതയാണ് നേടിയത്. വിശാൽ കൃഷ്‌ണമൂർത്തി എന്ന യൂണിക്ക് കഥാപാത്രമയിട്ടാണ് മോഹൻലാൽ വേഷമിട്ടത്.

‘ഈ സിനിമ ഫിലിമിലാണ് ഷൂട്ട്‌ ചെയ്തിരിക്കുന്നത്, 24 വർഷം കഴിയുമ്പോൾ ലാബിൽ നിന്നും നഷ്ട്ടം വരാം. പക്ഷെ ഏതൊരു ഭാഗ്യകൊണ്ട് ഈ ചിത്രത്തിന്റെ പ്രിന്റ് ഉണ്ടായിരുന്നു. അതിൽ നിന്ന് തന്നെ ഈ സിനിമയ്ക്ക് ഏതൊരു ഭാഗ്യമുണ്ട്. ഈ സിനിമയിൽ ആർക്കോ എന്തോ പറയാനുണ്ട്, ഇപ്പോൾ ഞങ്ങൾ മനസ്സിലാക്കുന്നു ഇപ്പോൾ ഞങ്ങൾക്ക് നിങ്ങളോട് എന്തോ പറയാനുണ്ട് എന്ന്. ഈ സിനിമ എനിക്ക് അത്രയും ഇഷ്ട്ടപ്പെട്ട സിനിമകളിൽ ഒന്നാണ്, ഒരു നാടൻ എന്ന നിലയിൽ എപ്പോഴും ഈ സിനിമയുടെ ഗാനങ്ങൾ കേൾക്കാറുണ്ട്’.

‘എന്ത് കൊണ്ട് സിനിമ വിജയ്ക്കാത്തത്, ഇത് കാലം തെറ്റിയുള്ള സിനിമ അല്ല എന്തെങ്കിലും കാരണം കാണും. അന്ന് ആർക്കോ എന്തോ പറയാനുള്ളത് മനസ്സിലായിട്ടുണ്ടാവില്ല, ചിലപ്പോൾ മറ്റ് സിനിമകൾക്കൊപ്പം ഇറങ്ങിയത് കൊണ്ടാവാം അല്ലെങ്കിൽ ആൾക്കരിലേക്ക് എത്താൻ സാധിക്കാത്തത് കൊണ്ടാവാം. എന്നാൽ അന്ന് സിനിമ കണ്ടപ്പോൾ അത്ഭുതമായിരുന്നു, സിനിമയുടെ സൗണ്ട് ആണെങ്കിലും ഗാനങ്ങൾ ആണെങ്കിലും ക്യാമറയാണെങ്കിലും’.

‘പിന്നെ എന്ത് കൊണ്ട് ഓടിയില്ല, എത്രയോ വലിയ നല്ല സിനിമകൾ ഓടാതെ ഇരുന്നിട്ടുണ്ട്. അത് എന്ത് കൊണ്ട് എന്ന് ചിന്തിക്കാൻ പോയാൽ പ്രൊപ്പറായിട്ട് ഉത്തരം ഉണ്ടാവില്ല. പക്ഷെ സിബി അതിനെ വീണ്ടും റീ എഡിറ്റ്‌ ചെയ്ത്, ആ സിനിമയിൽ ഞങ്ങൾക്ക് നിങ്ങളോട് എന്തോ പറയാനുണ്ട് എന്നുള്ളത് നിങ്ങളെ കാണിക്കാനായി അദ്ദേഹം അതിമനോഹരമായിട്ട് ചെയ്തിട്ടുണ്ട്’.

‘ എന്റെ സിനിമ ജീവിതത്തിലെ ഏറ്റവും നല്ല സിനിമകൾ സമ്മാനിച്ച സംവിധായാകനാണ് സിബി. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’, ‘മുതലുള്ള പരിചയമാണ്’, ‘സദയം’, ‘ദശരഥം’ തുടങ്ങിയ സിനിമൾക്ക് പരാജയം ഉണ്ടായെങ്കിലും പിൽക്കാലത്ത് യൂട്യൂബിലും ടെലിവിഷനിലും ആണെങ്കിലും ഇപ്പോഴും ആളുകളുടെ മനസ്സിൽ എത്തുന്നുണ്ട്. എത്രയോ സിനിമയുടെ പ്രിന്റ് നഷ്ട്ടമായി പോയി, പക്ഷെ ഈ പ്രിന്റിന് മാത്രം ഒന്നും സംഭവിക്കാത്തത് വീണ്ടും ഈ സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കണം എന്നുള്ള ആഗ്രഹം ഈ സിനിമയ്ക്കുണ്ട് എന്ന് വിശ്വാസിക്കുന്നു ‘ മോഹൻലാൽ ട്രൈലെർ ലോഞ്ചിനിടെ സിനിമയുടെ പരാജയത്തെ കുറിച്ച് സംസാരിച്ചിരുന്നു.

കോക്കഴ്സ് മീഡിയ എന്റർടൈൻമെന്റ്സ് ബാനറിൽ സിയാദ് കോക്കർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിദ്യാസാഗർ ആണ് ചിത്രത്തിന് അതിമനോഹരം സംഗീതം ഒരുക്കിയിരിക്കുന്നത്.

Share Now