അമ്പോ ചെന്നൈയിൽ ഇങ്ങനെയാണെങ്കിൽ സൺ‌ഡേ കൊച്ചിയിൽ എന്തായിരിക്കും ; കിങ് ഓഫ് കൊത്ത

ദുൽഖർ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കിങ് ഓഫ് കൊത്ത, ദുൽഖർ സൽമാനെ നായകനാക്കി അഭിലാഷ് ജോഷിയുടെ സംവിധാനത്തിൽ ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ കിങ് ഓഫ് കൊത്ത ആഗസ്റ്റ് 24 ന് ഓണാഘോഷമായി തിയറ്ററിൽ എത്തുന്നതാണ്.

ചിത്രത്തിന്റെ റിലീസിന്റെ മുന്നോടിയായി പ്രൊമോഷൻ ഇന്ത്യയിലെ ഒട്ടും മിക്ക നഗരങ്ങളിൽ നടന്നുക്കൊണ്ടിരിക്കുകയാണ്, ഇപ്പോഴിതാ കിങ് ഓഫ് കൊത്തയുടെ പ്രൊമോഷന്റെ ഭാഗമായി താരങ്ങൾ ചെന്നൈയിലെ എക്സ്പ്രസ്സ്‌ അവന്യു മാളിൽ എത്തിയിരുന്നു. ചെന്നൈയിൽ നിന്നുള്ള പ്രൊമോഷന്റെ വീഡിയോസും എല്ലാം തന്നെ സോഷ്യൽ മിഡിയയിൽ വൈറലായി കഴിഞ്ഞു, ചെന്നൈയിൽ വലിയ ജനക്കൂട്ടമാണ് താരങ്ങളെ കാണാൻ എത്തിയത്.

ഇന്ത്യയിൽ ഒട്ടും മിക്ക നഗരങ്ങളിൽ പ്രൊമോഷൻ ചെയ്തിട്ടും ചെന്നൈയിൽ എത്തിയ ദുൽഖറിനെ സ്വീകരിച്ച ആരാധകരുടെ കൂട്ടം കണ്ട് നാളെ ആദ്യമായിട്ട് കൊച്ചിയിലെ രാജിവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വൈകിട്ട് 6 മണിക്കി നടക്കാന്നിരിക്കുന്ന പ്രൊമോഷൻ എന്താകും എന്നാണ് ആരാധകരുടെ ചോദ്യം.

ദുൽഖറിനെ കൂടാതെ ഐശ്വര്യ ലക്ഷ്മി , ഡാൻസിങ് റോസ് ഷബീർ , പ്രസന്ന , നയില ഉഷ , ചെമ്പൻ വിനോദ് , ഗോകുൽ സുരേഷ് , ഷമ്മി തിലകൻ , ശാന്തി കൃഷ്ണ , വാടാ ചെന്നൈ ശരണം , അനിഖ സുരേന്ദ്രൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ്‌ അഭിനയതാക്കൾ.

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്ന് നിർമ്മിച്ചിരിക്കുന്ന കിങ് ഓഫ് കൊത്തയ്ക്ക് യു /എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

Share Now