ചില ആളുകൾക്ക് നമ്മൾ ഇഷ്ട്ടമില്ലാത്ത കാര്യം ചെയ്താൽ ഇഷ്ട്ടം ദേഷ്യമായിട്ട് മാറും; മമ്മൂട്ടി

യു.എ സർട്ടിഫിക്കറ്റിൽ സെപ്റ്റംബർ 28 ന് റിലീസിന് ഒരുങ്ങിയിരിക്കുന്നു മമ്മൂട്ടിയുടെ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമായ കണ്ണൂർ സ്ക്വാഡ് ചിത്രത്തിന്റെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടിയും അതുപോലെതന്നെ കണ്ണൂർ സ്ക്വാഡ് ടീം അംഗങ്ങളും.

ചില ആളുകൾക്ക് നമ്മൾ ഇഷ്ട്ടമില്ലാത്ത കാര്യം ചെയ്യുമ്പോൾ ആ ഇഷ്ട്ടം ദേഷ്യമായിട്ട് മാറുയെന്നും അങ്ങനെ ഒത്തിരിപേരുണ്ട് എന്ന് വെളിപ്പെടുത്തുകയാണ് മമ്മൂട്ടി.

“ആരാധകരാണ് എല്ലാം പല ആരാധകന്മാരാണ്, ആരാധകർ ഇഷ്ട്ടക്കൊണ്ട് ദേഷ്യം തോന്നുന്നവരുണ്ട് ഭയങ്കര ഇഷ്ട്ടമാണ് പക്ഷെ ചില ആളുകൾക്ക് നമ്മൾ ഇഷ്ട്ടമില്ലാത്ത കാര്യം ചെയ്യുമ്പോൾ ഇഷ്ട്ടം ദേഷ്യമായിട്ട് മാറും. അങ്ങനെ ഒത്തിരിപേരുണ്ട് ഇതേ ആരാധകർക്ക്, അത് എന്റെ തന്നെ കുറ്റം കൊണ്ടൊവുല്ല സിനിമ നന്നാവും ചിത്തയാകും എന്ന് വിഷമിച്ചിട്ട് കാര്യമില്ല. ഞാൻ മാത്രമല്ല അതിന് ഉത്തരവാദി വിജയത്തെ ഞാൻ കൂൾ ആയി എടുക്കാറുമില്ല അതൊന്നും മനസ്സിലാക്കിയതി ആരാധകർ അത്രത്തോളം സ്നേഹം എന്നോട് കാണിക്കുണ്ട് ” മമ്മൂട്ടി പറഞ്ഞു.

ഒരു ക്രിമിനൽ സംഘത്തെ പിടിക്കുന്നതിൽ വെല്ലുവിളി നിറഞ്ഞ യാത്രയിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെയും സംഘത്തിന്റെയും പിടിമുറുക്കുന്ന കഥയാണ് കണ്ണൂർ സ്ക്വാഡ്.

മമ്മൂട്ടിയുടെ കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന നാലാമത്തെ ചിത്രത്തിൽ എസ്ഐ ജോർജ് മാർട്ടിനായിട്ടാണ് മമ്മൂട്ടി എത്തുന്നത്, റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശബരീഷ്, റോണി ഡേവിഡ്, മനോജ്.കെ.യു, കിഷോർകുമാർ, വിജയരാഘവൻ അസീസ് നെടുമങ്ങാട്, തുടങ്ങിയവരാണ് മറ്റ് അഭിനയതാക്കൾ.

കൗണ്ട് ഡൌൺ ആരംഭിച്ചു, ജോർജ്ജ് മാർട്ടിൻ & ടീമും സ്‌ക്രീനുകളിൽ

മമ്മൂട്ടിയെ നായകനാക്കി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമായ കണ്ണൂർ സ്ക്വാഡ് ചിത്രത്തിന്റെ റിലീസ് തിയതിയും ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായിരിക്കുകയാണ്, ജോർജ് മാർട്ടിനും ടീം ലോകമെമ്പാടുമുള്ള തിയറ്ററിൽ സെപ്റ്റംബർ 28 ന് എത്തുന്ന കണ്ണൂർ സ്ക്വാഡ് യു എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

രാജ്യത്തുടനീളമുള്ള ഒരു ക്രിമിനൽ സംഘത്തെ പിടിക്കുന്നതിൽ വെല്ലുവിളി നിറഞ്ഞ യാത്രയിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെയും സംഘത്തിന്റെയും പിടിമുറുക്കുന്ന കഥയാണ് കണ്ണൂർ സ്ക്വാഡ്. എസ്ഐ ജോർജ് മാർട്ടിനായി എന്ന കഥാപാത്രമായി എത്തുന്ന മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡ് മമ്മൂട്ടിയുടെ കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന നാലാമത്തെ ചിത്രമാണ്, അതോടൊപ്പം തന്നെ ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാർ.

റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശബരീഷ്, റോണി ഡേവിഡ്, മനോജ്.കെ.യു, കിഷോർകുമാർ, വിജയരാഘവൻ അസീസ് നെടുമങ്ങാട്,തുടങ്ങിയവരാണ് മറ്റ് അഭിനയതാക്കൾ. സുഷിൻ ശ്യാമാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

“ഭൂതകാലം” എന്ന ചിത്രത്തിനു ശേഷം രാഹുൽ സദാശിവൻ സംവിധാനത്തിൽ മമ്മൂട്ടിയുടെ വരാനിരിക്കുന്ന അടുത്ത ചിത്രമാണ് ബ്രമയുഗം, ചിത്രത്തിലെ ലുക്ക്‌ മമ്മൂട്ടിയുടെ 72 മത്തെ പിറന്നാൾ ദിനത്തിൽ അണിയറ പ്രവർത്തകർ പുറത്തിറക്കിയിരിരുന്നു.

കേരളത്തിലെ ഇരുണ്ട കാലഘട്ടത്തിൽ (അന്ധവിശ്വാസങ്ങൾ) വേരൂന്നിയ കഥയാണ് ബ്രമയുഗം എന്ന ഇതിഹാസ ചിത്രം സംവിധാനം ചെയ്യാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് പൂജാ ചടങ്ങിനെ അഭിസംബോധന ചെയ്ത് രാഹുൽ ശിവദാസ് പറഞ്ഞു.

അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ എന്നിവരും അഭിനയിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ 2024 ൽ തിയറ്ററിൽ റിലീസ് ചെയ്യുന്നതാണ്.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് എൽ.എൽ.പി, വൈ നോട്ട് സ്റ്റുഡിയോ ബാനറിൽ അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമാൽഡ ലിസ് എന്നിവരാണ് പ്രധാന വേഷങ്ങളിൽഎത്തുന്നത്.

പതിവ് പോലെ ദുൽഖറിന്റെ വിഷ്, ഇത്തവണ രണ്ടു പേരും ഒരുമിച്ചാണല്ലോ !! ആശംസ കുറിപ്പുമായി ദുൽഖർ

ഇന്ന് സെപ്റ്റംബർ 7 മലയാളം സിനിമ ലോകത്തിലെ താര രാജാവിന് 72 വയസ്സ് തികഞ്ഞിരിക്കുകയാണ്, സോഷ്യൽ മിഡിയയിൽ മൊത്തം താര രാജാവിനെ ആശംസിച്ചുള്ള നിരവധി പോസ്റ്റാണ് നിറയുന്നത്. 72 വയസ്സായാലും ഈ ഭൂമിമലയാളത്തിൽ ഇത്രേം പ്രായം കൂടിയ ചെറുപ്പക്കാരൻ വേറെ ഇല്ല എന്നാണ് ആരാധകരുടെ വാക്കുകൾ.

മമ്മൂക്കയുടെ പിറന്നാൾ ദിനത്തിൽ മകൻ ദുൽഖർ സൽമാൻ പങ്കു വച്ച പോസ്റ്റുകളാണ് ഇപ്പോൾ സോഷ്യൽ മിഡിയയിൽ തരംഗം സൃഷ്ട്ടിച്ചോണ്ടിരിക്കുന്നത്, വാപ്പിക്കൊപ്പം നിൽക്കുന്ന ദുൽഖറിന്റെ ചിത്രങ്ങൾ നിമിഷം നേരം കൊണ്ടാണ് ആരാധകരിൽ ഇടം നേടിയെടുത്തത്.

“ഞാൻ ഒരു ആൺകുട്ടിയായിരുന്നപ്പോൾ ഞാൻ ആകാൻ ആഗ്രഹിച്ച മനുഷ്യൻ നീയായിരുന്നു. ഞാൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ ഞാൻ ആകാൻ ആഗ്രഹിച്ച നടൻ നിങ്ങളായിരുന്നു. ഞാൻ ഒരു പിതാവായപ്പോൾ ഞാൻ ആകാൻ ആഗ്രഹിച്ചതെല്ലാം നിങ്ങളായിരുന്നു. ഒരു ദിവസം ഞാൻ നിങ്ങൾ പാതി ആകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു!

നിങ്ങൾക്ക് ഏറ്റവും സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു. നിങ്ങൾക്ക് കഴിയുന്ന വിധത്തിൽ ലോകത്തെ വിസ്മയിപ്പിക്കുകയും വിനോദിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നതിൽ നിങ്ങൾക്ക് എല്ലായ്പ്പോഴും തുടരാം.” ദുൽഖർ സൽമാൻ കുറിച്ചു.

മമ്മൂക്കയുടെ പിറന്നാൾ ദിനത്തിൽ വീട്ടിനുമുന്നിൽ എല്ലാ വർഷത്തെന്നപോലെ താരത്തിന് ആശംസകൾ നേരുന്നതിൽ ആരാധകർ മറന്നില്ല, മമ്മൂക്കയൊപ്പം ആരാധകരെ കാണാൻ ഇത്തവണ ദുൽഖർ സൽമാനും എത്തിയിരുന്നു. പിറന്നാൾ ആശംസിക്കുന്ന വീഡിയോസും ഫോട്ടോസും ഇപ്പോൾ സോഷ്യൽ മിഡിയയിൽ വൈറലാണ്.

മൂന്നാമത്തെ മലയാളം നടനായി ദുൽഖർ സൽമാൻ, കൊത്തയുടെ ആദ്യ ദിനം കളക്ഷൻ ഞെട്ടിച്ചു,

ദുൽഖർ സൽമാൻ നായകനായി എത്തിയ കിങ് ഓഫ് കൊത്ത ഇന്നലെയാണ് റിലീസ് ചെയ്തിരുന്നത്, ചിത്രത്തിന്റെ ആദ്യ ദിന കളക്ഷനാണ് പുറത്തു വന്നിരിക്കുന്നത്. 6 കോടിയിൽ കൊത്തയുടെ ബോക്സ്‌ ഓഫീസ് കളക്ഷൻ നേടിയെടുത്തത്, ദുൽഖറിന്റെ കരിയറിലെ ബെസ്റ്റ് ഓപ്പണിംഗ് കിങ് ഓഫ് കൊത്ത.

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്ന് നിർമ്മിച്ച ചിത്രത്തിന് ആദ്യ ഷോയിൽ തന്നെ മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചോണ്ടിരിക്കുന്നത്.

കൊത്ത എന്ന സ്ഥലം ഭരിക്കുന്ന ഒരു നിഷ്കളങ്കനായ രാജു എന്ന കഥാപാത്രമായിട്ടാണ് ദുൽഖർ ചിത്രത്തിൽ എത്തുന്നത്, ‘ആക്ഷൻ-ഹീറോ’ പദവിയുമായി ബന്ധപ്പെട്ട് ഡിക്യു അടുത്ത ഘട്ടത്തിലേക്ക് സിനിമ സ്ഥാപിക്കുന്നു.

സിനിമയുടെ ടിക്കറ്റ് ബുക്കിങ് തുടങ്ങിയതുമുതൽ ഈ നിമിഷം വരെ ബുക്ക് മൈ ഷോയിൽ ടിക്കറ്റ് വില്പനയിൽ ട്രെൻഡിങ്ങിൽ നിൽക്കുന്ന ആദ്യ ചിത്രമായിമാറി കിംഗ് ഓഫ് കൊത്ത, പ്രീ ബുക്കിങ്ങിലൂടെ 2.5 കോടി രൂപ ചിത്രം കളക്ട് ചെയ്ത് കഴിഞ്ഞത്.

ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത് ഡിസ്‌ൻസി പ്ലസ് ഹോട്ട്സ്റ്റാറാണ്. താര എന്ന കഥാപാത്രമായിട്ടാണ് ഐശ്വര്യ ലക്ഷ്മി എത്തുന്നത്, ദുൽഖർ സൽമാനും ഐശ്വര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് കിങ് ഓഫ് കൊത്ത.

അഭിലാഷ് ജോഷി സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ഒരുങ്ങുന്ന കിങ് ഓഫ് കൊത്തയിൽ ഡാൻസിങ് റോസ് ഷബീർ , പ്രസന്ന , നയില ഉഷ , ചെമ്പൻ വിനോദ് , ഗോകുൽ സുരേഷ് , ഷമ്മി തിലകൻ , ശാന്തി കൃഷ്ണ , വാടാ ചെന്നൈ ശരണം , അനിഖ സുരേന്ദ്രൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ്‌ അഭിനയതാക്കൾ.

പ്രതീക്ഷകൾ തെറ്റിയില്ല; കിംഗ് ഓഫ് കൊത്തക്ക് പോസിറ്റീവ് റിപ്പോർട്ട്സ്, കിങ് ഓഫ് കൊത്ത റിവ്യൂ

ദുൽഖർ സൽമാൻ നായകനായി ഓണ പ്രമാണിച്ചു ഇന്ന് റിലീസ് ചെയ്ത ചിത്രമാണ് കിങ് ഓഫ് കൊത്ത, ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്ന് നിർമ്മിച്ച ചിത്രത്തിന് ആദ്യ ഷോയിൽ തന്നെ മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചോണ്ടിരിക്കുന്നത്.

കിങ് ഓഫ് കൊത്തയിൽ ഒരു സമ്പൂർണ്ണ ഡിക്യു ഷോയാണിത്, ഒരു ഗുണ്ടാസംഘമായാണ് ദുൽഖർ രാജു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഷബീറിന്റെയും നൈലയുടെയും മികച്ച പ്രകടനം, ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകൾ അതിന്റെ ദൃശ്യങ്ങളും പശ്ചാത്തല സ്‌കോറും രംഗങ്ങളെ ഉയർത്തുന്നു. ഇന്റർവെൽ, സ്റ്റോറി ലൈൻ എല്ലാം പ്രവചനാതീതമാണ്. പുതുതായി ഒന്നും വാഗ്ദാനം ചെയ്യാനില്ല.

ജേക്‌സ് ബിജോയിയുടെ മികച്ച ബിജിഎമ്മിനൊപ്പം ഗുണനിലവാരമുള്ള മേക്കിംഗ് പക്ഷേ, പ്രവചനാതീതമായ കഥാഗതിയും വൈകാരിക ബന്ധത്തിന്റെ അഭാവവും അതിനെ ശരാശരിയാക്കുന്നു. സാങ്കേതിക വശം മികച്ചതാണ്. പെർഫോമൻസ് നല്ലതാണ്.എന്തായാലും കോത എന്ന സ്ഥലം ഭരിക്കുന്ന ഒരു നിഷ്കളങ്കനായ നായകനായി ദുൽഖറിനെ കാണുന്നത് തന്നെ ഉന്മേഷദായകമാണ്. ‘ആക്ഷൻ-ഹീറോ’ പദവിയുമായി ബന്ധപ്പെട്ട് ഡിക്യു അടുത്ത ഘട്ടത്തിലേക്ക് സിനിമ സ്ഥാപിക്കുന്നു. അതേസമയം, തന്റെ വേഷം പരമാവധി ചെയ്യുന്ന ഷബീർ കല്ലറയ്ക്കൽ സിനിമയിലുടനീളം ശ്രദ്ധേയമാണ്. ഒറ്റത്തവണ കാണാവുന്ന ചിത്രമാണിത്, തീർച്ചയായും ഒരു ഡി ക്യു ആരാധകർ ഇത് ആവേശകരമായ സിനിമയാണ് നൽകിയത്.

സിനിമയുടെ ടിക്കറ്റ് ബുക്കിങ് തുടങ്ങിയതുമുതൽ ഈ നിമിഷം വരെ ബുക്ക് മൈ ഷോയിൽ ടിക്കറ്റ് വില്പനയിൽ ട്രെൻഡിങ്ങിൽ നിൽക്കുന്ന ആദ്യ ചിത്രമായിമാറി കിംഗ് ഓഫ് കൊത്ത, പ്രീ ബുക്കിങ്ങിലൂടെ 2.5 കോടി രൂപ ചിത്രം കളക്ട് ചെയ്ത് കഴിഞ്ഞത്. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത് ഡിസ്‌ൻസി പ്ലസ് ഹോട്ട്സ്റ്റാറാണ്.

ചിത്രത്തിൽ രാജു എന്ന കഥാപാത്രമായി ദുൽഖറും താര എന്ന കഥാപാത്രമായിട്ടാണ് ഐശ്വര്യ ലക്ഷ്മി എത്തുന്നത്, ദുൽഖർ സൽമാനും ഐശ്വര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് കിങ് ഓഫ് കൊത്ത, അഭിലാഷ് ജോഷി സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ഒരുങ്ങുന്ന കിങ് ഓഫ് കൊത്തയിൽ ഡാൻസിങ് റോസ് ഷബീർ , പ്രസന്ന , നയില ഉഷ , ചെമ്പൻ വിനോദ് , ഗോകുൽ സുരേഷ് , ഷമ്മി തിലകൻ , ശാന്തി കൃഷ്ണ , വാടാ ചെന്നൈ ശരണം , അനിഖ സുരേന്ദ്രൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ്‌ അഭിനയതാക്കൾ.

അമ്പോ ചെന്നൈയിൽ ഇങ്ങനെയാണെങ്കിൽ സൺ‌ഡേ കൊച്ചിയിൽ എന്തായിരിക്കും ; കിങ് ഓഫ് കൊത്ത

ദുൽഖർ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കിങ് ഓഫ് കൊത്ത, ദുൽഖർ സൽമാനെ നായകനാക്കി അഭിലാഷ് ജോഷിയുടെ സംവിധാനത്തിൽ ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ കിങ് ഓഫ് കൊത്ത ആഗസ്റ്റ് 24 ന് ഓണാഘോഷമായി തിയറ്ററിൽ എത്തുന്നതാണ്.

ചിത്രത്തിന്റെ റിലീസിന്റെ മുന്നോടിയായി പ്രൊമോഷൻ ഇന്ത്യയിലെ ഒട്ടും മിക്ക നഗരങ്ങളിൽ നടന്നുക്കൊണ്ടിരിക്കുകയാണ്, ഇപ്പോഴിതാ കിങ് ഓഫ് കൊത്തയുടെ പ്രൊമോഷന്റെ ഭാഗമായി താരങ്ങൾ ചെന്നൈയിലെ എക്സ്പ്രസ്സ്‌ അവന്യു മാളിൽ എത്തിയിരുന്നു. ചെന്നൈയിൽ നിന്നുള്ള പ്രൊമോഷന്റെ വീഡിയോസും എല്ലാം തന്നെ സോഷ്യൽ മിഡിയയിൽ വൈറലായി കഴിഞ്ഞു, ചെന്നൈയിൽ വലിയ ജനക്കൂട്ടമാണ് താരങ്ങളെ കാണാൻ എത്തിയത്.

ഇന്ത്യയിൽ ഒട്ടും മിക്ക നഗരങ്ങളിൽ പ്രൊമോഷൻ ചെയ്തിട്ടും ചെന്നൈയിൽ എത്തിയ ദുൽഖറിനെ സ്വീകരിച്ച ആരാധകരുടെ കൂട്ടം കണ്ട് നാളെ ആദ്യമായിട്ട് കൊച്ചിയിലെ രാജിവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വൈകിട്ട് 6 മണിക്കി നടക്കാന്നിരിക്കുന്ന പ്രൊമോഷൻ എന്താകും എന്നാണ് ആരാധകരുടെ ചോദ്യം.

ദുൽഖറിനെ കൂടാതെ ഐശ്വര്യ ലക്ഷ്മി , ഡാൻസിങ് റോസ് ഷബീർ , പ്രസന്ന , നയില ഉഷ , ചെമ്പൻ വിനോദ് , ഗോകുൽ സുരേഷ് , ഷമ്മി തിലകൻ , ശാന്തി കൃഷ്ണ , വാടാ ചെന്നൈ ശരണം , അനിഖ സുരേന്ദ്രൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ്‌ അഭിനയതാക്കൾ.

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്ന് നിർമ്മിച്ചിരിക്കുന്ന കിങ് ഓഫ് കൊത്തയ്ക്ക് യു /എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.