ആദ്യമായി ഞങ്ങളുടെ ദളപതി’, വിജയുടെ ഫാൻ ബോയ് നിമിഷം പകർത്തി വെങ്കട്ട് പ്രഭു

സാധാരണ താരപ്രേമികൾ അവരുടെ ഇഷ്ട്ട നായകനെ സ്‌ക്രീനിൽ കാണുമ്പോൾ ഉള്ള ആവേശം അവർ എവിടെ നിന്നായാലും പ്രകടമാക്കും, എന്നാൽ സിനിമ താരങ്ങൾ അവരുടെ ഇഷ്ട്ട താരങ്ങളെ കാണുമ്പോളുള്ള ആവേശ പ്രകടനം നമ്മൾ ആരും കണ്ടട്ടില്ല.

ഇപ്പോൾ ഇതാ ദളപതി വിജയുടെ ഫാൻ ബോയ് നിമിഷങ്ങൾ പകർത്തി കൊണ്ട് സോഷ്യൽ മിഡിയയിൽ പങ്കു വച്ചിരിക്കുകയാണ് സംവിധായകൻ വെങ്കട്ട് പ്രഭു, ഹോളിവുഡ് നടൻ ടെൻസൽ വാഷിങ്ടോണിനെ സ്‌ക്രീനിൽ കാണുമ്പോൾ കൈകൾ ഉയർത്തി നിൽക്കുന്ന ദളപതി വിജയ്യുടെ ചിത്രമാണ് ഇപ്പോൾ ആരാധകരിൽ ശ്രദ്ധ നേടുന്നത്.

ടെൻസൽ വാഷിങ്ടോൺ നായകനായി എത്തുന്ന എക്വാളിസിർ 3 ചിത്രം അമേരിക്കയിൽ സെപ്റ്റംബർ 1 നാണ് തിയറ്ററിൽ റിലീസ് ചെയ്തത്, ചിത്രത്തിൽ ടെൻസൽ വാഷിങ്ടോണിന്റെ എൻട്രി യിൽ കാണുമ്പോഴുള്ള ദളപതി വിജയുടെ ആവേശമാണ് വെങ്കട്ട് പ്രഭു പകർത്തിയെടുത്തിയിരിക്കുന്നത്.

ദളപതി വിജയ് നായകനാക്കി വെങ്കട്ട് പ്രഭുവിന്റെ രചനയിലും, സംവിധാനത്തിലും നിർവഹിക്കുന്ന പുതിയ ചിത്രത്തിനായി ദളപതി വിജയ് ഇപ്പോൾ യുഎസിലാണ്, എ.ജി.എസ് എന്റർടൈൻമെന്റ് ബാനറിൽ നിർമ്മിക്കുന്ന 25 മത്തെ ചിത്രം കൂടിയാണ് ദളപതി 68, യുവൻ ശങ്കർ രാജാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

അതോടൊപ്പം ആരാധർ എറെ നാൾ കാത്തിരിക്കുന്ന ലോകേഷ് കനകരാജും വിജയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ലിയോ, ഒക്ടോബർ 19ന് ലിയോ ലോകമെമ്പാടുമുള്ള തിയറ്ററിൽ റിലീസിന് ഒരുങ്ങുന്നതാണ്.

Share Now