‘ആന്റണി’ ഓഡിയോ റൈറ്റ്സ് ഇനി സരിഗമക്ക് സ്വന്തമാക്കി

ജോജു ജോർജ്, കല്യാണി എന്നിവരെ പ്രധാന കഥാപാത്രമാക്കി ജോഷി സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ആന്റണി, ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് “സരിഗമ”യാണ് സ്വന്തമാക്കിയിരിക്കുന്നത്. എന്നിരുന്നാലും ആന്റണി ചിത്രത്തിലെ ജോജു ജോർജിന്റെ ലുക്ക്‌ പ്രേക്ഷകറിൽ ആവേശമാണ് കൊളുത്തി കൊടുത്തിരിക്കുന്നത്.

ഈ അടുത്തിടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങിയത്, കട്ട താടിയിൽ സിഗരറ്റ് പിടിച്ച് നിൽക്കുന്ന ജോജു ജോർജും, കട്ട കലിപ്പിൽ നിൽക്കുന്ന കല്യാണി പ്രിയദർശനെയും പോസ്റ്ററിൽ കാണാം. കല്യാണിപ്രിയദർശൻ ആശാ ശരത്തും ആദ്യമായിട്ടാണ് ഒരു ജോഷി ചിത്രത്തിൽ അഭിനയിക്കുന്നത്.

ഈക്കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്, ഐൻസ്റ്റിൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോൾ നിർമ്മിക്കുന്ന ചിത്രത്തിൽ ആശാ ശരത് ചിത്രത്തിൽ അഭിനയിക്കുന്നു. പാൻ ഇന്ത്യയിൽ ഒരുങ്ങുന്ന ആന്റണി നവംബർ 23 ന് തിയറ്ററിൽ റിലീസ് ചെയ്യുന്നതാണ്.

പൊറിഞ്ചു മറിയം ജോസിൽ ചിത്രത്തിനു ശേഷം ജോഷിയുടെ കൂട്ട്ക്കെട്ടിൽ ജോജു ജോർജ് വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ആന്റണി, നൈല ഉഷ, ചെമ്പൻ വിനോദ് ജോസ് വിജയരാഘവൻ എന്നിവരാണ് പൊറിഞ്ചു മറിയം ജോസിൽ പ്രധാന കഥാപാത്രമായി എത്തിയത്, ഇരട്ടയാണ് ജോജു ജോർജിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.

സുരേഷ് ഗോപിയെ നായകനാക്കി പാപ്പൻ ചിത്രമാണ് ജോഷിയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം, വർഷങ്ങൾ ശേഷം പോലീസ് വേഷത്തിലെത്തുന്ന സുരേഷ് ഗോപി ചിത്രം കൂടിയായിരുന്നു പാപ്പൻ. ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് ചിത്രത്തിൽ അഭിനയിച്ചിരുന്നു.

Share Now