ജോജു ജോർജിനെ കെട്ടിപിടിച്ച് ഉമ്മ കൊടുത്ത് വിജയ് സേതുപതി, ആത്യന്തിക സന്തോഷം എന്ന് ജോജു ജോർജ്

നടൻ ജോജു ജോർജ്, തെന്നിന്ത്യൻ വിജയ് സേതുപതിയെ കണ്ട സന്തോഷം പങ്കു വച്ചിരിക്കുകയാണ് സോഷ്യൽ മിഡിയയിലൂടെ. വിജയ് സേതുപതിയുടെ 50-മത്തെ ചിത്രമായ ‘മഹാരാജ’ സിനിമയുടെ പ്രോമോഷന്റെ ഭാഗമായി, വിജയ് സേതുപതി കേരളത്തിൽ എത്തിയിരുന്നു.

‘ആത്യന്തിക സന്തോഷം എൻ്റെ പ്രിയപ്പെട്ടവരെ കണ്ടുമുട്ടി ‘ എന്ന് ക്യാപ്‌ഷൻ നൽകി കൊണ്ടാണ് ജോജു ജോർജ് അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചത്. ചിത്രത്തിൽ ജോജു ജോർജിനെ കണ്ട സന്തോഷത്തിൽ വിജയ് സേതുപതി, ജോജു ജോർജിനെ കെട്ടിപ്പിടിച്ച് ഉമ്മ വെയ്ക്കുന്നുണ്ട്.

‘ അഭിനയിച്ചു കാണിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന രണ്ട് മുതലുകൾ ഒറ്റ ഫ്രെയിമിൽ’, ‘തമിഴിലെ ജോജുവും മലയാളത്തിലെ സേതുവും’, ‘ഇവർ രണ്ടും ചേർന്നൊരു മൂവി എപ്പിടി ഇരുക്കും’, ‘ഒരു നാണയത്തിന്റെ രണ്ടു മുഖങ്ങൾ’, ‘തമിഴ്‌നാടിന്റെ മക്കൾ സെൽവൻ വിജയസേതുപതി കേരളത്തിന്റെ മക്കൾ സെൽവൻ ജോജു ജോർജ് ‘ തുടങ്ങിയ കമന്റുകൾ ആണ് ചിത്രത്തിന് താഴെ ആരാധകർ കുറക്കുന്നത്.

വിജയ് സേതുപതി കേന്ദ്ര കഥാപാത്രമാക്കി നിതിലൻ സാമിനാഥൻ സംവിധാനം ചെയ്ത ചിത്രം ആണ് ‘മഹാരാജ’. ജൂൺ 14-ന് റിലീസ് ചെയ്ത ചിത്രം, 50 കോടി ബോക്‌സ് ഓഫീസ് കളക്ഷൻ നേടിയെടുത്തത്. വിജയ് സേതുപതിയുടെ 50-മാത്തെ സിനിമ കൂടിയായ ‘മഹാരാജ’യിൽ’യിൽ ഒരു മികച്ച തിരിച്ചുവരവ് തന്നെയാണ് താരം നടത്തിയിരിക്കുന്നത്.

മോളായിട്ട് ചെയ്താൽ ആരും വിശ്വാസിക്കില്ല, തല്ലുമാലയുടെ ഇന്റർവ്യൂ കണ്ട് പലരും ചോദിച്ചു കല്യാണിയെ വെക്കണോ എന്ന് ; കല്യാണി പ്രിയദർശൻ

നല്ല സ്ക്രിപ്റ്റ് വന്നാൽ വീണ്ടും സിനിമയിൽ അഭിനയിക്കാൻ അമ്മയ്ക്ക് താല്പര്യമുണ്ട് കല്യാണി പ്രിയദർശൻ പറഞ്ഞു.

തല്ലുമാലയുടെ ഇന്റർവ്യൂ കണ്ട പലരും മണിചേട്ടനോട് ചോദിച്ചിട്ടുണ്ട് ‘ശേഷം മൈക്കിൽ ഫാത്തിമ’യ്ക്ക് കല്യാണിയെ കാസറ്റ് ചെയ്യണോ എന്ന്, ഒരു ആക്ടർ എന്ന നിലയിൽ ഇമ്പ്രൂവ് ചെയ്യണമെങ്കിൽ ഈ വെല്ലുവിളി ഏറ്റെടുക്കണം എന്ന് കല്യാണി ഈ അടുത്തിടെ നടന്ന ഇന്റർവ്യൂയിൽ സംസാരിക്കുക ഉണ്ടായി.

” നല്ല സ്ക്രിപ്റ്റ് വന്നാൽ എന്തായാലും അമ്മ സിനിമയിൽ വരും, അമ്മയ്‌ക്കൊപ്പം മോളായിട്ട് അഭിനയിച്ചാൽ അത് ആരും വിശ്വാസിക്കില്ല, അമ്മയെയും എന്നെയും കണ്ടാൽ എന്റെ ചേച്ചി ആണെന്നെ പറയു.”

” തല്ലുമാലയുടെ ഇന്റർവ്യൂ കഴിഞ്ഞ് മണി ചേട്ടനോട് പലരും ചോദിച്ചു ഈ ചിത്രത്തിന് കല്യാണി പ്രിയദർശൻ തന്നെ വേണോ എന്ന്. ഈ സിനിമ എനിക്ക് ഒരു വെല്ലുവിളിയാണ്, സ്വയം ഡബ്ബ് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഒരു ആക്ടർ എന്ന നിലയിൽ ഇമ്പ്രൂവ് ചെയ്യണമെങ്കിൽ ഈ വെല്ലുവിളി ഏറ്റെടുക്കേണ്ടെതാണ്.”” ‘ശേഷം മൈക്കിൽ ഫാത്തിമ’ സിനിമയിലെ ഭാഷ എന്നത് കഥാപാത്രം തന്നെയാണ്, ഡബ്ബ് ചെയ്യുന്ന സമയത്ത് പോലും സുരഭി ചേച്ചിയെ അടുത്ത് ഇരുത്തിട്ടാണ് ഡബ്ബ് ചെയ്തത്.”

“എന്റെ മാക്സിമം ലെവൽ ഈ ചിത്രത്തിനായി എഫ്ഫർട്ട് എടുത്തിട്ടുണ്ട്, തമിഴ് ആണ് കൂടുതൽ കംഫോർട്ടബിൾ ആയിട്ടുള്ള ലാംഗ്വേജ്. രണ്ടോ മൂന്നോ വർഷം മലയാളത്തിൽ അഭിനയിച്ചു കഴിഞ്ഞാൽ മലയാളം ലാംഗ്വേജ് ബെറ്റർ ആയിട്ട് വരും, പക്ഷെ ഈ സിനിമ ഇപ്പോൾ ആണ് ചെയ്യേണ്ടത്. ഇങ്ങനെയുള്ള കഥാപാത്രം രണ്ട് കൊല്ലം കഴിഞ്ഞാലും ചെയ്യാൻ പറ്റില്ല” കല്യാണി പ്രിയദർശൻ പറഞ്ഞു.

നവാഗതനായ മനു സി കുമാർ സംവിധാനത്തിൽ നവംബർ 3 ന് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രമാണ് ‘ശേഷം മൈക്കിൽ ഫാത്തിമ’, ചിത്രത്തിൽ കല്യാണി പ്രിയദർശനാണ് നായികയായി എത്തുന്നത്.

കൂടാതെ നവംബർ 17 ന് ജോജു ജോർജ്, കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന മറ്റൊരു ചിത്രം കൂടിയാണ് ‘ആന്റണി’. ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയല ഉഷ, ചെമ്പൻ വിനോദ്, ആശ ശരത് എന്നിവർ അഭിനയിക്കുന്നു.

‘ആന്റണി’ ഓഡിയോ റൈറ്റ്സ് ഇനി സരിഗമക്ക് സ്വന്തമാക്കി

ജോജു ജോർജ്, കല്യാണി എന്നിവരെ പ്രധാന കഥാപാത്രമാക്കി ജോഷി സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ആന്റണി, ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് “സരിഗമ”യാണ് സ്വന്തമാക്കിയിരിക്കുന്നത്. എന്നിരുന്നാലും ആന്റണി ചിത്രത്തിലെ ജോജു ജോർജിന്റെ ലുക്ക്‌ പ്രേക്ഷകറിൽ ആവേശമാണ് കൊളുത്തി കൊടുത്തിരിക്കുന്നത്.

ഈ അടുത്തിടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങിയത്, കട്ട താടിയിൽ സിഗരറ്റ് പിടിച്ച് നിൽക്കുന്ന ജോജു ജോർജും, കട്ട കലിപ്പിൽ നിൽക്കുന്ന കല്യാണി പ്രിയദർശനെയും പോസ്റ്ററിൽ കാണാം. കല്യാണിപ്രിയദർശൻ ആശാ ശരത്തും ആദ്യമായിട്ടാണ് ഒരു ജോഷി ചിത്രത്തിൽ അഭിനയിക്കുന്നത്.

ഈക്കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്, ഐൻസ്റ്റിൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോൾ നിർമ്മിക്കുന്ന ചിത്രത്തിൽ ആശാ ശരത് ചിത്രത്തിൽ അഭിനയിക്കുന്നു. പാൻ ഇന്ത്യയിൽ ഒരുങ്ങുന്ന ആന്റണി നവംബർ 23 ന് തിയറ്ററിൽ റിലീസ് ചെയ്യുന്നതാണ്.

പൊറിഞ്ചു മറിയം ജോസിൽ ചിത്രത്തിനു ശേഷം ജോഷിയുടെ കൂട്ട്ക്കെട്ടിൽ ജോജു ജോർജ് വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ആന്റണി, നൈല ഉഷ, ചെമ്പൻ വിനോദ് ജോസ് വിജയരാഘവൻ എന്നിവരാണ് പൊറിഞ്ചു മറിയം ജോസിൽ പ്രധാന കഥാപാത്രമായി എത്തിയത്, ഇരട്ടയാണ് ജോജു ജോർജിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.

സുരേഷ് ഗോപിയെ നായകനാക്കി പാപ്പൻ ചിത്രമാണ് ജോഷിയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം, വർഷങ്ങൾ ശേഷം പോലീസ് വേഷത്തിലെത്തുന്ന സുരേഷ് ഗോപി ചിത്രം കൂടിയായിരുന്നു പാപ്പൻ. ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് ചിത്രത്തിൽ അഭിനയിച്ചിരുന്നു.