ഇനി തിയതി ഇറക്കിയാൽ മതി, ബ്രമയുഗം ചിത്രികരണം പൂർത്തികരിച്ചു

ഏറെ പ്രതീക്ഷയോടെ മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ‘ബ്രമയുഗം’ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി, ഹൊറർ ത്രില്ലർ ഗണത്തിൽ പ്പെടുന്ന ‘ബ്രമയുഗം’ കേരളത്തിലെ ഇരുണ്ട യുഗങ്ങളിൽ സവിശേഷമായി ചിത്രീകരിച്ചിരിക്കുന്നു.

‘ബൂത്തകാലം’ എന്ന ഹൊറർ ത്രില്ലറിന്റെ സംവിധാനം ചെയ്ത രാഹുൽ സദാശിവന്റെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്, ഇപ്പോൾ ഷൂട്ടിംഗ് പൂർത്തിയായതിനാൽ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ് ടീം അംഗങ്ങൾ.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് എൽ.എൽ.പി, വൈ നോട്ട് സ്റ്റുഡിയോ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായിട്ടാണ് തിയറ്ററിൽ റിലീസ് ചെയ്യുന്നത്.

മമ്മൂട്ടിയെ കൂടാതെ അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമാൽഡ ലിസ് എന്നിവരാണ് പ്രധാന അഭിനയതാക്കൾ.

Share Now