ജനപ്രിയ നടൻ ദിലീപിന്റെയും മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവിന്റെയും മകളാണ് മീനാക്ഷി, അച്ഛനെയും അമ്മയെയും പോലെ സിനിമ അഭിനയത്തിൽ താല്പര്യമില്ലാത്ത താരപുത്രിയായ മീനാക്ഷി അമ്മയെ പോലെ തന്നെ ഡാൻസിനോടാണ് പ്രിയം. സോഷ്യൽ മിഡിയയിൽ അത്ര സജീവമല്ലാത്ത താരപുത്രിയ്ക്ക് ആരാധകർ ഏറെയാണ്, വല്ലപ്പോഴും പങ്കു വെക്കുന്ന ചിത്രങ്ങളും വീഡിയോസും ആരാധകരിൽ പെട്ടന്ന് തന്നെ വൈറലായി മാറാറുണ്ട്.
ഇപ്പോൾ ഇതാ മീനാക്ഷി പങ്കു വച്ച ഡാൻസ് വീഡിയോയാണ് സോഷ്യൽ മിഡിയയിൽ ആരാധകർക്കിടയിൽ തരംഗം സൃഷ്ട്ടിച്ചോണ്ടിരിക്കുന്നത്.
‘രാഞ്ചന’ എന്ന ഹിന്ദി ഗാനത്തിന്റെയും ‘വളയപ്പെട്ടി’ എന്ന തമിഴ് ഗാനത്തിന്റെയും റീമിക്സ് ഗാനത്തിനോട് ചുവടുറപ്പിച്ച് മീനാക്ഷിയും അൽഫോൻസ് പുത്രന്റെ ഭാര്യ അലീന അൽഫോൻസിനൊപ്പമുള്ള ഡാൻസ് വീഡിയോയാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. അമ്മയെയും മീനാക്ഷിയെയും കുറിച്ചുള്ള കമന്റുകളാണ് വീഡിയോയ്ക്ക് ആരാധകർ കുറിക്കുന്നത്.