ഒരു ബാല്യകാല സുഹൃത്തിനെ കണ്ടുമുട്ടുന്നതിന് സമാനമാണ് വിജയ്നെ കാണുമ്പോൾ, തൃഷ

ബോക്സ്‌ ഓഫിൽ 500 കോടി കളക്ഷൻ നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ് ദളപതി വിജയ് ചിത്രം ലിയോ. റിലീസ് മുന്നേ വമ്പൻ ഹൈപ്പിൽ എത്തിയ ലിയോ ഓഡിയോ ലോഞ്ച് ഇല്ലായിരുന്നപ്പോൾ, ആരാധകർ പലരും മിസ്സ് ചെയ്തിരുന്നത് അണ്ണന്റെ സ്പീച്ച് ആയിരുന്നു.

ലോകേഷ് കനകരാജ് സംവിധാനത്തിൽ എൽ.സി.യു ഭാഗമായ ചിത്രത്തിൽ നായികയായി എത്തിയത് തൃഷ ആയിരുന്നു. ‘ഗില്ലി’ ചിത്രത്തിന് ശേഷം 14 വർഷങ്ങൾ ശേഷമാണ് വിജയ് മൊത്തുള്ള കോംമ്പോയിൽ തൃഷ എത്തിയത്.വിജയ് തൃഷ ജോഡികൾ വീണ്ടും ബിഗ് സ്ക്രീൻ എത്തിയത് ആരാധകർക്ക് സ്ക്രീൻ കാണുന്നതിനേക്കാൾ വലിയ സന്തോഷമായിരുന്നു.

ചെന്നൈ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നിരുന്ന ലിയോയുടെ സക്സസിൽ ലിയോ ടീം അംഗങ്ങൾക്കൊപ്പം തൃഷയും പങ്കു ചേർന്നിരുന്നു.വിജയ്ക്കൊപ്പം വീണ്ടും ഒന്നിച്ചതിലും, ലോകേഷിന്റെ എൽ.സി.യു ഭാഗമായത്തിൽ സന്തോഷം അറിയിച്ചിരിക്കുകയാണ് നടി തൃഷ.

” വിജയ്‌യുമായി വീണ്ടും ഒന്നിക്കുന്നത് വർഷങ്ങൾക്ക് ശേഷമാണ്, ഒരു ബാല്യകാല സുഹൃത്തിനെ കണ്ടുമുട്ടുന്നതിന് സമാനമാണ് വിജയ്നെ കാണുമ്പോൾ. എന്റെ കരിയറിൽ ഉടനീളം ഞാൻ അദ്ദേഹവുമായി ദീർഘവും അവിസ്മരണീയവുമായ ഒരു യാത്ര പങ്കിട്ടു. അവൻ ഒരു പ്രിയപ്പെട്ട സുഹൃത്ത് മാത്രമല്ല, സഹകരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്.”

“ലോകേഷ് എന്നെ ഈ ചിത്രത്തിൽ കൊന്നട്ടില്ല അത് വലിയ കാര്യം, ലോകേഷിന്റെ എൽ.സി.യു-വിന്റെ ഭാഗമായത്തിൽ വളരെ സന്തോഷമുണ്ട്. 20 വർഷത്തോളം എന്റെ കരിയറിലെ ഏറ്റവും ലോങ്ങ്‌ ഫ്രണ്ട്ഷിപ് അത് വിജയ്ക്കൊപ്പമാണ്, വിജയ് എനിക്കിപ്പോഴും കാരപ്പൊരി വാങ്ങി തന്നിട്ടില്ല. ലിയോ പാർട്ട്‌ 2-വിൽ അങ്ങനത്തെ ഗാനം വേണമെന്ന് ” തൃഷ പറഞ്ഞു.

Share Now