ഇന്ത്യയിൽ ഒട്ടും മിക്ക പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. ശിവയുടെ സംവിധാനത്തിൽ സൂര്യ നായകനായി എത്തുന്ന ചിത്രത്തിന്റെ ചിത്രികരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 2024 ഏപ്രിൽ 11-ന് റിലീസ് ചെയ്യാനിരിക്കുന്ന കങ്കുവ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഡയലോഗ് റൈയ്റ്റർ മദന കാർക്യ.

” വളരെ അപൂർവമായ ഒരു സിനിമയാണ് കങ്കുവ, നമ്മൾ ഒരു സാങ്കൽപ്പിക ഭൂമി സൃഷ്ടിച്ചു. സാങ്കൽപ്പിക വംശം, സംസ്കാരം, ഒരു പുതിയ ദൈവം പോലും സൃഷ്ടിച്ചു. ഷൂട്ട് കഴിഞ്ഞതിന്റെ സീക്വൻസുകൾ അവർ കാണിച്ചുതന്നു. ഓരോന്നും മുമ്പത്തേതിനേക്കാൾ മിരട്ടൽ ആണ്, ചിത്രത്തിൽ അസാധാരണമായ പ്രകടനമാണ് സൂര്യ നടത്തിയത്.”
“ഞാനെഴുതിയ ഭാഷാഭേദം പോലും അദ്ദേഹം മാറ്റിയില്ല. പ്രേക്ഷകർക്ക് ഇതൊരു പുതിയ അനുഭവമായിരിക്കും. 1000 വർഷങ്ങൾക്ക് മുമ്പാണ് കഥ നടക്കുന്നത് എന്നതിനാൽ ഞങ്ങൾ കുറച്ച് ഗവേഷണം നടത്തി. പക്ഷേ അല്ലാതെ എല്ലാം സൃഷ്ടിക്കപ്പെട്ടതാണ്, അതൊരു ഓവർ ദി ടോപ്പ് ഫാന്റസി ആയിരിക്കില്ല. അത് പ്രേക്ഷകരെ ആവേശഭരിതരാക്കും” മദന കാർക്യ പറഞ്ഞു
കൂടാതെ “കങ്കുവ ലോകമെമ്പാടും 38 ഭാഷകളിലും ഐമാക്‌സിലും 3ഡിയിലും റിലീസ് ചെയ്യും. ഇതുവരെ റിലീസ് ചെയ്ത എല്ലാ തമിഴ് സിനിമകളുടെയും മാർക്കറ്റിംഗ് അതിരുകൾ ഇത് മറികടക്കും. വ്യത്യസ്‌തമായ ഒരു റീച്ചിന് എല്ലാം ശരിയാണെങ്കിൽ, ഇത് അക്കങ്ങൾ തിരിച്ച് ധാരാളം വാതിലുകൾ തുറക്കുകയും, തമിഴ് സിനിമയിലേക്ക് എത്തുകയും ചെയ്യും ” എന്ന അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ നിർമ്മാതാവ് കെ.ഇ.ജ്ഞാനവേൽരാജ വെളിപ്പെടുത്തി.
300 കോടിയിലധികം രൂപയുടെ ബഡ്ജറ്റിൽ ഒരുങ്ങുന്ന കങ്കുവ, ഗ്രീൻ സ്റ്റുഡിയോയും യുവി ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം വൻ തുകയ്ക്ക് സ്വാന്തമാക്കിരിക്കുന്നത് ആമസോൺ പ്രൈം വീഡിയോയാണ്.